എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

മാരുതി സുസുക്കിയുടെ പുതിയ എംപിവിയായ XL6 നെ കമ്പനി വിപണിയിൽ അവതരിപ്പിച്ചു. മാരുതിയുടെ തന്ന ജനപ്രിയ വാഹനമായ എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും രണ്ട് വാഹനങ്ങൾ തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ട്.

എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങളാണ് കമ്പനി വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എർട്ടിഗയിൽ നിന്ന് XL6 നെ വ്യത്യസ്തമാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

പ്രീമിയം ഷോറൂമുകൾ വഴി മാത്രം വിൽപ്പന

മാരുതി സുസുക്കിയുടെ പ്രീമിയം സെയിൽസ് നെറ്റ്‌വർക്കായ നെക്സ ഷോറൂമുകൾ വഴി മാത്രമാണ് എർട്ടിഗയുടെ വിൽപ്പന. പ്രീമിയം നെറ്റ്‌വർക്ക് വഴി വിൽക്കുന്ന ആദ്യത്തെ എംപിവിയാണ് XL6. ഇഗ്നീസ്, ബലേനോ, സിയാസ്, എസ്-ക്രോസ് എന്നീ അഞ്ച് മോഡലുകൾ മാത്രമാണ് നെക്സ വഴി കമ്പനി വാഗ്ദാനം ചെയ്യുന്നത്. നെക്‌സ ഡീലർഷിപ്പുകൾ വ്യക്തിഗതമാക്കിയ സേവനം ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നു.

എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

വില

9.72 ലക്ഷം രൂപ മുതലാണ് XL6 ന്റെ വില ആരംഭിക്കുന്നത്. ഇത് എർട്ടിഗയേക്കാൾ 2.17 ലക്ഷം രൂപ കൂടുതാണ്. എർട്ടിഗയുടെ അടിസ്ഥാന പതിപ്പിന് 7.55 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മാരുതി സുസുക്കി XL6 ന്റെ ഉയർന്ന പതിപ്പിന് 11.46 ലക്ഷം രൂപയാണ് എക്സ്ഷോറൂം.

എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

പെട്രോൾ എഞ്ചിൻ മാത്രം

എർട്ടിഗയിൽ വാഗ്ദാനം ചെയ്തിരുന്ന 1.3 ലിറ്റർ DDS ഡീസൽ എഞ്ചിൻ മാരുതി സുസുക്കി അടുത്തിടെ നിർത്തലാക്കിയിരുന്നു. നിലവിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇപ്പോൾ എർട്ടിഗയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പുതിയ പ്രീമിയം ക്രോസ്ഓവറായ XL6 പെട്രോൾ എഞ്ചിൻ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

ബിഎസ്-VI മാനദണ്ഡം നിലവിൽ വന്നതിനുശേഷം ഡീസൽ വാഹനങ്ങളുടെ ഉത്പാദനം നർത്തുമെന്ന് മാരുതി പ്രഖ്യാപിച്ചിരുന്നു. അതിനാലാണ് XL6 പെട്രോൾ എഞ്ചിനിൽ മാത്രം വിപണിയിലെത്തിക്കുന്നത്. ഇരുവാഹനങ്ങളും ഒരേ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ SHVS മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്.

എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

ക്യാപ്റ്റൻ സീറ്റുകൾ

ഒരു ആറ് സീറ്റർ എംപിവിയാണ് XL6 എന്നതാണ് എർട്ടിഗയുമായുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന്. എർട്ടിഗയിലുള്ള ബെഞ്ച് സീറ്റുകൾക്ക് പകരം ക്യാപ്റ്റൻ സീറ്റുകളാണ് വാഹനത്തിന്റെ പ്രത്യേകത. ഇത് ദീർഘദൂര യാത്രയിൽ രണ്ടാം നിരയിലെ യാത്ര കൂടുതൽ സുഖകരമാക്കുന്നു.

എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

സ്പോർട്ടി ഇന്റീരിയറുകൾ

എർട്ടിഗയിൽ വാഗ്ദാനം ചെയ്യുന്ന ഡ്യുവൽടോൺ ബീജ് ബ്രൗണ്‍ തീമിൽ നിന്ന് വ്യത്യസ്തമായി കറുത്ത നിറത്തിലുള്ള പ്രീമിയം ഇന്റീരിയറാണ് XL6-ൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. കറുത്ത ഡാഷ്‌ബോർഡ്, കറുത്ത നിറത്തിലുള്ള സീറ്റുകൾ, ബ്ലാക്ക് ഡോർ ട്രിമ്മുകൾ എന്നിവയെല്ലാം വളരെ സ്പോർട്ടി ആയി കാണപ്പെടുന്നു. കൂടാതെ ഇത് ക്യാബിന് ഒരു പ്രീമിയം അനുഭവവും നൽകുന്നു. ഉയർന്ന പതിപ്പിന് ലെതർ സീറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

എൽഇഡി ഹെഡ്‌ലാമ്പുകൾ

XL6 ൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡേടൈം റണ്ണിംഗ് ലാമ്പുകൾ, ഫോഗ് ലാമ്പുകൾ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് കാറിനെ അങ്ങേയറ്റം പ്രീമിയമാക്കി മാറ്റുന്നു. എർട്ടിഗയ്‌ക്കൊപ്പം ലഭ്യമായ ഹാലൊജെൻ ഹെഡ്‌ലാമ്പുകളേക്കാൾ എൽഇഡി ലാമ്പുകൾ രാത്രിയിൽ മികച്ച ദൃശ്യപരത വാഗാദാനം ചെയ്യുന്നു.

എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

ക്രൂയിസ് കൺട്രോൾ

മാരുതി സുസുക്കി XL6 ന് നൽകിയ മികച്ച സവിശേഷതകളിലൊന്നാണ് ക്രൂസ് കൺട്രോൾ സിസ്റ്റം. ഇത് ഹൈവേ ഡ്രൈവിംഗിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണ്. മാരുതി സുസുക്കി എർട്ടിഗ ക്രൂയിസ് കൺട്രോൾ സംവിധാനം വാഗ്ദാനം ചെയ്യുന്നില്ല. XL6 ന്റെ സ്റ്റിയറിംഗ് വീലിലൂടെ ക്രൂയിസ് കൺട്രോൾ സിസ്റ്റം ഉപയോഗിക്കാൻ കഴിയും. മാത്രമല്ല ഇത് XL6 നെ മികച്ച ഹൈവേ വാഹനമാക്കുകയും ചെയ്യുന്നു.

എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

മസ്ക്കുലർ ലുക്ക്

എർട്ടിഗയിൽ നിന്നും വ്യത്യസ്തമാക്കാൻ വാഹനത്തെ മാരുതി സുസുക്കി മികച്ച രീതിയിൽ പരിഷ്ക്കരിച്ചു. അതിനായി മുൻഭാഗത്തിന് തികച്ചും പുതിയൊരു രൂപം നൽകി. അതിനായി വ്യത്യസ്തയ ഗ്രിൽ, ഹെഡിലാമ്പുകൾ എന്നിവ നൽകി. ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, കാറിന്റെ ഇന്റഗ്രേറ്റഡ് മേൽക്കൂര റെയിലുകൾ എന്നിവയിലൂടെ XL6-ന് ഒരു പരുക്കൻ രൂപം നൽകാനും കമ്പനി തയ്യാറായി.

എർട്ടിഗയിൽ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?

കുറഞ്ഞ ശബ്ദം

വാഹനത്തിന്റെ NVH ലും മാരുതി സുസുക്കി പ്രവർത്തിച്ചിട്ടുണ്ട്. ബ്രാൻഡ് അനുസരിച്ച് വാഹനത്തിന്റെ സൗണ്ട് പ്രൂഫിംഗ് കമ്പനി മെച്ചപ്പെടുത്തി. ഇത് എഞ്ചിനിൽ നിന്ന് വരുന്ന ശബ്ദവും റോഡ് ശബ്ദവും കുറയ്ക്കുകയും ക്യാബിനെ കൂടുതൽ സുഖകരമാക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
What are the BIG changes between XL6 and Ertiga. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X