വോൾവോ XC40 പെട്രോൾ ഡിസംബറിൽ വിപണിയിലെത്തും

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന നിർമ്മാതാക്കളിൽ ഒരാളായി അറിയപ്പെടുന്ന വോൾവോ തങ്ങളുടെ ഏറ്റവും ചെറിയ എസ്‌യുവിയായ XC40-യുടെ പെട്രോൾ മോഡലിനെ 2019 ഡിസംബറിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ.

വോൾവോ XC40 പെട്രോൾ ഡിസംബറിൽ വിപണിയിലെത്തും

ബുക്കിംഗ് ഉടൻ ആരംഭിക്കാനിരിക്കെ അടുത്ത മാസം പെട്രോൾ വകഭേദത്തിൽ അവതരിപ്പിക്കുന്ന വാഹനത്തിന് ഏകദേശം Rs 39.90 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില.

വോൾവോ XC40 പെട്രോൾ ഡിസംബറിൽ വിപണിയിലെത്തും

ബിഎംഡബ്ല്യു X1, മെഴ്സിഡീസ് ബെൻസ് GLA, ഔഡി Q3, മിനി കൺട്രിമാൻ എന്നിവയുമായാകും XC40 മത്സരിക്കുക. മാത്രമല്ല, നിലവിൽ ഡീസൽ മോഡലുകളെല്ലാം ഇന്ത്യയിൽ വിറ്റഴിച്ചതിനാൽ ഡീസൽ പതിപ്പ് വോൾവോ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2.0 ലിറ്റർ നാല് സിലിണ്ടർ D4 ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 190 bhp കരുത്തും 400 Nm torque ഉം ആയിരുന്നു ഉത്പാദിപ്പിക്കുന്നത്.

വോൾവോ XC40 പെട്രോൾ ഡിസംബറിൽ വിപണിയിലെത്തും

എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത് . മൊമന്റം, ഇൻസ്ക്രിപ്ഷൻ വകഭേദങ്ങളിലാണ് XC40 വിപണിയിലെത്തിയിരുന്നത്. ഇവയ്ക്ക് യഥാക്രമം 39.90 ലക്ഷം രൂപയും, 43.90 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വില.

വോൾവോ XC40 പെട്രോൾ ഡിസംബറിൽ വിപണിയിലെത്തും

വരാനിരിക്കുന്ന XC40 R ഡിസൈൻ T4 പെട്രോൾ വകഭേദം 190 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്തമാണെന്നാണ് കമ്പനി നൽകുന്ന വിവരം. ഇത് എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കും.

വോൾവോ XC40 പെട്രോൾ ഡിസംബറിൽ വിപണിയിലെത്തും

ഉപഭോക്താക്കളിൽ നിന്നുള്ള ഡിമാൻഡിനെ ആശ്രയിച്ചാകും ഡീസൽ പതിപ്പിനെ വീണ്ടും വിപണിയിൽ അവതരിപ്പിക്കണോയെന്ന തീരുമാനം കമ്പനി കൈക്കൊള്ളുകയുള്ളൂ. വരാനിരിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കുമോ ഇല്ലയോ എന്നകാര്യം വാഹനത്തെ അവതരിപ്പിക്കുന്ന സമയത്തെ വ്യക്തമാവുകയുള്ളൂ.

വോൾവോ XC40 പെട്രോൾ ഡിസംബറിൽ വിപണിയിലെത്തും

ഡീസൽ മോഡലിൽ നിന്നും വ്യത്യസ്തമായി പുതിയ വോൾവോ XC40 പെട്രോൾ ഒരു ഓൾ വീൽ ഡ്രൈവ് വാഹനമായിരിക്കില്ലെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. ഇതിനർത്ഥം XC40 R ഡിസൈൻ ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനം മാത്രമായിരിക്കും.

Most Read: ബിഎസ് IV വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഇസൂസു

വോൾവോ XC40 പെട്രോൾ ഡിസംബറിൽ വിപണിയിലെത്തും

പാഡിൽഷിഫ്റ്ററുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് പാർക്കിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, ഹാൻഡ്‌സ് ഫ്രീ ബൂട്ട്-ഓപ്പണിംഗ് ഫംഗ്ഷൻ തുടങ്ങിയ സവിശേഷതകൾ XC40 R-ഡിസൈനിന് ലഭിക്കുമെന്നാണ് സൂചന.

Most Read: സ്കോഡ കാമിക്ക് എസ്‌യുവി അടുത്ത വർഷം വിപണിയിലെത്തും

വോൾവോ XC40 പെട്രോൾ ഡിസംബറിൽ വിപണിയിലെത്തും

സ്വീഡിഷ് നിർമ്മാതാക്കൾ അടുത്തിടെ XC40-യുടെ ഇലക്ട്രിക്ക് പതിപ്പും വിപണിയിലെത്തിച്ചിരുന്നു. വോൾവോയുടെ ആദ്യ പൂർണ ഇലക്ടിക്ക് കാർ കൂടിയാണ് XC40 റീചാർജ്. ഇതിൽ 408 bhp ഇരട്ട-മോട്ടോർ സജ്ജീകരണവും 400 കിലോമീറ്ററിൽ കൂടുതൽ മൈലേജുമാണ് വോൾവോ വാഗ്ദാനം ചെയ്യുന്നത്.

Most Read: രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

വോൾവോ XC40 പെട്രോൾ ഡിസംബറിൽ വിപണിയിലെത്തും

2025 ഓടെ ആഗോള വിൽപ്പനയുടെ പകുതിയും ഇലക്ട്രിക്ക് വാഹനങ്ങളെ വഹിക്കാനാണ് കമ്പനിയുടെ പദ്ധതി. അടുത്ത വർഷം അവസാനത്തോടെ മാത്രമാകും ഇലക്ട്രിക്ക് വാഹനം അന്താരാഷ്ട്ര വിപണിയിൽ എത്തുകയുള്ളൂ.

More from DriveSpark

Article Published On: Friday, November 22, 2019, 11:38 [IST]
English summary
Volvo XC40 Petrol Launch Next Month. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X