2020 ഹോണ്ട സിറ്റിയുടെ RS ടർബോ പതിപ്പും വിപണിയിൽ

അഞ്ചാം തലമുറ ഹോണ്ട സിറ്റി കഴിഞ്ഞ ദിവസം തായ്‌ലൻഡിൽ അരങ്ങേറ്റം കുറിച്ചു. അതിനു പിന്നാലെ സ്റ്റാൻഡേർഡ് വകഭേദത്തിനൊപ്പം സിറ്റിയുടെ പെർഫോമൻസ് പതിപ്പായ RS ടർബോ മോഡലിനെയും കമ്പനി വിപണിയിൽ അവതരിപ്പിച്ചു.

2020 ഹോണ്ട സിറ്റിയുടെ RS ടർബോ പതിപ്പും വിപണിയിൽ

സിറ്റി RS ടർ‌ബോ അടുത്ത മാസങ്ങളിൽ തായ്‌ലൻഡ് വിപണിയിൽ ആദ്യമായി വിൽപ്പനയ്‌ക്കെത്തും. തുടർന്ന് കൂടുതൽ അന്താരാഷ്ട്ര വിപണികളിലേക്കും വാഹനം എത്തും. RS ടർ‌ബോ സ്റ്റാൻ‌ഡേർഡ് മോഡലിന്റെ സ്പോർ‌ട്ടി പതിപ്പാണ്.

2020 ഹോണ്ട സിറ്റിയുടെ RS ടർബോ പതിപ്പും വിപണിയിൽ

കറുത്ത ഉൾപ്പെടുത്തലുകളുള്ള സ്‌പോർട്ടിയർ ഫ്രണ്ട്, റിയർ ബമ്പറുകൾ, സൂക്ഷ്മമായ കറുത്ത ട്രങ്ക്-ലിഡ് ഘടിപ്പിച്ച റിയർ സ്‌പോയിലർ, ടെയിൽ ലാമ്പുകൾക്ക് ഡാർച്ച് ഗ്ലാസ്, കറുത്ത ഉൾപ്പെടുത്തലുകളുള്ള പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ഇതിന് ലഭിക്കും. തായ്‌ലൻഡ് വിപണിയിൽ സ്റ്റാൻഡേർഡ് സിറ്റിയിൽ കാണുന്ന 15 ഇഞ്ചുകൾക്ക് പകരം 16 ഇഞ്ച് അലോയ് വീലുകളും പുതിയ വകഭേദത്തിന് ലഭിക്കുന്നു.

2020 ഹോണ്ട സിറ്റിയുടെ RS ടർബോ പതിപ്പും വിപണിയിൽ

ഇന്റീരിയറിൽ ഡാഷ്‌ബോർഡിലും സെന്റർ കൺസോളിലും സ്‌പോർട്ടിയർ ട്രിമ്മിംഗ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ വ്യത്യസ്ത സീറ്റ് ഫാബ്രിക്, ചുവന്ന ആക്‌സന്റുകൾ എന്നിവയും RS ടർബോ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 122 bhp ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ ഹോണ്ട വാഗ്ദാനം ചെയ്യുന്നത്.

2020 ഹോണ്ട സിറ്റിയുടെ RS ടർബോ പതിപ്പും വിപണിയിൽ

സിവിടി ഗിയർ‌ബോക്‌സുമായി ജോടിയാക്കിയാണ് എഞ്ചിൻ എത്തുന്നത്. നിലവിലെ അഞ്ചാം തലമുറ ഹോണ്ട സിറ്റി തായ്‌ലൻഡ് ആഭ്യന്തര വിപണിയെ ലക്ഷ്യം വച്ചുള്ളതാണ്. മാത്രമല്ല കർശനമായ എമിഷൻ, ടാക്സേഷൻ നിയമങ്ങൾ കാരണം, നാലാം തലമുറ കാറിൽ ലഭ്യമായ ചില സവിശേഷതകൾ മോഡലിന് നഷ്ടമായിട്ടുമുണ്ട്.

2020 ഹോണ്ട സിറ്റിയുടെ RS ടർബോ പതിപ്പും വിപണിയിൽ

എന്നിരുന്നാലും, പുതിയ ഇന്ത്യൻ പതിപ്പ് ഹോണ്ട സിറ്റിക്ക് നിലവിലുള്ള മോഡലിൽ ലഭ്യമായതിനേക്കാൾ മികച്ച സവിശേഷതകളുടെ ഒരു നീണ്ട പട്ടിക തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ബി‌എസ്-VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും 2020 സിറ്റി സെഡാനിൽ കമ്പനി വാഗ്ദാനം ചെയ്യും.

Most Read: ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 വാഹനങ്ങളുടെ പട്ടികയിൽ കിയ സെൽറ്റോസും

2020 ഹോണ്ട സിറ്റിയുടെ RS ടർബോ പതിപ്പും വിപണിയിൽ

ഇന്ത്യൻ വിപണിയിൽ ഹോണ്ട പുതിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തും. അത് അന്താരാഷ്ട്ര തലത്തിൽ വിൽക്കുന്ന പുതിയ ജാസ് ഹാച്ച്ബാക്കിലും ലഭ്യമാകുന്നു.

Most Read: മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓർഡറുകള്‍

2020 ഹോണ്ട സിറ്റിയുടെ RS ടർബോ പതിപ്പും വിപണിയിൽ

കൂടാതെ, 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഇന്ത്യയിലെത്തുന്ന 2020 ഹോണ്ട സിറ്റി സെഡാനിൽ ഇടംപിടിക്കും. ഇത് നിലവിലെ തലമുറ സിറ്റിയിൽ ലഭ്യമായ അതേ യൂണിറ്റ് തന്നെയാണ്. എന്നാൽ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കും.

Most Read: അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

2020 ഹോണ്ട സിറ്റിയുടെ RS ടർബോ പതിപ്പും വിപണിയിൽ

2020-ന്റെ രണ്ടാം പകുതിയിൽ അഞ്ചാം തലമുറ ഹോണ്ട സിറ്റി ഇന്ത്യയിലെത്തും. ഇന്ത്യൻ വിപണിയിൽ പരിഷ്ക്കരിച്ച് എത്തിയ ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗൺ വെന്റോ, സ്കോഡ റാപ്പിഡ് എന്നീ കാറുകളാണ് സിറ്റിയുടെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda City RS Turbo revealed. Read more Malayalam
Story first published: Saturday, November 30, 2019, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X