Just In
Don't Miss
- Finance
അവസാന തീയതി അടുത്തു; ആധാറും പാനും വേഗം ബന്ധിപ്പിച്ചോളൂ, ഇല്ലെങ്കിൽ സംഭവിക്കുന്നതെന്ത്?
- News
പ്രതിഷേധം ശക്തമാക്കി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍; അസമില്‍ ബന്ദ് പ്രഖ്യാപിച്ച് ഉള്‍ഫ
- Technology
വോഡാഫോണിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ സൗജന്യ അൺലിമിറ്റഡ് കോളുകൾ
- Movies
ചുരിക വീശി ചാവേറായി മമ്മൂട്ടിയെത്തി! മാമാങ്കത്തിന്റെ ആദ്യപ്രതികരണങ്ങള്‍ ഇങ്ങനെ!
- Lifestyle
ഇന്ന് സാമ്പത്തിക നഷ്ടം ഈ രാശിക്കാണ് എന്ന് ഉറപ്പ്
- Sports
ISL: പൂനെയില്‍ ഗോള്‍ മഴ, ഹൈദരാബാദിന് എതിരെ ഒഡീഷയ്ക്ക് ജയം
- Travel
അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും
2020 ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ ചിത്രങ്ങൾ പുറത്ത്
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ഉൽപ്പന്ന ശ്രേണിയെ നവീകരിച്ച് വിപണിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി പുതുതലമുറ i10 (നിയോസ്), വെന്യു കോംപാക്ട് എസ്‌യുവി, എലാൻട്ര ഫെയ്‌സ്‌ലിഫ്റ്റ്, കോന ഇലക്ട്രിക്ക് എസ്‌യുവി എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

അടുത്തതായി ഹ്യുണ്ടായി നിരയിലെ ജനപ്രിയ വാഹനമായ ക്രെറ്റ എസ്‌യുവിയുടെ രണ്ടാം തലമുറ മോഡലിനെയാകും കമ്പനി വിപണിയിലെത്തിക്കുക. പുതിയ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കും.

പ്രാദേശിക അവതരണത്തിന് മുന്നോടിയായി കമ്പനി പുതിയ മോഡലിന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടങ്ങൾ മാസങ്ങൾക്ക് ആരംഭിച്ചിരുന്നു. അടുത്തിടെ വാഹനത്തിന്റെ കൂടുതൽ പരീക്ഷണങ്ങൾക്കായി കമ്പനി വീണ്ടും നിരത്തുകളിലൂടെ ടെസ്റ്റ് റൈഡ് നടത്തി.

പുതിയ തലമുറ 2020 ഹ്യുണ്ടായി ക്രെറ്റ ഇതിനകം ചൈനയിൽ വിൽപ്പനയ്‌ക്കെത്തുന്നുണ്ട്. നിലവിലുള്ള മോഡലിനേക്കാൾ വില വാഹനത്തിന് കുറവാണെന്നുള്ളതാണ് പുതിയ ക്രെറ്റയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലവിലെ തലമുറ ക്രെറ്റയിൽ വരുത്തിയ വിവിധ വില വർധനവ് കണക്കിലെടുക്കുമ്പോൾ, പ്രാദേശിക വിപണിയിൽ പോലും സമാനമായ വിലനിർണ്ണയ തന്ത്രം ഉപയോഗിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചേക്കാം. കിയ സെൽറ്റോസിനെതിരെ ഒരു ചുവട് മുന്നോട്ടുവെയ്ക്കാനും ഇത് കാർ നിർമ്മാതാവിനെ പ്രാപ്തമാക്കും.

2020 ഹ്യുണ്ടായി ക്രെറ്റ നിലവിലുള്ള മോഡലിനെക്കാൾ വളരെയധികം ആധുനിക രൂപം നൽകുന്നു. കമ്പനിയുടെ സിഗ്നേച്ചർ കാസ്കേഡിംഗ് ഗ്രില്ലിന്റെ ബോൾഡർ പതിപ്പാണ് വാഹനത്തിന്റെ മുൻവശത്തെ സവിശേഷത. ഇത് ഏറ്റവും പുതിയ ടക്‌സണിന് സമാനമാണ്. പുതിയ മുൻ ഗ്രില്ലിനൊപ്പം എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ എന്നിവയും 2020 ക്രെറ്റയ്ക്ക് ലഭിക്കും.

സൈഡ് പ്രൊഫൈലിൽ 2020 ഹ്യുണ്ടായി ക്രെറ്റ നിലവിലെ മോഡലിനെപ്പോലെ വളരെ മനോഹരമായി കാണപ്പെടുന്നു. എന്നിരുന്നാലും, ഷീറ്റ് മെറ്റലിൽ ക്രിസ്പിയർ ക്രീസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് ചെറിയ വ്യത്യാസമായി തോന്നാം.
Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

എന്നാൽ പിൻഭാഗം അടിമുടി മാറ്റങ്ങളോടെയാണ് എത്തുന്നത്. കറുത്ത ട്രിം ഉള്ള സ്റ്റൈലിഷ് സ്പ്ലിറ്റ്-ടൈപ്പ് ടെയിൽ ലാമ്പുകളും രണ്ട് ലൈറ്റിംഗ് ഘടകങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ലൈറ്റ് സ്ട്രിപ്പും. മൊത്തത്തിൽ, പുതിയ മോഡൽ നിലവിലെ പതിപ്പിനേക്കാൾ മികച്ചതും ആധുനികവുമാണ്.
Most Read: നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

നിലവിലെ മോഡലിന്റെ ഇന്റീരിയറിനേക്കാൾ കൂടുതൽ സ്റ്റൈലിഷ് സജ്ജീകരണം ഏറ്റവും പുതിയ 2020 ഹ്യുണ്ടായി ക്രെറ്റയിൽ കാണാം. കൂടാതെ പുതിയ കാറിന്റെ ക്യാബിനിൽ ഉയർന്ന ഫീച്ചറുകളും ഇടംപിടിക്കുന്നു.
Most Read: വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി എക്സെന്റ്

ഡാഷ്‌ബോർഡിന്റെ ടോക്കിംഗ് പോയിന്റിൽ വലിയ വലിപ്പത്തിലുള്ള 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റാണ് ഉള്ളത. അത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കും.

ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, സെൻട്രൽ കൺട്രോൾ സ്‌ക്രീനിൽ 360° ക്യാമറ സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ഇലക്ട്രിക്ക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് സജ്ജീകരണം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവും വാഹനത്തിൽ വാഗ്ദാനം ചെയ്യും.

2020 ഹ്യുണ്ടായി ക്രെറ്റ അതിന്റെ പ്ലാറ്റ്ഫോമും എഞ്ചിൻ ഓപ്ഷനുകളും കിയ സെൽറ്റോസുമായി പങ്കിടും. അതേസമയം 1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റുകളുടെ ഉപയോഗം കമ്പനിയെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കും.

ഗിയർബോക്സ് ഓപ്ഷനുകളും സെൽറ്റോസിന് സമാനമായിരിക്കാനാണ് സാധ്യത. അതായത് പുതിയ മോഡലിന്റെ രണ്ട് യൂണിറ്റുകൾക്കും 6 സ്പീഡ് മാനുവൽ ഗിയർബോക്സ് ലഭിക്കും. പെട്രോളിനായി ഒരു ഓപ്‌ഷണൽ സിവിടിയും 6-സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഡീസൽ യൂണിറ്റിനും ലഭിക്കും.
Source: Gaadiwaadi