പുതിയ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ

By Dijo Jackson

വോള്‍വോ XC60 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 55.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ വോള്‍വോ XC60 രാജ്യത്ത് ലഭ്യമാവുക. വോള്‍വോയുടെ ഏറ്റവും പുതിയ എസ്പിഎ (Scalable Product Architecture) അടിത്തറയിലാണ് XC60 ഒരുങ്ങുന്നത്.

പുതിയ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ

'ഇന്‍സ്‌ക്രിപ്ഷന്‍' എന്ന ഒരു വേരിയന്റിൽ മാത്രമാണ് വോള്‍വോ XC60 ഇന്ത്യയില്‍ അണിനിരക്കുക. 2011 ല്‍ ഇന്ത്യയിലേക്ക് കടന്നെത്തിയ വോള്‍വോ XC60 യുടെ രണ്ടാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

പുതിയ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ

ഔഡി Q5, ബിഎംഡബ്ല്യു X3, മെര്‍സിഡീസ്-ബെന്‍സ് GLC, ജാഗ്വാര്‍ എഫ്-പെയ്‌സ്, വരാനിരിക്കുന്ന ലെക്‌സസ് NX300h എന്നിവരാണ് പുതിയ വോള്‍വോ XC60 യുടെ പ്രധാന എതിരാളികള്‍.

പുതിയ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ

1,969 സിസി ഫോര്‍-സിലിണ്ടര്‍ ട്വിന്‍-ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് വോള്‍വോ XC60 യുടെ കരുത്ത്. 4,000 rpm ല്‍ 233 bhp കരുത്തും 1,750-2,250 rpm ല്‍ 480 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 8 സ്പീഡ് ഗിയര്‍ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

പുതിയ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ

വോള്‍വോയുടെ ഫ്‌ളാഗ്ഷിപ്പ് വാഹനം XC90 യില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയിലാണ് പുതിയ XC60 യുടെ വരവ്. സ്വീഡിഷ് നിര്‍മ്മാതാക്കളുടെ സിഗ്നേച്ചര്‍ മള്‍ട്ടി-സ്ലാറ്റ് ക്രോം ഗ്രില്ലും, ഹാമ്മര്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഉള്‍പ്പെടുന്നതാണ് വോള്‍വോ XC60 യുടെ മുഖരൂപം.

പുതിയ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ

ചെത്തിയൊതുക്കിയ ഫ്രണ്ട് ബമ്പറില്‍ വീതിയേറിയ സെന്‍ട്രല്‍ എയര്‍ ഡാമും ക്രോം എലമെന്റുകളും ഒരുങ്ങിയിട്ടുണ്ട്. മുന്‍തലമുറയെ അപേക്ഷിച്ച് ഡിസൈനില്‍ ഏറെ അഗ്രസീവാണ് പുതിയ XC60. ചെറിയ ഫോഗ് ലാമ്പുകളും എസ്‌യുവി നേടിയിട്ടുണ്ട്.

Recommended Video - Watch Now!
[Malayalam] 2018 Bentley Continental GT Revealed - DriveSpark
പുതിയ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ

പുതിയ വോള്‍വോ XC60 യ്ക്ക് 4,688 mm നീളവും, 1,902 mm വീതിയും, 1,658 mm ഉയരവുമാണുള്ളത്. 2,865 mm വലുപ്പമേറിയതാണ് വീല്‍ബേസ്. കട്ടിയേറിയ ഷൗള്‍ഡര്‍ ലൈനും, ക്യാരക്ടര്‍ ലൈനും, പുത്തന്‍ അലോയ് വീലുകളും പുതിയ XC60 യുടെ അഗ്രസീവ് ഡിസൈനിന് ശക്തമായ പിന്തുണ അര്‍പ്പിക്കുന്നുണ്ട്.

പുതിയ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ

റിയര്‍ എന്‍ഡില്‍ തികച്ചും വ്യത്യസ്തമായ ഡിസൈന്‍ ശൈലിയാണ് വോള്‍വോ സ്വീകരിച്ചിരിക്കുന്നത്. കുത്തനെയുള്ള എല്‍ഇഡി ടെയില്‍ലാമ്പുകളും, റൂഫ്-മൗണ്ടഡ് സ്‌പോയിലറും, ക്രോം ഫിനിഷ് നേടിയ റിഫ്‌ളക്ടറുകളും, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപുകളും റിയര്‍ എന്‍ഡ് വിശേഷങ്ങളാണ്.

പുതിയ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ

മസാജ് ഫംങ്ഷനോടെയുള്ള കൂള്‍ഡ്/ഹീറ്റഡ് മുന്‍നിര സീറ്റുകളാണ് വോള്‍വോ XC60 യുടെ ഇന്റീരിയര്‍ ഹൈലൈറ്റ്.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

പുതിയ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ

9.0 ഇഞ്ച് സെന്റര്‍ സെന്‍സസ് ടച്ച്‌സക്രീന്‍ സംവിധാനം, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്-സ്‌പോട് അസിസ്റ്റ്, സെമി-ഓട്ടോമാറ്റിക് പാര്‍ക്കിംഗ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ് എന്നിങ്ങനെ നീളുന്നതാണ് അകത്തളത്തെ മറ്റ് വിശേഷങ്ങള്‍.

പുതിയ വോള്‍വോ XC60 ഇന്ത്യയില്‍; വില 55.90 ലക്ഷം രൂപ

ഇതിന് പുറമെ റഡാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളും XC60 യില്‍ ഒരുങ്ങുന്നുണ്ട്.

Trending On DriveSpark Malayalam:

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #volvo #new launch #വോൾവോ #flashback 2017
English summary
Volvo XC60 Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X