ഫോക്‌സ്‌വാഗണ്‍, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്.. 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇവര്‍ ഇല്ല! — കാരണം ഇതാണ്

Written By:
Recommended Video - Watch Now!
Under-Aged Rider Begs The Policewomen To Spare Him - DriveSpark

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ദില്ലി ഒരുങ്ങി. ഫെബ്രുവരി ഒമ്പതു മുതല്‍ 14 വരെ നീളുന്ന ഇന്ത്യന്‍ വാഹനമാമാങ്കത്തിന് നിര്‍മ്മാതാക്കള്‍ കച്ചമുറുക്കി ഇറങ്ങി കഴിഞ്ഞു. എന്നാല്‍ ഇത്തവണ ചെറിയ ഒരു നിരാശ എക്‌സ്‌പോയില്‍ നിഴലിക്കും.

ഫോക്‌സ്‌വാഗണ്‍, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്.. 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇവര്‍ ഇല്ല!

സംഭവം എന്തെന്നല്ലേ? ഫോര്‍ഡും, ഫോക്‌സ്‌വാഗണും, ബജാജ് ഓട്ടോയും, ഹാര്‍ലി-ഡേവിഡ്‌സണും ഉള്‍പ്പെടുന്ന വമ്പന്മാര്‍ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കില്ല. മുടക്കിയ പണം പോലും എക്‌സ്‌പോയില്‍ നിന്നും തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഇവരുടെ പിന്മാറ്റം.

ഫോക്‌സ്‌വാഗണ്‍, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്.. 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇവര്‍ ഇല്ല!

ഏഴ് കാര്‍ നിര്‍മ്മാതാക്കളും രണ്ട് ഇരുചക്രവാഹന നിര്‍മ്മാതാക്കളും മൂന്ന് ട്രക്ക് നിര്‍മ്മാതാക്കളുമാണ് 2018 ഓട്ടോ എക്‌സ്‌പോയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

ഫോക്‌സ്‌വാഗണ്‍, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്.. 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇവര്‍ ഇല്ല!

എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിനും വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ടി ചെലവിടേണ്ടി വരുന്ന ഭീമമായ തുകയില്‍ നിര്‍മ്മാതാക്കള്‍ തൃപ്തരല്ല. പണം മുടക്കി എക്‌സ്‌പോയില്‍ പങ്കെടുത്താലും കാര്യമായ ആദായം നേടാന്‍ സാധിക്കില്ലെന്നതാണ് നിര്‍മ്മാതാക്കളെ അലട്ടുന്ന ആശങ്ക.

ഫോക്‌സ്‌വാഗണ്‍, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്.. 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇവര്‍ ഇല്ല!

അതേസമയം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമായ മോഡലുകളുടെ അഭാവവും നിര്‍മ്മാതാക്കളുടെ പിന്മാറ്റത്തിന് കാരണമാണ്. ഇന്റര്‍നെറ്റിന്റെ വരവോടെ ഓട്ടോ ഷോകളുടെ പ്രസക്തി കുറഞ്ഞു എന്ന് വിശ്വസിക്കുന്നവരുമുണ്ട് നിര്‍മ്മാതാക്കളുടെ കൂട്ടത്തില്‍.

ഫോക്‌സ്‌വാഗണ്‍, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്.. 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇവര്‍ ഇല്ല!

മുന്‍കാലങ്ങളെ പോലെയല്ല ഇപ്പോള്‍, വരാനിരിക്കുന്ന പുതിയ മോഡലുകള്‍ സംബന്ധിച്ചു ഉപഭോക്താക്കള്‍ക്ക് വ്യക്തമായ ചിത്രങ്ങള്‍ ലഭിച്ചു കഴിഞ്ഞു.

Trending On DriveSpark Malayalam:

ഒരു കൈയ്യില്‍ ബൊലേറോ; തെലുഗു സൂപ്പര്‍സ്റ്റാറിനെ 'ട്രോളി' ആനന്ദ് മഹീന്ദ്ര, പ്രതിഷേധം അണപ്പൊട്ടുന്നു!

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

ഫോക്‌സ്‌വാഗണ്‍, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്.. 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇവര്‍ ഇല്ല!

തിരക്കും ബഹളവും നിറഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ വാഹനങ്ങളെ അവതരിപ്പിക്കുന്നതിന് പകരം സ്വതന്ത്രമായി മോഡലുകളെ അവതിപ്പിക്കാനുള്ള നീക്കത്തിലാണ് ഈ നിര്‍മ്മാതാക്കള്‍.

ഫോക്‌സ്‌വാഗണ്‍, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്.. 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇവര്‍ ഇല്ല!

ചെലവ് ഏറെ കുറയുമെന്നതിനൊപ്പം ഉദ്ദിഷ്ട ഉപഭോക്താക്കളെ നേടാന്‍ ഇത്തരം സ്വതന്ത്ര അവതരണ ഇവന്റുകള്‍ നിര്‍മ്മാതാക്കളെ സഹായിക്കും. ഉദ്ദാഹരണത്തിന് ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നിര്‍മ്മാതാവ് പുതിയ കാറിനെ അവതരിപ്പിക്കുന്നതെങ്കില്‍ ആവശ്യമായ മാധ്യമശ്രദ്ധ ലഭിക്കില്ല.

ഫോക്‌സ്‌വാഗണ്‍, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്.. 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇവര്‍ ഇല്ല!

കാരണം അന്നേദിവസം നൂറില്‍പരം കാറുകളാകും എക്‌സ്‌പോയില്‍ അവതരിക്കപ്പെടുക. അതിനാല്‍ ഉപഭോക്താക്കളുടെ ശ്രദ്ധ നേടാന്‍ മോഡലിന് സാധിച്ചെന്ന് വരില്ല.

ഫോക്‌സ്‌വാഗണ്‍, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്.. 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇവര്‍ ഇല്ല!

അതേസമയം ഓട്ടോ എക്‌സ്‌പോയ്ക്ക് ശേഷം സ്വതന്ത്രമായി മോഡലുകളെ അവതരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ ശ്രദ്ധ മുഴുവന്‍ കൈയ്യടക്കാന്‍ നിര്‍മ്മാവിന് സാധിക്കും.

ഫോക്‌സ്‌വാഗണ്‍, റോയല്‍ എന്‍ഫീല്‍ഡ്, ബജാജ്.. 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഇവര്‍ ഇല്ല!

ബജാജ് ഓട്ടോ, റോയല്‍ എന്‍ഫീല്‍ഡ്, ഹാര്‍ലി-ഡേവിഡ്‌സണ്‍, ഫിയറ്റ്, ജീപ്, നിസാന്‍, വോള്‍വോ, ഫോര്‍ഡ്, ട്രയംഫ്, ഫോക്‌സ്‌വാഗണ്‍, ഔഡി, സ്‌കോഡ, മാന്‍ ട്രക്ക്‌സ്, സ്‌കാനിയ എന്നീ നിര്‍മ്മാതാക്കളാണ് 2018 ഓട്ടോ എക്‌സ്‌പോയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

Trending On DriveSpark Malayalam:

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #Auto Expo 2018 #auto news
English summary
Brands Not Attending 2018 Auto Expo. Read in Malayalam.
Story first published: Wednesday, January 17, 2018, 10:42 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark