ഒക്ടാവിയ RS-ന്റെ ടീസർ വീഡിയോ പുറത്തുവിട്ട് സ്കോഡ

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാതാക്കളായ സ്കോഡ തങ്ങളുടെ ജനപ്രിയ സെഡാനായ ഒക്ടാവിയയുടെ നാലാം തലമുറ മോഡലിനെ അടുത്തിടെ ആഗോള തലത്തിൽ അവതരിപ്പിച്ചിരുന്നു. ഒക്ടാവിയയുടെ പെർഫോമൻസ് പതിപ്പായ RS വകഭേദത്തെയും വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

അതിന്റെ ഭാഗമായി സ്കോഡ പുതിയ vRS വകഭേദത്തിന്റെ ടീസർ വീഡിയോ പുറത്തിറക്കി. ഓക്ടാവിയ RS ഇന്ത്യന്‍ വിപണിയില്‍ ജനപ്രീയമായ ഒരു വാഹനം കൂടിയാണ്. 2017 സെപറ്റംബറിൽ 230 bhp ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനെ സ്കോഡ രണ്ടാമതും വിപണിയിൽ എത്തിച്ചിരുന്നു.

ഒക്ടാവിയ RS-ന്റെ ടീസർ വീഡിയോ പുറത്തുവിട്ട് സ്കോഡ

ഒക്ടാവിയ RS-ന്റെ 300 വാഹനങ്ങളായിരുന്നു ഇന്ത്യയ്ക്ക് ആദ്യം അനുവദിച്ചത്. എന്നാല്‍ ആവശ്യക്കാരേറിയയോടെ അധികമായി 200 കാറുകള്‍ കൂടി സ്‌കോഡ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.

ഒക്ടാവിയ RS-ന്റെ ടീസർ വീഡിയോ പുറത്തുവിട്ട് സ്കോഡ

250 യൂണിറ്റുകളുടെ ആദ്യ ബാച്ച് സമയബന്ധിതമായി വിറ്റുപോയതിനാൽ ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണം ശ്രദ്ധേയമായിരുന്നു. ഔദ്യോഗിക ടീസർ വീഡിയോയിൽ സ്കോഡ ഓട്ടോ ഇന്ത്യ vRS തിരിച്ചെത്തുന്നുവെന്നും അത് ഉടൻ വിപണിയിൽ എത്തുമെന്നും സൂചിപ്പിക്കുന്നു.

ഒക്ടാവിയ RS-ന്റെ ടീസർ വീഡിയോ പുറത്തുവിട്ട് സ്കോഡ

ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഡ്യുവൽ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, രണ്ട് അറ്റത്തും ട്രപസോയിഡൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ബ്ലാക്ക് ഫ്രണ്ടിൽ ഘടിപ്പിച്ചിരിക്കുന്ന വിആർഎസ് ബാഡ്ജ് ഗ്രിൽ എന്നിവയെല്ലം സ്കോഡ ഒക്ടാവിയ vRS-ൽ ഇടംപിടിക്കുന്നു.

ഒക്ടാവിയ RS-ന്റെ ടീസർ വീഡിയോ പുറത്തുവിട്ട് സ്കോഡ

ഇന്ത്യയിൽ എത്തുന്നത് കൂടുതൽ കരുത്തുറ്റ 245 bhp സൃഷ്ടിക്കുന്ന പതിപ്പായിരിക്കും. 2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ പുറത്തിറക്കാനാണ് സ്കോഡ പദ്ധതിയിടുന്നത്. അതിൽ വരാനിരിക്കുന്ന MQB A0 IN അടിസ്ഥാനമാക്കിയുള്ള മിഡ്-സൈസ് എസ്‌യുവിയുടെ കൺസെപ്റ്റ് പതിപ്പും ഉൾപ്പെടും.

ഒക്ടാവിയ RS-ന്റെ ടീസർ വീഡിയോ പുറത്തുവിട്ട് സ്കോഡ

സ്കോഡ ഒക്ടാവിയ RS 245-ൽ 2.0 ലിറ്റർ ടർബോചാർജ്ഡ് TSI നാല് സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് ഗോൾഫ് GTI-ക്ക് സമാനമായ രീതിയിൽ 245 bhp കരുത്ത് ഉത്പാദിപ്പിക്കും. മാത്രമല്ല വെറും 6.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിന് സാധിക്കുമെന്ന് സ്കോഡ അവകാശപ്പെടുന്നു.

Most Read: രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡ

ഒക്ടാവിയ RS-ന്റെ ടീസർ വീഡിയോ പുറത്തുവിട്ട് സ്കോഡ

VAQ ഡിഫറൻഷ്യൽ, സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആഗോള വിപണികളിൽ ലഭ്യമായ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക്ക് ഗിയർബോക്സാകും ഒക്ടാവിയ vRS-ന് ലഭിക്കുക. സ്‌കോഡ സ്‌കാല ഹാച്ച്ബാക്ക്, സ്‌കോഡ സൂപ്പര്‍ബ് സെഡാന്‍ എന്നിവയോട് സാമ്യമുള്ളതാണ് പുതിയ 2020 മോഡല്‍ ഒക്ടാവിയയുടെ രൂപകല്‍പ്പന.

Most Read: ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

ഒക്ടാവിയ RS-ന്റെ ടീസർ വീഡിയോ പുറത്തുവിട്ട് സ്കോഡ

നവീകരിച്ച ഒക്ടാവിയയില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബട്ടര്‍ഫ്‌ലൈ ഗ്രില്‍, അഞ്ച് സ്പോക്ക് മെഷീന്‍ഡ് അലോയ് വീലുകള്‍, C-ആകൃതിയിലുള്ള സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, സ്‌കോഡ ബാഡ്ജിന് പകരം പിന്‍വശത്തുള്ള സ്‌കോഡ ലെറ്ററിംഗ് എന്നിവ വാഹനത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read: നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

ഒക്ടാവിയ RS-ന്റെ ടീസർ വീഡിയോ പുറത്തുവിട്ട് സ്കോഡ

2020 സ്‌കോഡ ഒക്ടാവിയയുടെ ഇന്റീരിയറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളുള്ള ഒരു പുതിയ ക്യാബിന്‍ ഡിസൈന്‍ തന്നെയാകും വാഹനത്തില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. കാറില്‍ ഒരു വിര്‍ച്വല്‍-കോക്ക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍, പുതിയ രണ്ട്-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവയും വാഗ്ദാനം ചെയ്തേക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Octavia RS 245 Teased In India. Read more Malayalam
Story first published: Tuesday, December 3, 2019, 15:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X