ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

ഇന്ത്യയിൽ ഒരു മൊബൈൽ ഷോറൂം ആരംഭിക്കാനായി കൊറിയൻ വാഹന നിർമ്മാതാക്കളായ എം‌ജി മോട്ടോർ. രാജ്യത്ത് അടുത്തിടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും അതിവേഗം വളരുന്ന കാർ ബ്രാൻഡുകളിലൊന്നാണ് എം‌ജി.

ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

പുതിയ എം‌ജി ഹെക്ടർ മൊബൈൽ ഷോറൂമും ബ്രാൻഡിനെ രാജ്യത്തെ പുതിയ വിപണികളിലേക്കും നഗരങ്ങളിലേക്കും

എത്തിക്കും. ഇത് ഇന്ത്യയിൽ തങ്ങളുടെ ബ്രാൻഡ് അവബോധം വർധിപ്പിക്കാൻ മാത്രമല്ല, പുതിയ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കാനും സഹായിക്കും.

ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ആകർഷകവും ആഴത്തിലുള്ളതും വ്യത്യസ്തവുമായ അനുഭവങ്ങൾ എത്തിക്കുന്നതിന് നൂതന ഡിജിറ്റൽ ഉപകരണങ്ങളെ പ്രയോജനപ്പെടുത്തുന്ന ഞങ്ങളുടെ ഓട്ടോമോട്ടീവ് റീട്ടെയിൽ 2.0 നിർദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ ക്യമ്പയിന് തുടക്കം കുറിക്കുന്നതെന്ന് എം‌ജി മോട്ടോർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഗൗരവ്‌ ഗുപ്ത പറഞ്ഞു.

ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

എം‌ജി എക്സ്പീരിയൻസ് ഓൺ വീൽ‌സ് തങ്ങളുടെ പരിധി കൂടുതൽ‌ വികസിപ്പിക്കാനും ഞങ്ങളുടെ ഷോറൂമുകൾ‌ നിലവിലില്ലാത്ത മാർ‌ക്കറ്റുകളിൽ‌ ഉപഭോക്തൃ താൽ‌പ്പര്യം നേടാനും സഹായിക്കുമെന്നും വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

മൊബൈൽ ഷോറൂം ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കാറായ ഹെക്ടർ പ്രദർശിപ്പിക്കുകയും രാജ്യത്തുടനീളമുള്ള മറ്റ് എം‌ജി ഷോറൂമുകളെപ്പോലെ സമാനമായ അനുഭവം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഡിജിറ്റൽ നേതൃത്വത്തിലുള്ള അനുഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇത് ബ്രാൻഡിന്റെ ബ്രിട്ടീഷ് പൈതൃകം പ്രദർശിപ്പിക്കുന്നു.

ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

സന്ദർശകർക്ക് ഹെക്ടർ എസ്‌യുവിയെക്കുറിച്ച് അടുത്തറിയാനും അതിന്റെ ആക്‌സസറികൾ തെരഞ്ഞെടുക്കാനും കാർ ക്രമീകരിക്കാനും കഴിയുന്ന ഒരു സംവേദനാത്മക ഡിജിറ്റൽ ടെർമിനൽ ഇതിൽ അടങ്ങിയിരിക്കുന്നു.

ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

ഇന്ത്യയിൽ അവതരിപ്പിച്ചതിനുശേഷം ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി എംജി ഹെക്ടർ മാറി. കഴിഞ്ഞ മാസം, എം‌ജി ഹെക്ടർ വിൽ‌പന 3,600 യൂണിറ്റ് കവിഞ്ഞു.

Most Read: ബിഎസ് IV വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഇസൂസു

ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

ഇത് എം‌ജി ഹെക്ടർ രജിസ്റ്റർ ചെയ്ത ഏറ്റവും ഉയർന്ന പ്രതിമാസ വിൽ‌പന കൂടിയാണ്. ഇത്രയും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയിട്ടും, ഹെക്ടറിന്റെ ഡെലിവറി ലഭിക്കാൻ കാത്തിരിക്കുന്ന ധാരാളം ഉപയോക്താക്കൾ ഇപ്പോഴും ഉണ്ട്.

Most Read: ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

ഡെലിവറി വേഗത്തിലാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി, എം‌ജി ഇന്ത്യ ഹെക്ടറിന്റെ ഉത്പാദനം 1,500 യൂണിറ്റിൽ നിന്ന് പ്രതിമാസം 3,000 യൂണിറ്റായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: സ്കോഡ കാമിക്ക് എസ്‌യുവി അടുത്ത വർഷം വിപണിയിലെത്തും

ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

ഇന്ത്യൻ വാഹന വ്യവസായം മന്ദഗതിയിലായ ഘട്ടത്തിൽ, എം‌ജി ഇന്ത്യ പുതിയ ഷോറൂമുകൾ, പുതിയ തൊഴിൽ അവസരങ്ങൾ, അധിക നിക്ഷേപം എന്നിവ പ്രഖ്യാപിച്ച് വേറിട്ട് നിന്നു. വരും മാസങ്ങളിൽ എം‌ജി eZ ഇലക്ട്രിക്ക് എസ്‌യുവി, ഹെക്ടറിന്റെ ആറ് സീറ്റർ വകഭേദം, മാക്‌സസ് D90 ഫുൾ സൈസ് എസ്‌യുവി എന്നിവയും പുറത്തിറക്കും.

ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ നാല് വകഭേദങ്ങളിലും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലുമാണ് എം‌ജി ഹെക്ടർ ഇന്ത്യൻ വിപണിയിലെത്തുന്നത്. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 143 bhp പവറും 250 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 170 bhp കരുത്തിൽ 350 Nm torque സൃഷ്ടിക്കുന്നു.

ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

പെട്രോൾ എഞ്ചിന് 48V ഹൈബ്രിഡ് ഓപ്ഷനും ലഭിക്കുന്നു. എല്ലാ എഞ്ചിനുകളും 6 സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നു. നോൺ ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 6 സ്പീഡ് ഡിസിടി ലഭിക്കും. പ്രധാനമായും ടാറ്റ ഹാരിയർ, മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ് എന്നിവയുമായാണ് ഹെക്ടറിന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector mobile showroom launched. Read more Malayalam
Story first published: Thursday, November 21, 2019, 15:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X