ഹെക്‌സയ്ക്ക് പുതിയ പതിപ്പുമായി ടാറ്റ; ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഉടന്‍ എത്തും
ഹെക്‌സയ്ക്ക് പുതിയ പതിപ്പുമായി ടാറ്റ. ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷനെ ടാറ്റ കാഴ്ചവെച്ചു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ നേടിയെത്തുന്നതാണ് പുതിയ ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍.

സാധാരണ ഹെക്‌സയില്‍ നിന്നും മേന്മയേറിയ ഇന്‍ീരിയര്‍ കിറ്റാണ് പുത്തന്‍ പതിപ്പിന് ലഭിക്കുക. പുതിയ അര്‍ബന്‍ ബ്രോണ്‍സ് എക്‌സ്റ്റീരിയര്‍ ഫിനിഷില്‍ മാത്രം ലഭ്യമായ മോഡലില്‍, അബ്‌സല്യൂട്ട്, ഇന്‍ഡള്‍ജ് എന്നീ പാക്കേജ് ഓപ്ഷനുകളാണ് ഒരുങ്ങുന്നത്.

ക്രോം ആക്‌സന്റ് നേടിയ ഹെഡ്‌ലാമ്പുകളും, ടെയില്‍ലൈറ്റുകളും, ORMM കളും ഇരു പാക്കേജുകളുടെയും ഭാഗമാണ്.
Trending On DriveSpark Malayalam:
അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!
കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

ഇതിന് പുറമെ ഡൗണ്‍ടൗണ്‍ ബാഡ്ജുകളും, സൈഡ് സ്റ്റെപുകളും, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗും, പുതിയ കാര്‍പെറ്റ് സെറ്റും, കാര്‍ കെയര്‍ കിറ്റും ഹെക്‌സ അര്‍ബന്‍ എഡിഷന്റെ പ്രധാന വിശേഷങ്ങളാണ്.

XE, XM, XMA, XT, XTA വേരിയന്റുകളില്‍ പുതിയ ഹെക്‌സ പതിപ്പിനെ ടാറ്റ ലഭ്യമാക്കും. അബ്‌സല്യൂട്ട് പാക്കേജിന്റെ ഭാഗമായി XE, XM, XMA വേരിയന്റുകളില്‍ പുതിയ ടാന്‍ സീറ്റ് കവറുകള്‍ ഒരുങ്ങും.
Recommended Video


അതേസമയം ഇന്‍ഡള്‍ജ് പാക്കേജിന്റെ ഭാഗമായി ബേസ് വേരിയന്റുകളില്‍ പുതിയ 16 ഇഞ്ച് അലോയ് വീലുകളാണ് ഇടംപിടിക്കുക.

ബ്ലൊപങ് 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് റിയര്‍ സ്‌ക്രീന്‍, സ്പീഡ് ലിമിറ്റ് അലേര്‍ട്ടോട് കൂടിയ ഡാഷ്‌ബോര്‍ഡ് മൗണ്ടഡ് ഹെഡ്‌സ്-അപ്-ഡിസ്‌പ്ലേ, ബാറ്ററി വോള്‍ട്ടേജ്, ടയര്‍ പ്രഷര്‍ ഇന്‍ഫോര്‍മേഷന്‍ എന്നിവ ഇന്‍ഡള്‍ജ് പാക്കേജിന്റെ ഭാഗമായി XT, XTA വേരിയന്റുകള്‍ക്ക് ലഭിക്കും.

നിലവിലുള്ള 2.2 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍, ടര്‍ബ്ബോ-ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷനും അണിനിരക്കുക.

149 bhp കരുത്തും 320 Nm torque മാണ് XE വേരിയന്റ് ഉത്പാദിപ്പിക്കുക. 155 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ് മറ്റ് ഹെക്‌സ വേരിയന്റുകള്‍.

ഹെക്‌സയുടെ XE വേരിയന്റില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കുമ്പോള്‍ XM, XT വേരിയന്റുകളില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ലഭ്യമാണ്.

ടോപ് വേരിയന്റ് XT യില്‍ ഫോര്‍-വീല്‍-ഡ്രൈവ് ഓപ്ഷനെയും ടാറ്റ നല്‍കുന്നുണ്ട്.
Trending On DriveSpark Malayalam:
സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ
ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

പുതിയ അര്‍ബന്‍ എഡിഷനിലൂടെ ഹെക്‌സയുടെ സ്‌പോര്‍ടി മുഖം വര്‍ധിപ്പിക്കുകയാണ് ടാറ്റ ലക്ഷ്യമിടുന്നത്. മഹീന്ദ്ര XUV, ജീപ് കോമ്പസ് മുതലായ മോഡലുകളില്‍ നിന്നുമുള്ള ഭീഷണിയെ പ്രതിരോധിക്കാന്‍ പുതിയ ഹെക്‌സ പതിപ്പിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടാറ്റ.


Click it and Unblock the Notifications