2020 ഹ്യുണ്ടായി i20 ആക്ടീവിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ ആക്ടീവ് i20-യുടെ പരീക്ഷണ ഓട്ടം ഇന്ത്യൻ നിരത്തുകളിൽ നടത്തി. നേരത്തെ യൂറോപ്പിൽ വാഹനത്തിന്റെ പരീക്ഷണം നടത്തിയിരുന്നെങ്കിലും ഇന്ത്യയിൽ ആദ്യമായാണ് പുതുതലമുറ i20 പരീക്ഷണ ഓട്ടം നടത്തുന്നത്.

2020 ഹ്യുണ്ടായി i20 ആക്ടീവിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനം ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഹ്യുണ്ടായി i20 ആക്ടീവിന് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ലഭിക്കും.

2020 ഹ്യുണ്ടായി i20 ആക്ടീവിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വെന്യുവിൽ നിന്നുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും പുതുതലമുറ വാഹനത്തിൽ ഉൾപ്പെടുത്തുക. ഇത് 120 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായാകും എഞ്ചിൻ ഘടിപ്പിക്കുക. ഇത് നിലവിലെ എലൈറ്റ് i20 വാഗ്ദാനം ചെയ്യുന്ന അതേ ഗിയർബോക്സിന് സമാനമായിരിക്കും.

2020 ഹ്യുണ്ടായി i20 ആക്ടീവിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സെൽറ്റോസിനായി കിയ വികസിപ്പിച്ച 1.5 ലിറ്റർ ഡീസൽ എഞ്ചിനും 2020 i20 ആക്ടീവ് വാഗ്ദാനം ചെയ്യും. ഈ എഞ്ചിൻ 115 bhp കരുത്തിൽ 250 Nm torque ഉം സൃഷ്ടിക്കും. ഇത് സെൽറ്റോസിലെ വേരിയബിൾ ജോമെട്രി ടർബോചാർജറുമായി ഇണചേരുന്നു. വാഹനത്തിന്റെ വില നിയന്ത്രിക്കുന്നതിനായി i20 ആക്ടീവിന്റെ എഞ്ചിൻ ട്യൂൺ കുറഞ്ഞ അവസ്ഥയിലായിരിക്കാം.

2020 ഹ്യുണ്ടായി i20 ആക്ടീവിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇതിനൊടൊപ്പം നിലവിലുള്ള1.2 ലിറ്റർ പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യുന്നത് ഹ്യുണ്ടായി തുടർന്നേക്കും. ഇത് 83 bhp പവറിൽ 115 Nm torque നൽകും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഓപ്ഷണലായി സിവിടിയും വാഗ്ദാനം ചെയ്യുന്നു.

2020 ഹ്യുണ്ടായി i20 ആക്ടീവിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പരീക്ഷണ ഓട്ടം നടത്തിയ 2020 ഹ്യുണ്ടായി i20 ആക്ടീവ് ഒരു പ്രൊഡക്ഷൻ റെഡി ഫോർമാറ്റാണെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഡ്യുവൽ ടോൺ അലോയ് വീലുകൾ, വലിയ ഗ്രിൽ, പുതിയ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ വാഹനത്തിന് ലഭിക്കും.

2020 ഹ്യുണ്ടായി i20 ആക്ടീവിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഈ ശ്രേണിയിൽ ആദ്യമായി സൺറൂഫ് വാഗ്ദാനം ചെയ്യുന്ന വാഹനമായി 2020 i20 മാറും. അകത്തളത്ത് പുതുക്കിയ ഡാഷ്‌ബോർ‌ഡ് ഡിസൈൻ‌, പുതിയ അപ്ഹോൾ‌സ്റ്ററി, കണക്റ്റിവിറ്റി, ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റഡ് കാർ‌ സാങ്കേതികവിദ്യ എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാകും.

Most Read: എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

2020 ഹ്യുണ്ടായി i20 ആക്ടീവിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം വോയ്‌സ് കമാൻഡ് ഫീച്ചറോടുകൂടി പ്രവർത്തനക്ഷമമാക്കിയ ഇന്റർനെറ്റും i20-യുടെ പ്രത്യേകതയാണ്. ഹ്യുണ്ടായി ഇന്ത്യയിലെ ചെന്നൈ പ്ലാന്റിൽ നിർമ്മിക്കുന്ന നിലവിലെ എലൈറ്റ് i20 നിന്ന് വ്യത്യസ്തമായി ആന്ധ്രയിലെ കിയ ഇന്ത്യ പ്ലാന്റിലാകും പുതുതലമുറ i20 ആക്ടീവ് നിർമ്മിക്കുക.

Most Read: വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

2020 ഹ്യുണ്ടായി i20 ആക്ടീവിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ എഞ്ചിൻ ലൈനപ്പും അധിക സവിശേഷതകളും ഉൾപ്പെടുത്തിയാൽ i20 ആക്ടീവ് നിലവിലെ മോഡലിനേക്കാൾ കൂടുൽ പ്രീമിയം വാഹനമായി മാറും. നിലവിലെ മോഡലിന് 5.53 ലക്ഷം രൂപ മുതൽ 9.34 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Most Read: ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റെനോ മോഡലായി ട്രൈബർ

2020 ഹ്യുണ്ടായി i20 ആക്ടീവിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്നാൽ പരിഷ്ക്കരിച്ച 2020 മോഡൽ i20-ക്ക് ആറ് ലക്ഷം രൂപ മുതൽ 10.50 ലക്ഷം രൂപ വരെയായിക്കാം വില. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയാണ് ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്കാന്റെ വിപണിയിലെ എതിരാളികൾ.

Source: Rushlane

More from DriveSpark

Article Published On: Tuesday, October 15, 2019, 10:25 [IST]
English summary
2020 Hyundai i20 spied first time in India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X