ഹ്യുണ്ടായി i20 മൂന്നാം തലമുറ അടുത്ത വർഷം

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 യുടെ മൂന്നാം തലമുറ മോഡലിനെ അണിയിച്ചൊരുക്കുകയാണ്. അടുത്ത വർഷം കമ്പനി വാഹനത്തെ വിപണിയിലെത്തിക്കും. ആഗോളതലത്തിൽ തന്നെ i20-യുടെ മൂന്നാം തലമുറ മോഡലാകും ഇത്.

ഹ്യുണ്ടായി i20 മൂന്നാം തലമുറ അടുത്ത വർഷം

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് അവതരിപ്പിക്കുന്ന ചടങ്ങിൽ വരാനിരിക്കുന്ന പുതിയ മോഡലുകളുടെ പട്ടികയിൽ i20 യും ഉൾപ്പെടുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. മൂന്നാം തലമുറയിൽപെട്ട വാഹനം 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വക്താവ് സൂചന നൽകി.

ഹ്യുണ്ടായി i20 മൂന്നാം തലമുറ അടുത്ത വർഷം

ഇന്ത്യയിലെ ആദ്യത്തെ ടർബോ പെട്രോൾ കാറായ വെന്യുവിൽ വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിനാണിത്. ഈ എഞ്ചിൻ 118 bhp കരുത്തും 172 Nm torque ഉം വെന്യുവിൽ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ 2020 i20-ൽ വ്യത്യസ്തമായ പവറായിരിക്കും കമ്പനി ഉൾപ്പെടുത്തുക.

ഹ്യുണ്ടായി i20 മൂന്നാം തലമുറ അടുത്ത വർഷം

മൂന്നാം തലമുറയിലുള്ള i20 മാരുതി സുസുക്കിയുടെ ബലേനോ RS നെ വിപണിയിൽ നേരിടും. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ബലേനോയിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് 101 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കും.

ഹ്യുണ്ടായി i20 മൂന്നാം തലമുറ അടുത്ത വർഷം

ഹ്യുണ്ടായി വെന്യുവിൽ വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭിക്കും. ഇത് നിലവിലെ എലൈറ്റ് i20 വാഗാദാനം ചെയ്യുന്ന അതേ ട്രാൻസ്മിഷന് സമാനമാണ്. ഇന്ത്യൻ വിപണിയിൽ എത്തുന്ന മൂന്നാം തലമുറ i20 യിലും ഇതേ സംവിധാനം തന്നെയായിരിക്കും കമ്പനി ഉൾപ്പെടുത്തുക.

ഹ്യുണ്ടായി i20 മൂന്നാം തലമുറ അടുത്ത വർഷം

ടർബോ പെട്രോൾ എഞ്ചിന് പുറമെ പുതിയ i20-ക്ക് 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കിയ സെൽറ്റോസ് എസ്‌യുവിയും വാഗ്ദാനം ചെയ്യുന്നു. ഈ ഡീസൽ എഞ്ചിൻ ഭാരത് സ്റ്റേജ് VI മലിനീകരണ നിരധോന മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്. കൂടാതെ നിലവിലെ ഹ്യുണ്ടായി കാറുകളിൽ വാഗ്ദാനം ചെയ്യുന്ന 1.4 ലിറ്റർ, 1.6 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ കമ്പനി മാറ്റിസ്ഥാപിക്കാനും സാധ്യതയുണ്ട്.

ഹ്യുണ്ടായി i20 മൂന്നാം തലമുറ അടുത്ത വർഷം

ഈ ഡീസൽ എഞ്ചിൻ ഭാരത് സ്റ്റേജ് VI മലിനീകരണ നിരധോന മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്. കൂടാതെ നിലവിലെ ഹ്യുണ്ടായി കാറുകളിൽ വാഗ്ദാനം ചെയ്യുന്ന 1.4 ലിറ്റർ, 1.6 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ കമ്പനി മാറ്റിസ്ഥാപിക്കാനും സാധ്യതയുണ്ട്.

Most Read: എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

ഹ്യുണ്ടായി i20 മൂന്നാം തലമുറ അടുത്ത വർഷം

1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ അടുത്ത വർഷം ഹ്യുണ്ടായി വെന്യുവിലും ഉൾപ്പെടുത്തും. പുതിയ i20, വെന്യു എന്നിവയിൽ സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്.

Most Read: സെല്‍റ്റോസിനെ വിപണിയിലെത്തിച്ച് കിയ; പ്രാരംഭ വില 9.69 ലക്ഷം രൂപ

ഹ്യുണ്ടായി i20 മൂന്നാം തലമുറ അടുത്ത വർഷം

ഏറ്റവും പുതിയ i20 ക്ക് ഒരു പുതിയ ഡിസൈൻ കമ്പനി നൽകും.‌ കാഴ്ച്ചയിൽ ഇന്റീരിയറിലും എക്സ്റ്റീരിയറിലും പുതുമ ഉളവാക്കുന്ന രൂപകൽപ്പനയായിരിക്കും ഹ്യുണ്ടായി ലഭ്യമാക്കുക. പ്രീമിയം ഹാച്ച്ബാക്കുകൾക്കിടയിലുള്ള പ്രവണതയ്‌ക്ക് അനുസൃതമായി, കാറിന് അൽപ്പം വലിപ്പം കൂടുതലായിരിക്കും.

Most Read: വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

ഹ്യുണ്ടായി i20 മൂന്നാം തലമുറ അടുത്ത വർഷം

ഉയർന്ന പെർഫോമൻസ് നൽകുന്ന N, Namyang എന്നീ വിഭാഗങ്ങളുണ്ട് ഹ്യുണ്ടായിക്ക്. എന്നാൽ ഇന്ത്യൻ വിപണിയിൽ ഈ മോഡൽ പെർഫോമൻസ് കാറുകളൊന്നും കമ്പനി പുറത്തിറക്കിയിട്ടില്ലെങ്കിലും വിദേശത്ത് ഈ പതിപ്പുകൾ ഹ്യുണ്ടായി വിൽക്കുന്നുണ്ട്.

ഹ്യുണ്ടായി i20 മൂന്നാം തലമുറ അടുത്ത വർഷം

പുതിയ ഹാച്ച്ബാക്കിന് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഏഴ് സ്പീഡ് ട്വിൻ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും നൽകുന്നതിലൂടെ പുതിയ മോഡലിന് നിലവിലെ വാഹനത്തേക്കാൾ കൂടുതൽ സ്പീഡ് ആർജിക്കാൻ കഴിയും. പുതിയ മോഡലിനെ അടുത്ത വർഷം വിപണിയിലെത്തിക്കാനായിരിക്കും ഹ്യുണ്ടായിയുടെ ശ്രമം.

More from DriveSpark

Article Published On: Friday, August 23, 2019, 13:17 [IST]
English summary
2020 Hyundai Elite i20 to go turbo petrol. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X