രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡീസ് ബെൻസ് തങ്ങളുടെ ആദ്യ തലമുറയിൽപെട്ട GLA എസ്‌യുവിയെ പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. വരും ആഴ്ച്ചകളിൽ പുതിയ മോഡലിനെ കമ്പനി വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

മെഴ്‌സിഡീസിന്റെ മറ്റ് കോം‌പാക്ട് മോഡലുകളായ പുതിയ എ-ക്ലാസ്, CLA, GLB എസ്‌യുവി എന്നിവയെ പോലെ പുതിയ MFA-II പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും എൻട്രി ലെവൽ എസ്‌യുവി GLA-യും വിപണിയിലെത്തുക.

രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

GLA-യ്‌ക്കായി കൂടുതൽ ക്രോസ്ഓവർ പ്രചോദനം ഉൾക്കൊണ്ടാകും കമ്പനി രൂപകൽപ്പന പൂർത്തിയാക്കുക.നിലവിലെ മോഡലിന്റെ ഒഴുകുന്ന രൂപത്തേക്കാൾ കൂടുതൽ നേരായ ഡിസൈനാണ് മോഡലിന് നൽകിയിരിക്കുന്നത്.

രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

അതായത് രണ്ടാം തലുമറ മോഡൽ നിലവിലെ മോഡലിനേക്കാൾ 100 മില്ലീമീറ്റർ ഉയരമുള്ളതാകുമെന്നാണ്. നീളം 20 മില്ലിമീറ്ററായി കുറയുമ്പോൾ, വീൽബേസ് 30 മില്ലീമീറ്റായി ഉയരും. ഇത് ക്യാബിനുള്ളിൽ കൂടുതൽ ഇടം ലഭിക്കാൻ സഹായിക്കും.

രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

പുതിയ എ-ക്ലാസ്, GLB എന്നിവയ്ക്ക് സമാനമായ ക്യാബിനാകും എൻട്രി ലെവൽ GLA എസ്‌യുവിയിലും ഉൾപ്പെടുത്തുക. ഇതിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയിൻമെന്റ് ഡിസ്പ്ലേയും ഒരൊറ്റ ബിനാക്കിൾ, ടർബൈൻ-പ്രചോദിത എയർ-കോൺ വെന്റുകൾ, കൂടാതെ ധാരാളം ട്രിം ഇൻസേർട്ടുകൾ, ലെതർ എന്നിവ ഉൾക്കൊള്ളുന്നു. GLB മോഡലിലിലെന്നപോലെ, പുതിയ GLA-യ്ക്കും ക്രമീകരിക്കാവുന്ന പിൻസീറ്റും ലഭിക്കും.

രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

എഞ്ചിൻ സവിശേഷതകളിലേക്ക് നീങ്ങുമ്പോൾ പുതിയ GLA-യിൽ നാല് സിലിണ്ടർ മില്ലുകളുള്ള മെഴ്‌സിഡീസിന്റെ പരമ്പരാഗത യൂണിറ്റ് ഇടംപിടിക്കുന്നു. പെട്രോൾ നിരയിൽ യഥാക്രമം 165 bhp, 228 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.3, 2.0 ലിറ്റർ എഞ്ചിനുകൾ തെരഞ്ഞെടുക്കാം.

രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

ഡീസൽ ശ്രേണിയിൽ എസ്‌യുവിക്ക് 1.5- അല്ലെങ്കിൽ 2.0 ലിറ്റർ എഞ്ചിനുകൾ വാഗ്ദാനം ചെയ്യും. 2.0 ലിറ്റർ ഡീസൽ യൂണിറ്റ് രണ്ട് ട്യൂണുകളിൽ ലഭ്യമാകും. 1.5 ലിറ്റർ യൂണിറ്റ് 115 bhp നൽകുമ്പോൾ 2.0 ലിറ്റർ 150 bhp അല്ലെങ്കിൽ കൂടുതൽ കരുത്തുറ്റ 190 bhp കരുത്തായിരിക്കും സൃഷ്ടിക്കുക.

Most Read: ഇന്ത്യയിൽ ചുവടുവെയ്ക്കാൻ ഒരുങ്ങി മാക്‌സസ് D90; എത്തുന്നത് എംജി ബാഡ്ജിൽ

രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

അടുത്ത വർഷം മെഴ്‌സിഡീസ് എഞ്ചിൻ ലൈനപ്പിൽ 218 bhp ഉത്പാദിപ്പിക്കുന്ന പെട്രോൾ പ്ലഗ്-ഇൻ-ഹൈബ്രിഡ് വകഭേദവും എത്തിയേക്കും. അതോടൊപ്പം കൂടുതൽ പെർഫോമൻസ് അധിഷ്ഠിതമാക്കിയുള്ള AMG GLA 35, AMG GLA 45 മോഡലുകൾ 2020-ന്റെ രണ്ടാം പകുതിയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

രണ്ടാം തലമുറ GLA-യിൽ ഫ്രണ്ട്-വീൽ ഡ്രൈവ് സ്റ്റാൻഡേർഡ് ആയിരിക്കും. മെഴ്‌സിഡീസ് അതിന്റെ 4-മാറ്റിക് ഫോർ വീൽ ഡ്രൈവിന്റെ പുതുക്കിയ പതിപ്പും ഇതോടൊപ്പം വാഗ്ദാനം ചെയ്യും.ഗിയർബോക്സ് ചോയിസുകളിൽ 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഓട്ടോമാറ്റിക്ക്, 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോ എന്നിവ ഉൾപ്പെടും.

Most Read: ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം രണ്ടാം തലമുറ GLA-യുടെ അവതരണം എപ്പോൾ ഉണ്ടാകുമെന്ന സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. എ-ക്ലാസ് സെഡാൻ പോലുള്ള പുതിയ മോഡലുകൾ വരും വർഷത്തിൽ മെഴ്‌സിഡീസ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

നിലവിലെ മോഡലിനെപ്പോലെ പുതിയ GLA-യും വിപണിയിൽ ബി‌എം‌ഡബ്ല്യു X1, വോൾവോ XC40 എന്നിവയ്‌ക്കെതിരെ മത്സരിക്കും.

Most Read Articles

Malayalam
English summary
2020 Mercedes Benz GLA coming soon. Read more Malayalam
Story first published: Friday, November 15, 2019, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X