സുരക്ഷയില്‍ വിപ്ലവം — നാലു സ്റ്റാര്‍ തിളക്കത്തില്‍ മഹീന്ദ്ര മറാസോ

By Staff

ഒരിക്കല്‍ കൂടി എംപിവി നിരയിലേക്കു കടക്കാനുള്ള മഹീന്ദ്രയുടെ തീരുമാനം വിപണിയെ തെല്ലൊന്നു അത്ഭുതപ്പെടുത്തിയിരുന്നു. ടൊയോട്ട ഇന്നോവയും മാരുതി എര്‍ട്ടിഗയും മാത്രമുള്ള ലോകത്തില്‍ കടന്നുചെല്ലാന്‍ ആധുനിക കാലത്ത് ആരും ധൈര്യം കാട്ടിയിട്ടില്ല. ഇടക്കാലത്ത് നിസാന്‍ ഇവാലിയ വന്നെങ്കിലും മത്സരത്തില്‍ പരാജയപ്പെട്ടു. എര്‍ട്ടിഗ വന്നതോടുകൂടി സൈലോയുടെ പ്രചാരം നാമാവശേഷമായി. ഇപ്പോള്‍ മറാസോയിലൂടെ പകരം ചോദിക്കാനിറങ്ങുകയാണ് മഹീന്ദ്ര.

സുരക്ഷയില്‍ വിപ്ലവം — നാലു സ്റ്റാര്‍ തിളക്കത്തില്‍ മഹീന്ദ്ര മറാസോ

ഷാസി, എഞ്ചിന്‍, അടിത്തറ തുടങ്ങി മറാസോയില്‍ എല്ലാം പുത്തനാണ്. എന്തായാലും വില്‍പ്പനയ്‌ക്കെത്തി മൂന്നുമാസം പിന്നിടുമ്പോള്‍ മറാസോ എംപിവിയുടെ ആദ്യ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്. ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ റേറ്റിംഗ് കുറിച്ച മറാസോ, ഇനി ഇന്ത്യയിലെ ഏറ്റവും സുരക്ഷിത എംപിവിയായി അറിയപ്പെടും.

സുരക്ഷയില്‍ വിപ്ലവം — നാലു സ്റ്റാര്‍ തിളക്കത്തില്‍ മഹീന്ദ്ര മറാസോ

മുതിര്‍ന്ന യാത്രക്കാര്‍ക്ക് നാലു സ്റ്റാര്‍ സുരക്ഷയാണ് എംപിവി ഉറപ്പുവരുത്തിയത്; കുട്ടികള്‍ക്ക് രണ്ടു സ്റ്റാര്‍ സുരക്ഷും. നാലു സ്റ്റാര്‍ സുരക്ഷ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ എംപിവിയാണ് മഹീന്ദ്ര മറാസോ.

Most Read: നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

സുരക്ഷയില്‍ വിപ്ലവം — നാലു സ്റ്റാര്‍ തിളക്കത്തില്‍ മഹീന്ദ്ര മറാസോ

ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും മറാസോയില്‍ അടിസ്ഥാന ഫീച്ചറുകളാണ്. പതിനേഴില്‍ 12.85 പോയിന്റുകളോടെയാണ് മഹീന്ദ്ര എംപിവി ക്രാഷ് ടെസ്റ്റ് കടമ്പ പാസായത്.

സുരക്ഷയില്‍ വിപ്ലവം — നാലു സ്റ്റാര്‍ തിളക്കത്തില്‍ മഹീന്ദ്ര മറാസോ

ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാരുടെ തലയ്ക്കും കഴുത്തിനും മതിയായ സുരക്ഷ എംപിവി കാഴ്ച്ചവെച്ചു. അതേസമയം ഡ്രൈവറുടെയും യാത്രക്കാരുടെയും നെഞ്ചിന് ഫലപ്രദമായ സംരക്ഷണമേകുന്നതില്‍ മോഡല്‍ പിന്നോക്കം പോയി.

സുരക്ഷയില്‍ വിപ്ലവം — നാലു സ്റ്റാര്‍ തിളക്കത്തില്‍ മഹീന്ദ്ര മറാസോ

ഈ വിഭാഗത്തില്‍ ശരാശരി മാത്രമായി മറാസോയുടെ പ്രകടനം (22.22/49 പോയിന്റുകള്‍). പെഡലുകളുടെ ക്രമീകരണം കുഴക്കുന്നതാണെന്ന് NCAP അധികൃതര്‍ അഭിപ്രായപ്പെട്ടു. അപകടത്തില്‍ കാലുകള്‍ക്ക് പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.

സുരക്ഷയില്‍ വിപ്ലവം — നാലു സ്റ്റാര്‍ തിളക്കത്തില്‍ മഹീന്ദ്ര മറാസോ

18 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡമ്മി ഉപയോഗിച്ചുള്ള പരിശോധനയിലും മറാസോ മികവു കാട്ടി. അതേസമയം അപകടത്തില്‍ മൂന്നു വയസ്സുള്ള കുട്ടിയുടെ ഡമ്മിക്ക് കാര്യമായ പരുക്കുകളേറ്റുതാനും. മറാസോയില്‍ കുട്ടികളുടെ നെഞ്ചിനും തലയ്ക്കും പരുക്കേല്‍ക്കാനാണ് സാധ്യത കൂടുതലെന്ന് ഗ്ലോബല്‍ NCAP കണ്ടെത്തി.

സുരക്ഷയില്‍ വിപ്ലവം — നാലു സ്റ്റാര്‍ തിളക്കത്തില്‍ മഹീന്ദ്ര മറാസോ

64 കിലോമീറ്റര്‍ വേഗത്തിലാണ് ക്രാഷ് ടെസ്റ്റ് നടന്നത്. സുരക്ഷ വിലയിരുത്തിയാല്‍ അപകടത്തിന്റെ ആഘാതം ചെറുത്തുനില്‍ക്കാന്‍ A പില്ലറിന് കഴിഞ്ഞു. ക്യാബിന്‍ ഏറെക്കുറെ ദൃഢത നിലനിര്‍ത്തിയെന്നു ദൃശ്യങ്ങളില്‍ കാണാം.

Most Read: ആഢംബര മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

സുരക്ഷയില്‍ വിപ്ലവം — നാലു സ്റ്റാര്‍ തിളക്കത്തില്‍ മഹീന്ദ്ര മറാസോ

ഡ്രൈവറെ സീറ്റ് ബെല്‍റ്റ് ഇടാന്‍ ഓര്‍മ്മപ്പെടുത്തുന്ന സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം മറാസോയുടെ വകഭേദങ്ങളില്‍ മുഴുവനുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്കായുള്ള സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം ഗ്ലോബല്‍ NCAP ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ഇവിടെ പരാമര്‍ശിക്കണം.

സുരക്ഷയില്‍ വിപ്ലവം — നാലു സ്റ്റാര്‍ തിളക്കത്തില്‍ മഹീന്ദ്ര മറാസോ

മുമ്പ് റെനോ ലോഡ്ജി, ഷെവര്‍ലെ എന്‍ജോയ്, മാരുതി ഈക്കോ തുടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത എംപിവികള്‍ ക്രാഷ് ടെസ്റ്റില്‍ ദാരുണമായി പരാജയപ്പെട്ടിരുന്നു. 2018 നവംബര്‍ 16 മുതല്‍ പുറത്തിങ്ങുന്ന മറാസോ എംപിവികള്‍ നാലു സ്റ്റാര്‍ സുരക്ഷാ റേറ്റിംഗോടെയാണ് വില്‍പ്പനയ്ക്ക് വരുന്നതെന്നു മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷയില്‍ വിപ്ലവം — നാലു സ്റ്റാര്‍ തിളക്കത്തില്‍ മഹീന്ദ്ര മറാസോ

ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളാണുള്ളത്. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ (മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയോടു കൂടി), മൂന്നു സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്‌ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ വിശേഷങ്ങളില്‍പ്പെടും.

സുരക്ഷയില്‍ വിപ്ലവം — നാലു സ്റ്റാര്‍ തിളക്കത്തില്‍ മഹീന്ദ്ര മറാസോ

കരുത്തിന്റെ കാര്യമെടുത്താല്‍ 120 bhp, 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍ തുടിക്കുന്നത്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലെത്തും.

Most Read: 15 കാറുകള്‍, 40 വകഭേദങ്ങള്‍— മാരുതിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍

17.6 കിലോമീറ്റര്‍ മൈലേജ് എംപിവി കാഴ്ച്ചവെക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം എംപിവിയുടെ പെട്രോള്‍ പതിപ്പുകള്‍ വിപണിയില്‍ പുറത്തിറങ്ങും.

More from DriveSpark

Article Published On: Saturday, December 8, 2018, 12:14 [IST]
English summary
Mahindra Marazzo Crash Test Result. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X