നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

By Dijo Jackson

ഹാച്ച്ബാക്കുകളെയും സെഡാനുകളെയും അപേക്ഷിച്ച് ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് പ്രചാരം വര്‍ധിക്കുകയാണ്. ആഗോള അവതരണത്തിന് പിന്നാലെ ഇന്ത്യയില്‍ ഉറൂസ് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ലംബോര്‍ഗിനിയുടെ തീരുമാനവും ഇതേ തിരിച്ചറിവില്‍ നിന്നുമാണ്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

എസ്‌യുവികള്‍ക്ക് പ്രചാരം വര്‍ധിക്കുന്നത് പോലെ തന്നെ വിപണിയില്‍ എസ്‌യുവി പോരും മുറുകുകയാണ്. പുതിയ എസ്‌യുവികള്‍ വിപണിയില്‍ എത്തിക്കൊണ്ടിരിക്കുമ്പോള്‍ ഏത് തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം ഉപഭോക്താക്കള്‍ക്കുമുണ്ട്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

നിലവില്‍ കോമ്പാക്ട് എസ്‌യുവികളുടെ അതിപ്രസരത്തിനാണ് ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിക്കുന്നത്. ഇക്കോസ്‌പോര്‍ടിലൂടെ ഫോര്‍ഡ് തുടക്കമിട്ട കോമ്പാക്ട് എസ്‌യുവി തരംഗം നിലവില്‍ മാരുതിയിലും ജീപിലുമായി എത്തി നില്‍ക്കുകയാണ്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം —

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

മാരതി വിറ്റാര ബ്രെസ്സ - 14,458 യൂണിറ്റ്

നവംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം മാരുതി വിറ്റാര ബ്രെസ്സയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവി. മാരുതിയുടെ ആദ്യ സബ്-4 മീറ്റര്‍ കോമ്പാക്ട് എസ്‌യുവിയാണ് വിറ്റാര ബ്രെസ്സ.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

കേവലം ഡീസല്‍ പതിപ്പില്‍ മാത്രമാണ് വിറ്റാര ബ്രെസ്സ ലഭ്യമെങ്കിലും വിപണിയില്‍ എസ്‌യുവിയുടെ പ്രചാരത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. 89 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ എഞ്ചിനാണ് വിറ്റാര ബ്രെസ്സയില്‍ ഒരുങ്ങുന്നത്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

ഹ്യുണ്ടായി ക്രെറ്റ - 8,258 യൂണിറ്റ്

സബ്-4 മീറ്റര്‍ ശ്രേണിയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. എഞ്ചിന്‍ കരുത്താണ് ക്രെറ്റയിലേക്ക് ഉപഭോക്താക്കള്‍ വന്നെത്താനുള്ള പ്രധാന കാരണം.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ഹ്യുണ്ടായി ക്രെറ്റ ലഭ്യമാണ്. 121 bhp കരുത്തും 151 Nm torque ഉം ക്രെറ്റയുടെ എഞ്ചിന്‍ പതിപ്പേകുമ്പോള്‍, 126 bhp കരുത്തും 260 Nm torque മാണ് ഡീസല്‍ പതിപ്പില്‍ പരമാവധി ലഭ്യമാകുന്നത്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

ഇതിന് പുറമെ 89 bhp കരുത്തും 220 Nm torque ഉം ഏകുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ക്രെറ്റയില്‍ ഹ്യുണ്ടായി നല്‍കുന്നുണ്ട്.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് - 5,474 യൂണിറ്റ്

വിപണിയില്‍ മത്സരം കനത്ത സാഹചര്യത്തിലാണ് പ്രകടമായ മാറ്റങ്ങളോടെ പുതിയ ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് അടുത്തിടെ അവതരിപ്പിച്ചത്. എന്തായാലും ഫോര്‍ഡിന്റെ നീക്കം ഫലിച്ചു.

Recommended Video

[Malayalam] 2017 Hyundai Verna Launched In India - DriveSpark
നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

ഇന്ത്യയില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന മുന്നാമത്തെ എസ്‌യുവിയാണ് ഇക്കോസ്‌പോര്‍ട്. 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് പകരമുള്ള പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് ഇക്കോസ്‌പോര്‍ടിന്റെ പ്രധാന ആകര്‍ഷണം.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

120 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. ഇതിന് പുറമെ 99 bhp കരുത്തും 205 Nm torque ഉം ഏകുന്ന 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പും ഇക്കോസ്‌പോര്‍ടില്‍ ലഭ്യമാണ്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

മഹീന്ദ്ര ബൊലേറോ - 4,911 യൂണിറ്റ്

ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട എസ്‌യുവിയായിരുന്നു മഹീന്ദ്ര ബൊലേറോ. വിപണിയിലെ മത്സരം കണക്കിലെടുത്താണ് സബ്-4 മീറ്റര്‍ പരിധിക്കുള്ളിലുള്ള ബൊലേറോയുടെ പുത്തന്‍ പതിപ്പിനെ മഹീന്ദ്ര അവതരിപ്പിച്ചത്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

2,523 സിസി ഫോര്‍-സിലിണ്ടര്‍ M2DiCR ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് പകരം 1,493 സിസി ത്രീ-സിലിണ്ടര്‍ mHawk ടര്‍ബ്ബോ ഡീസല്‍ എഞ്ചിനിലാണ് പുതിയ ബൊലേറോ വരുന്നതും.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

ടാറ്റ നെക്‌സോണ്‍ - 4,163 യൂണിറ്റ്

ടാറ്റയുടെ ആദ്യ കോമ്പാക്ട് എസ്‌യുവി നെക്‌സോണിന് പ്രതീക്ഷയ്‌ക്കൊത്ത് വിപണി കീഴടക്കാന്‍ സാധിച്ചിട്ടുണ്ട്. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും, 108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോഡീസല്‍ എഞ്ചിനിലുമാണ് നെക്‌സോണ്‍ എസ്‌യുവിയുടെ വരവ്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു പതിപ്പുകളിലും ടാറ്റ നല്‍കുന്നത്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

മഹീന്ദ്ര സ്‌കോര്‍പിയോ - 3,660 യൂണിറ്റ്

അടുത്തിടൊയണ് കൂടുതല്‍ കരുത്താര്‍ന്ന എഞ്ചിന്‍ ഓപ്ഷനോടെയുള്ള സ്‌കോര്‍പിയോയെ മഹീന്ദ്ര അവതരിപ്പിച്ചത്. പരിഷ്‌കരിച്ച ഗ്രില്‍ മാത്രമാണ് പുതിയ സ്‌കോര്‍പിയോയില്‍ ദൃശ്യമായ പ്രധാന ഡിസൈന്‍ അപ്‌ഡേറ്റ്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

140 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനിലാണ് സ്‌കോര്‍പിയോയുടെ ഉയര്‍ന്ന വേരിയന്റുകള്‍ ഒരുങ്ങുന്നത്. താഴ്ന്ന വേരിയന്റുകളിലും ഇതേ എഞ്ചിനാണ് ഇടംപിടിക്കുന്നതെങ്കിലും കരുത്ത് ഉത്പാദനം വ്യത്യസ്തമാണ്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

120 bhp കരുത്തും 280 Nm torque മാണ് സ്‌കോര്‍പിയോയുടെ താഴ്ന്ന വേരിയന്റുകളില്‍ പരമാവധി ലഭിക്കുക. 75 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ എഞ്ചിനും സ്‌കോര്‍പിയോ നിരയില്‍ ലഭ്യമാണ്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

ഹോണ്ട WR-V - 3,521 യൂണിറ്റ്

ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയില്‍ ഹോണ്ട് WR-V ഏഴാമതാണ്. ജാസിനെ അടിസ്ഥാനപ്പെടുത്തിയാണ് കോമ്പാക്ട് എസ്‌യുവി WR-V യെ ഹോണ്ട ഒരുക്കിയിട്ടുള്ളത്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

കോമ്പാക്ട് ശ്രേണിയില്‍ സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്ന ഏക എസ്‌യുവിയാണ് WR-V. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ഹോണ്ട WR-V ലഭ്യമാകുന്നത്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

മാരുതി എസ്-ക്രോസ് - 3,363 യൂണിറ്റ്

പുതുക്കിയ എസ്-ക്രോസും മാരുതിയുടെ പ്രതീക്ഷ കാത്തിരിക്കുകയാണ്. പുതിയ ഗ്രില്‍, പുതുക്കിയ ഹെഡ്‌ലാമ്പുകള്‍, മൈല്‍ഡ് ഹൈബ്രിഡ് സംവിധാന എന്നിങ്ങനെ നീളുന്ന ഒട്ടനവധി സവിശേഷതകളുമായാണ് പുത്തന്‍ എസ്-ക്രോസിന്റെ വരവ്. 89 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് എസ്-ക്രോസ് ഒരുങ്ങുന്നത്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

ജീപ് കോമ്പസ് - 2,828 യൂണിറ്റ്

വിപണിയെ ഒന്നാകെ ഇളക്കിമറിച്ചാണ് ബേബി ജീപ് എത്തിയത്. ബജറ്റ് വിലയില്‍ ജീപ് അവതരിപ്പിച്ച കോമ്പസ് ഉപഭോക്താക്കളെ സ്വാധീനിക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞു.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ജീപ് കോമ്പസ് വിപണിയില്‍ എത്തുന്നത്. പെട്രോള്‍ പതിപ്പിനൊപ്പം 7 സ്പീഡ് ഡ്യൂവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓപ്ഷനലായി ജീപ് ലഭ്യമാക്കുന്നുണ്ട്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

ടൊയോട്ട ഫോര്‍ച്യൂണര്‍ - 2,271 യൂണിറ്റ്

ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവി എന്ന വാക്കിന് അര്‍ത്ഥവത്തായ നിര്‍വചനമേകിയത് ടൊയോട്ട ഫോര്‍ച്യൂണറാണ്. 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് പുതിയ ഫോര്‍ച്യൂണര്‍ വിപണിയില്‍ എത്തുന്നത്.

നെക്‌സോണിനെ പിന്നിലാക്കി ഇക്കോസ്‌പോര്‍ട്; ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

ഇരു എഞ്ചിന്‍ പതിപ്പുകള്‍ക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനലായി ലഭിക്കുമ്പോള്‍, ഡീസല്‍ പതിപ്പില്‍ മാത്രമാണ് ഫോര്‍-വീല്‍-ഡ്രൈവ് ഒരുങ്ങുന്നത്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Top Selling SUVs In India. Read in Malayalam.
Story first published: Saturday, December 9, 2017, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X