ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി അവരുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയെ വരാനിരിക്കുന്ന 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും. പരിഷ്ക്കരിച്ച വാഹനത്തിന്റെ അവസാന ഘട്ട പരീക്ഷണയോട്ടത്തിലാണ് കമ്പനി.

ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

അതിന്റെ ഭാഗമായി ഇന്ത്യൻ നിരത്തുകളിൽ രാത്രിയിലും 2020 ക്രെറ്റയുടെ പരീക്ഷണം ഹ്യുണ്ടായി നടത്തി. ചൈനീസ് വിപണിയിൽ അടുത്തിടെ അവതരിപ്പിച്ച ix25 മോഡലിനെ അടിസ്ഥാനമാക്കിയാണ് പുതുതലമുറ ക്രെറ്റയുടെ നിർമ്മാണം കമ്പനി പൂർത്തിയാക്കിയിരിക്കുന്നത്. എങ്കിലും ഇന്ത്യൻ അവസ്ഥകൾക്കും ഉപഭോക്താക്കളുടെ അഭിരുചിക്കും അനുസൃതമായി ചില വ്യത്യാസങ്ങൾ വാഹനത്തിനുണ്ടാകും.

ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ചൈനീസ് മോഡലായ ix25- ൽ കാണുന്ന ഹണികോമ്പ് മെഷ് ഗ്രില്ലിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ പതിപ്പ് ക്രെറ്റയ്ക്ക് ചെക്കേർഡ് പാറ്റേൺ ഗ്രില്ലാണ് കമ്പനി നൽകിയിരിക്കുന്നതെന്ന് സ്പൈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു. വ്യക്തമായി കാണാവുന്ന മറ്റൊരു വ്യത്യാസം അലോയ് വീലുകളുടെ രൂപകൽപ്പനയാണ്. അവയും ix25 എസ്‌യുവിയിൽ കാണുന്നതിനേക്കാൾ വ്യത്യസ്തമാണ്.

ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ മുൻ ഗ്രില്ലിനൊപ്പം എൽഇഡി ഡി‌ആർ‌എല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ എന്നിവയും 2020 ക്രെറ്റയ്ക്ക് ലഭിക്കും. കൂടാതെ ഉയർന്ന പതിപ്പ് ക്രെറ്റയ്ക്ക് പനോരമിക് സൺറൂഫ് ലഭിക്കുമെന്ന് പരീക്ഷണ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഇത് ഈ വിഭാഗത്തിലെ ഒന്നാം നിര വാഹനമായ കിയ സെൽറ്റോസിൽ ലഭ്യമല്ലെന്നത് ശ്രദ്ധേയമാണ്.

ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നാൽ എം‌ജി മോട്ടോർസിന്റെ ഹെക്ടർ പനോരമിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്ത് 5 സീറ്റർ എസ്‌യുവിയായി ഹ്യുണ്ടായി തുടക്കത്തിൽ ക്രെറ്റയെ പുറത്തിറക്കും. എങ്കിലും 7 സീറ്റർ വകഭേദത്തെ കൂടി വിപണിയിലെത്തിക്കാൻ കമ്പനിഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഹെക്ടറിന്റെ 6 സീറ്റർ വകഭേദം, 7 സീറ്റർ ഹാരിയർ, 2020 മഹീന്ദ്ര XUV500 എന്നിവയുമായി മത്സരിക്കാൻ ക്രെറ്റയുടെ 7 സീറ്റർ പതിപ്പ് ഹ്യുണ്ടായിയെ സഹായിക്കും. അളവുകളെ സംബന്ധിച്ചിടത്തോളം, പുതിയ ഹ്യുണ്ടായി ix25 യഥാക്രമം 4300 mm നീളവും, 1790 mm വീതിയും, 1635 mm ഉയരവുമാണ് നൽകിയിരിക്കുന്നത്. വീൽബേസ് 2,610 മില്ലീമീറ്ററുമാണ്.

Most Read: വോൾവോ XC40 പെട്രോൾ ഡിസംബറിൽ വിപണിയിലെത്തും

ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

അകത്തളത്തും കാര്യമായ നവീകരണങ്ങളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ എസി വെന്റുകൾ, പൂർണ ഡിജിറ്റൽ എംഐഡി, പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ, 360 ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയുള്ള പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയവ ഹ്യുണ്ടായി 2020 ക്രെറ്റയിൽ ഉൾപ്പെടുത്തും.

Most Read: ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

കിയ സെൽറ്റോസിൽ നിന്ന് കടമെടുത്ത അതേ പെട്രോൾ, ഡീസൽ ബിഎസ്-VI എഞ്ചിനുകളാകും ഇന്ത്യൻ പതിപ്പ് ഹ്യുണ്ടായി ക്രെറ്റയിലും വാഗ്ദാനം ചെയ്യുക. 6 മെട്രിക് ടൺ, 6 എടി, സിവിടി, 7 ഡിസിടി ഓട്ടോ എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. 10 ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരൊയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read: വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

2015-ൽ അവതരിപ്പിച്ചതിനുശേഷം, ക്രെറ്റ അതിന്റെ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള വാഹനമായി മാറിയിരുന്നു. 2018-ൽ പുതിയ മോഡലുകൾ വിപണിയിൽ എത്താൻ തുടങ്ങിയതോടെ ക്രെറ്റയുടെ വിപണി ഇടിയുകയായിരുന്നു. എന്നാൽ പരിഷ്ക്കരിച്ച് അടിമുടി മാറ്റത്തോടെ എത്തുന്ന 2020 ഹ്യുണ്ടായി ക്രെറ്റയ്ക്ക് വീണ്ടും ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: Rushlane

More from DriveSpark

Article Published On: Saturday, November 23, 2019, 12:32 [IST]
English summary
2020 Hyundai Creta spied again ahead of launch. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X