ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

By Dijo Jackson

ടിഗോര്‍ സെഡാനുകളെ ടാറ്റ തിരിച്ചുവിളിക്കുന്നു. വാതക പുറന്തള്ളല്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടിഗോര്‍ ഡീസല്‍ മോഡലുകളെ തിരിച്ചുവിളിക്കുന്നതായി ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചു. 2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച ടിഗോര്‍ ഡീസല്‍ കാറുകളിലാണ് പ്രശ്‌നമുള്ളത്. അതേസമയം തിരിച്ചുവിളിച്ചിരിക്കുന്ന മോഡലുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

MAT629401GKP52721 മുതല്‍ MAT629401HKN89616 വരെ ഷാസി നമ്പറുള്ള ടിഗോര്‍ ഡീസല്‍ മോഡലുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. വാതക പുറന്തള്ളല്‍ സംവിധാനത്തിലുള്ള പ്രശ്‌നമെന്തെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read: ബൈക്കില്‍ ഡിസ്‌ക് ബ്രേക്ക് —ഗുണങ്ങളും ദോഷങ്ങളും

ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

എന്നാല്‍ ഒരുവിധത്തിലും യാത്രക്കാരുടെ സുരക്ഷയെ ഈ തകരാര്‍ ബാധിക്കില്ലെന്ന് ടാറ്റ വ്യക്തമാക്കി. വരുംദിവസങ്ങളില്‍ പ്രശ്‌നസാധ്യതയുള്ള ടിഗോര്‍ ഉടമകളെ കമ്പനി ഡീലര്‍മാര്‍ നേരിട്ടു ബന്ധപ്പെടും.

ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

കമ്പനിയുടെ വെബ്‌സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചുവിളിച്ച കൂട്ടത്തില്‍ സ്വന്തം കാറുമുണ്ടോയെന്ന് ഉടമകള്‍ക്കും പരിശോധിക്കാം. സൗജന്യമായി തന്നെ ടിഗോര്‍ ഡീസല്‍ മോഡലുകളിലെ തകരാര്‍ പരിഹരിച്ചു നല്‍കുമെന്ന് ടാറ്റ മോട്ടോര്‍സ് അറിയിച്ചു.

Most Read: മാരുതിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കോടതി — സ്വിഫ്റ്റ് ഉടമയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണം

ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

വാതക പുറന്തള്ളല്‍ സംവിധാനത്തിലെ പ്രശ്‌നം മുന്‍നിര്‍ത്തി ഉടമകള്‍ ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷമില്ലെന്ന് കമ്പനി ഉറപ്പുനല്‍കി. ഏകദേശം 7,000 ടിഗോര്‍ യൂണിറ്റുകളില്‍ 'എമിഷന്‍' തകരാറുണ്ടെന്നാണ് ടാറ്റയുടെ വിലയിരുത്തല്‍.

ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ടാറ്റയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ് ടിഗോര്‍. വില്‍പനയില്‍ ഡിസൈറിനും അമേസിനും എക്‌സെന്റിനും പിന്നില്‍ നാലാമതാണ് ഈ ടാറ്റ സെഡാന്‍.

ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

പ്രതിമാസം 2,500 ഓളം ടിഗോറുകളെയാണ് ടാറ്റ പതിവായി ഇന്ത്യയില്‍ വിറ്റുവരുന്നത്. ടിഗോറിലുള്ള 1.05 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 69 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

നേരത്തെ ഹോണ്ടയും ടൊയോട്ടയും ഫോര്‍ഡും മാരുതിയും ഇന്ത്യയില്‍ മോഡലുകളെ തിരിച്ചുവിളിച്ചിരുന്നു. ഫ്യൂവല്‍ ഹോസ് കണക്ഷനിലുണ്ടായ നിര്‍മ്മാണപ്പിഴവാണ് എന്‍ഡവര്‍, ഇന്നോവ ക്രിസ്റ്റ മോഡലുകളെ തിരിച്ചുവിളിക്കാന്‍ ടൊയോട്ടയെ നിര്‍ബന്ധിതരാക്കിയത്.

ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

മുന്‍ ലോവര്‍ കണ്‍ട്രോള്‍ ആമിലെ തകരാര്‍ ഇക്കോസ്‌പോര്‍ടിനെ തിരിച്ചുവിളിക്കാന്‍ ഫോര്‍ഡിനും കാരണമായി. ബ്രേക്ക് വാക്വം ഹോസിലെ പ്രശ്‌നം കാരണം സ്വിഫ്റ്റ്, ബലെനോ മോഡലുകളെ മാരുതി തിരിച്ചുവിളിച്ചതും അടുത്തിടെയാണ്.

ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

കഴിഞ്ഞ നാലുമാസത്തിനിടെ എല്ലാ വാഹന നിര്‍മ്മാതാക്കളും കൂടി തിരിച്ചുവിളിച്ച മോഡലുകളുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടുകഴിഞ്ഞു.

Most Read: വെള്ളം കയറിയ കാറുകള്‍ കുറഞ്ഞവിലയ്ക്ക് - പോംവഴി തേടി ഡീലര്‍ഷിപ്പുകള്‍

ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

കഴിഞ്ഞവര്‍ഷം ആകെമുഴുവന്‍ 80,500 വാഹനങ്ങളാണ് ഇന്ത്യയില്‍ തിരിച്ചുവിളിക്കപ്പെട്ടത്. മെര്‍സിഡീസ് ബെന്‍സ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ തുടങ്ങിയ നിര്‍മ്മാതാക്കളും നേരത്തെ മോഡലുകളെ തിരിച്ചുവിളിച്ചിരുന്നു.

{document1}

Article Published On: Tuesday, September 4, 2018, 16:55 [IST]
English summary
Tata Tigor Diesel Recalled Over Emission Issue. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X