2017 കണ്ട ഏറ്റവും സുരക്ഷിതമായ കാര്‍ ഇതാണ്!
Recommended Video

പോയ വര്‍ഷം വിപണിയില്‍ എത്തിയ ഏറ്റവും സുരക്ഷിതമായ കാര്‍ ഏതാണ്? സുരക്ഷയുടെ കാര്യത്തില്‍ സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോയെ വെല്ലാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ലെന്ന് പറഞ്ഞു വെച്ചാണ് കഴിഞ്ഞ വര്‍ഷവും കൊഴിഞ്ഞു പോയത്.

പുത്തന്‍ വോള്‍വോ XC60 എസ്‌യുവിയാണ് 2017 കണ്ട ഏറ്റവും സുരക്ഷിതമായ കാര്‍! 2017 ല്‍ വിപണിയില്‍ എത്തിയ കാറുകളില്‍ വോള്‍വോ XC60 യാണ് പണം കൊടുത്ത് വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും സുരക്ഷിതമായ കാറെന്ന് സുരക്ഷാ ഏജന്‍സിയായ യൂറോ എന്‍സിഎപി പ്രഖ്യാപിച്ചു.

ഇതിന് പുറമെ ഏറ്റവും മികച്ച ഓഫ്-റോഡര്‍ എന്ന പുരസ്‌കാരവും വോള്‍വോ XC60 സ്വന്തമാക്കി. യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ അഞ്ചില്‍ അഞ്ചു സ്റ്റാറും കൈയ്യടക്കിയാണ് പുതിയ XC60 വോള്‍വോയുടെ കിരീടത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിയത്.

എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് 98 ശതമാനം സുരക്ഷയാണ് വോള്‍വോ XC60 നല്‍കിയത്. 95 ശതമാനം സുരക്ഷാപിന്തുണയും പുതിയ XC60 വാഗ്ദാനം ചെയ്യുന്നുണ്ട്.

മുന്‍ ക്രാഷ് ടെസ്റ്റ്, വശങ്ങളുടെ ക്രാഷ് ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകള്‍ XC60 യില്‍ നടത്തിയതിന് ശേഷമാണ് ഏറ്റവും സുരക്ഷിതമായ വാഹനമാണ് പുതിയ വോള്‍വോ XC60 എന്ന് യൂറോ എന്‍സിഎപി പ്രഖ്യാപിച്ചത്.

യൂറോ എന്‍സിഎപിയുടെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് ടെസ്റ്റുകളില്‍ വോള്‍വോ കാറുകളാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്നതും ശ്രദ്ധേയം.
Trending On DriveSpark Malayalam:
നിയന്ത്രണം നഷ്ടപ്പെട്ട് ടിയാഗൊ ഹാച്ച്ബാക്ക്; ഇടിയില്‍ രണ്ടായി പിളര്‍ന്ന് അപ്രീലിയ SR150!
എന്തിനാണ് അവസാന ട്രെയിൻ ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

AEB സിറ്റി, AEB ഇന്റര്‍-അര്‍ബന്‍, AEB പെഡസ്ട്രിയന്‍ ടെസ്റ്റുകളില്‍ XC60, S90, V90 മോഡലുകള്‍ അമ്പരിപ്പിക്കുന്ന മികവാണ് കാഴ്ചവെച്ചത്. അത്യാധുനിക സുരക്ഷാ ഫീച്ചറുകളാണ് വോള്‍വോ XC60 യുടെ പ്രധാന വിശേഷം.
XC60 യില്‍ ഒരുങ്ങിയിട്ടുള്ള ത്രീ-പോയിന്റ് സീറ്റ്‌ബെല്‍റ്റ്, പെഡസ്ട്രിയന്‍ എയര്‍ബാഗ് പോലുള്ള ടെക്‌നോളജികള്‍ മറ്റൊരു കാറും നിലവില്‍ അവകാശപ്പെടുന്നില്ല. 55.90 ലക്ഷം രൂപയാണ് ഇന്ത്യയില്‍ പുതിയ വോള്‍വോ XC60 യുടെ എക്‌സ്‌ഷോറൂം വില.

വോള്‍വോയുടെ ഏറ്റവും പുതിയ എസ്പിഎ (Scalpable Product Architecture) അടിത്തറയിലാണ് XC60 യുടെ വരവ്. ഇന്ത്യയില്‍ 'ഇന്‍സ്‌ക്രിപ്ഷന്‍' എന്ന വകഭേദത്തില്‍ മാത്രമാണ് വോള്‍വോ XC60 ലഭ്യമാകുന്നത്. 2011 ലാണ് വോള്‍വോ XC60 യുടെ ആദ്യ ഇന്ത്യന്‍ ചുവടുവെയ്പ്.

1,969 സിസി ഫോര്‍-സിലിണ്ടര്‍ ട്വിന്‍-ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് വോള്‍വോ XC60 യുടെ കരുത്ത്. 4,000 rpm ല്‍ 233 bhp കരുത്തും 1,750-2,250 rpm ല്‍ 480 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 8 സ്പീഡ് ഗിയര്‍ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.

വോള്‍വോയുടെ ഫ്ളാഗ്ഷിപ്പ് വാഹനം XC90 യില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയിലാണ് പുതിയ XC60 യ്ക്ക്. സ്വീഡിഷ് നിര്‍മ്മാതാക്കളുടെ സിഗ്‌നേച്ചര്‍ മള്‍ട്ടി-സ്ലാറ്റ് ക്രോം ഗ്രില്ലും, ഹാമ്മര്‍ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ഉള്‍പ്പെടുന്നതാണ് വോള്‍വോ XC60 യുടെ മുഖരൂപം.
Trending On DriveSpark Malayalam:
ആകാംഷ വര്‍ധിപ്പിച്ച് പുത്തന്‍ സ്വിഫ്റ്റ്; മാരുതി കാത്തുവെച്ച ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!
ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

പുതിയ വോള്‍വോ XC60 യ്ക്ക് 4,688 mm നീളവും, 1,902 mm വീതിയും, 1,658 mm ഉയരവുമാണുള്ളത്. 2,865 mm വലുപ്പമേറിയതാണ് വീല്‍ബേസ്. കട്ടിയേറിയ ഷൗള്‍ഡര്‍ ലൈനും, ക്യാരക്ടര്‍ ലൈനും, പുത്തന്‍ അലോയ് വീലുകളും പുതിയ XC60 യുടെ അഗ്രസീവ് ഡിസൈനിന് ശക്തമായ പിന്തുണ അര്‍പ്പിക്കുന്നുണ്ട്.

മസാജ് ഫംങ്ഷനോടെയുള്ള കൂള്‍ഡ്/ഹീറ്റഡ് മുന്‍നിര സീറ്റുകളാണ് വോള്‍വോ XC60 യുടെ ഇന്റീരിയര്‍ ഹൈലൈറ്റ്. 9.0 ഇഞ്ച് സെന്റര്‍ സെന്‍സസ് ടച്ച്സക്രീന്‍ സംവിധാനം, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്-സ്പോട് അസിസ്റ്റ്, സെമി-ഓട്ടോമാറ്റിക് പാര്‍ക്കിംഗ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ് എന്നിങ്ങനെ നീളുന്നതാണ് അകത്തളത്തെ മറ്റ് വിശേഷങ്ങള്‍.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications