ഫോഴ്‌സ് ട്രാക്‌സ് ബിഎസ്-VI-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
ഇന്ത്യയിലെ വാഹന നിർമ്മാതാക്കളെല്ലാം തങ്ങളുടെ മോഡലുകളെല്ലാം പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. മറ്റെല്ലാ ബ്രാൻഡുകളെപ്പോലെ ഫോഴ്‌സ് മോട്ടോർസും അവരുടെ മോഡലുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഎസ്-VI ലേക്ക് നവീകരിച്ചു വരികയാണ്.

അതിന്റെ ഭാഗമായി ബിഎസ്-VI ഫോഴ്‌സ് ട്രാക്‌സ് എംയുവിയെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കമ്പനി. പരിഷ്ക്കരിച്ച ട്രാക്സിന്റെ പുതിയ സ്പൈ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മുൻവശം പൂർണമായും മറച്ച രീതിയിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്.

നിലവിലുള്ള മോഡലിന്റെ ഏതാണ്ട് നിവർന്നുനിൽക്കുന്ന ഫാസിയയേക്കാൾ മുൻഭാഗം വളരെ ചരിഞ്ഞതാണെന്ന് വ്യക്തമാണ്. പരിഷ്ക്കരിച്ച ക്രാഷ് സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിനാണ് ഈ നീക്കംമെന്ന് വിശ്വസിക്കുന്നു. പുതിയ എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ടെയിൽ ലാമ്പുകളും നേരിയ നവീകരണത്തിന് വിധേയമായി.

ബാഹ്യ അളവുകൾ നിലവിലുള്ള ട്രാക്‌സ് മോഡലിന് സമാനമാണെന്ന് തോന്നുന്നു. ക്രൂയിസർ ഡീലക്സ്, ടൂഫാൻ ഡീലക്സ് എന്നീ വകഭേദങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഫോഴ്‌സ് ട്രാക്‌സ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് പരിഷ്ക്കരിച്ച് വിപണിൽ എത്തിയിരുന്നു.

പുതിയ അപ്‌ഹോൾസ്റ്ററി, റൂഫിൽ ഘടിപ്പിച്ച എയർകണ്ടീഷണർ എന്നിവ പോലുള്ള ചില ബിറ്റുകൾക്കൊപ്പം ബാഹ്യ സ്റ്റൈലിംഗിലേക്ക് കമ്പനി കുറച്ച് മെച്ചപ്പെടുത്തലുകൾ കൊണ്ടുവന്നിട്ടുണ്ട്. ട്രാക്സ് ക്രൂയിസർ 12 സീറ്റർ ഫോർമാറ്റിൽ ലഭ്യമാകുമ്പോൾ ടൂഫാൻ 10 സീറ്റർ അല്ലെങ്കിൽ 14 സീറ്റർ കോൺഫിഗറേഷനിൽ ലഭ്യമാണ്.

പുതിയ ബിഎസ്-VI ഫോഴ്‌സ് ട്രാക്‌സും ഇതേ വകഭേദങ്ങളിൽ തന്നെ വിപണിയിലെത്തും. ആംബുലൻസ്, സ്കൂൾ ബസ് ഫോർമാറ്റുകൾക്കൊപ്പം ഹ്രസ്വമായ ‘ഗാമ' ഫോർമാറ്റിലും ഫോഴ്‌സ് ട്രാക്‌സ് ലഭ്യമാണെന്നത് ശ്രദ്ധേയമാണ്.

ഫോഴ്‌സ് ട്രാക്‌സ് രാജ്യത്ത് പ്രത്യേകിച്ച് ഗ്രാമീണ, വ്യാവസായിക വിപണികളിൽ ഉപയോഗപ്രദവും ആളുകളെ വഹിക്കുന്നതുമായ കഴിവുകൾക്ക് വളരെ പ്രചാരമുള്ള വാഹനമാണ്. 4832x1790x2055mm എന്ന അളവാണ് ഉള്ളത്. ബിഎസ്-VI ലേക്ക് പരിഷ്ക്കരിക്കുന്നതിനാൽ പുതിയ ഫോഴ്‌സ് ട്രാക്‌സിന്റെ ഔട്ട്‌പുട്ടിലും ഫ്യുവൽ ഇക്കണോമി കണക്കുകളും നിലവുലുള്ള മോഡലിൽ നിന്ന് വ്യത്യസ്തമായിരിക്കും.
Most Read: ഒക്ടാവിയ RS-ന്റെ ടീസർ വീഡിയോ പുറത്തുവിട്ട് സ്കോഡ

നിലവിലുള്ള ഫോഴ്‌സ് ട്രാക്‌സ് വകഭേദങ്ങളിൽ 67 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1947 സിസി ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്.
Most Read: ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

അതേസമയം, ക്രൂയിസർ, ടൂഫാൻ എന്നിവയുടെ ഡീലക്സ് ഫോർമാറ്റുകൾക്ക് 2596 സിസി ഡീസൽ യൂണിറ്റ് ലഭിക്കുന്നു. ഇത് 85 bhp-യും 230 Nm torque ഉം ആണ് നിർമ്മിക്കുന്നത്. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.
Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

ഫോഴ്‌സ് വൺ പ്രീമിയം എസ്‌യുവി വിപണിയിൽ എത്തിച്ചതോടെ ഫോഴ്‌സ് മോട്ടോർസ് പാസഞ്ചർ വാഹന വിഭാഗത്തിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും കടുത്ത മത്സരം കാരണം ആ വിഭാഗത്തിൽ മികച്ച വിൽപ്പന നേടാൻ കമ്പനിക്ക് സാധിച്ചില്ല. അതിനാൽ വാണിജ്യ-വാഹന വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഫോഴ്‌സ് തീരുമാനിക്കുകയായിരുന്നു.

ഇന്ന് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ ഫോഴ്‌സ് മോട്ടോർസിന് മികച്ച ഓപ്ഷനുകൾ ഉണ്ട്. ട്രാക്‌സ് തീർച്ചയായും യുവി ശ്രേണിയിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ്.
Source: Rushlane


Click it and Unblock the Notifications








