ബംഗളൂരുവില്‍ വീണ്ടും സൂപ്പര്‍കാര്‍ അപകടം; കീഴ്‌മേല്‍ മറിഞ്ഞ് നിസാന്‍ ജിടി-ആര്‍!
Recommended Video

ഇന്ത്യയില്‍ സൂപ്പര്‍കാര്‍ അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. പോയ വര്‍ഷം ഒട്ടനവധി സൂപ്പര്‍കാര്‍ അപകടങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ ദിവസം ബംഗളൂരു അപകടത്തില്‍ തകര്‍ന്നു നുറുങ്ങിയ നിസാന്‍ ജിടി-ആറാണ് ഈ വര്‍ഷം കാര്‍പ്രേമികളെ നിരാശപ്പെടുത്തിയ ആദ്യ വില്ലന്‍.

ബംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ (NH-44) വെച്ച് തകര്‍ന്നു തരിപ്പണമായ നിസാന്‍ ജിടി-ആറിന്റെ ചിത്രങ്ങള്‍ അപകടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു.

വഴിയാത്രക്കാരന്‍ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം. കാര്‍ അമിത വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നും സൂചനയുണ്ട്.

റോഡിലേക്ക് കയറിയ വഴിയാത്രക്കാരനില്‍ നിന്നും വെട്ടിച്ചു മാറിയ ജിടി-ആര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജിടി-ആര്‍ പൂര്‍ണമായും തകര്‍ന്നു.

അതേസമയം കാറോടിച്ചിരുന്ന വ്യക്തി സാരമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ജിടി-ആര്‍ പലതവണ കീഴ്‌മേല്‍ മറിഞ്ഞതിന് ശേഷമാണ് നിന്നത്.
Trending On DriveSpark Malayalam:
അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍
ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

അപകടത്തില്‍ നിസാന്‍ ജിടി-ആറിന്റെ ഇടതു ഭാഗമാണ് കാര്യമായി തകര്‍ന്നതും. പൂര്‍ണമായും തകര്‍ന്ന പശ്ചാത്തലത്തില്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ജിടി-ആറിനെ ട്രക്കിലേക്ക് കയറ്റിയതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

1.99 കോടി രൂപയാണ് നിസാന്‍ ജിടി-ആറിന്റെ വില. 562 bhp കരുത്തും 637 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.8 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോചാര്‍ജ്ഡ് V6 എഞ്ചിനാണ് നിസാന്‍ ജിടി-ആറിന്റെ പവര്‍ഹൗസ്.

മണിക്കൂറില്‍ 315 കിലോമീറ്ററാണ് നിസാന്‍ ജിടി-ആറിന്റെ പരമാവധി വേഗത. കേവലം മൂന്ന് സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ജിടി-ആറിന് സാധിക്കും.

നേരത്തെ ബംഗളൂരുവില്‍ പുതു പുത്തന്‍ ഫോര്‍ഡ് മസ്താംഗ് ജിടി അപകടത്തില്‍പ്പെട്ടതും കാര്‍ പ്രേമികളെ ഏറെ നിരാശപ്പെടുത്തിയ സംഭവമാണ്. അന്ന് നടന്ന അപകടത്തില്‍ ഫോര്‍ഡ് മസ്താംഗ് ജിടിയും സാരമായി തകര്‍ന്നിരുന്നു.

ബംഗളൂരുവില്‍ തന്നെ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച പുത്തന്‍ ലംബോര്‍ഗിനി ഉറാക്കാന്‍ തകര്‍ന്നതും പോയ വര്‍ഷം ഇന്ത്യന്‍ കാര്‍പ്രേമികളെ ഞെട്ടിച്ച സംഭവമാണ്.
Trending On DriveSpark Malayalam:
കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും
ആരൊക്കെ വന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








