2020 ഹ്യുണ്ടായി എക്സെന്റ് നിയോസിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ സബ് 4 മീറ്റർ കോംപാക്റ്റ് സെഡാനായ എക്സെന്റിന്റെ അടുത്ത തലമുറ മോഡലിനെ അടുത്തിടെ ഇന്ത്യയിൽ പരീക്ഷിച്ചു തുടങ്ങിയിരുന്നു. കമ്പനിയുടെ പുതിയ ഹാച്ച്ബാക്ക് മോഡലായ ഗ്രാൻഡ് i10 നിയോസിനെ അടിസ്ഥാനമാക്കിയാണ് 2020 മോഡൽ എക്സെന്റ് എത്തുന്നത്.

ഈ വിഭാഗത്തിലെ എതിരാളികളായ മാരുതി ഡിസയർ, ഹോണ്ട അമേസ് എന്നിവയുമായി നേരിട്ട മത്സരിക്കുന്നില്ലെങ്കിലും ഭേദപ്പെട്ട വിൽപ്പനയാണ് എക്സെന്റിന് ലഭിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ശരാശരി 1,600 യൂണിറ്റുകളുടെ പ്രതിമാസ വിൽപ്പന നേടാൻ ഈ മോഡലിന് സാധിക്കുന്നുണ്ട്.

അതിനാൽ വാഹനത്തിന്റെ പരിഷ്ക്കരിച്ച മോഡലിനെ കമ്പനി ഉടൻ വിൽപ്പനക്കെത്തിക്കും. വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. പരീക്ഷണ ഓട്ടം നടത്തുന്ന എക്സെന്റിന്റെ ഇന്റീരിയർ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

പഴയ തലമുറ എക്സെന്റിന്റെ രൂപകൽപ്പന ഏറെ കുറെ നിലനിർത്തി തന്നെയാണ് 2020 മോഡലിനെയും കമ്പനി അണിയിച്ചെരുക്കിയിരിക്കുന്നത്. മുൻവശത്ത് i10 നിയോസിന് സമാനമായ ഒരു പുതിയ കാസ്കേഡിംഗ് ഗ്രിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ഹണികോമ്പ് ഉൾപ്പെടുത്തലുകളും ഉണ്ടാകും.

പുതിയ കോമ്പിനേഷൻ ലൈറ്റുകൾക്കൊപ്പം പുതിയ റിയർ ഫാസിയ സ്റ്റൈലിംഗും പ്രതീക്ഷിക്കാം.പുതുതായി സമാരംഭിച്ച നിയോസിൽ കടമെടുത്ത ബ്ലാക്ക് ഡാഷ്‌ബോർഡ് മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിലും സീറ്റുകൾക്ക് ലെതർ അപ്ഹോൾസ്റ്ററി ലഭിക്കും. സെഡാന്റെ പിൻ സീറ്റിൽ ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകൾ ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വ്യത്യാസം.

മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ഹ്യുണ്ടായി എക്സെന്റ് നിയോസ് അൽപ്പം പ്രീമിയം മോഡലായിരിക്കുമെന്നാണ് ഇതിലൂടെ ലഭിക്കുന്ന സൂചന.

പുതിയ ഗ്രാൻഡ് i10 നിയോസിൽ ഉൾപ്പെടുത്തിയിരിക്കുന്ന അതേ എഞ്ചിൻ തന്നെയാകും എക്സെന്റ് നിയോസിലും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുക. ബിഎസ്-VI 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 83 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കും.
Most Read: ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

1.2 ലിറ്റർ ഡീസൽ എഞ്ചിൻ bhp കരുത്തിൽ 190 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിനുകൾക്കും 5 സ്പീഡ് മാനുവൽ ഗീയർബോക്സ് അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഗിയർബോക്സ് ആയിരിക്കും വാഗ്ദാനം ചെയ്യുക.
Most Read: ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

മെച്ചപ്പെട്ട സ്റ്റൈലിംഗും കൂടുതൽ മികച്ച ഇന്റീരിയറും ഉള്ള 2020 ഹ്യുണ്ടായി എക്സെൻറ് നിയോസ് സബ് -4 മീറ്റർ സെഡാൻ വിഭാഗത്തിലെ കമ്പനിയുടെ വിൽപ്പനയെ വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ ഗ്രാൻഡ് i10-നൊപ്പം നിയോസ് ഹാച്ച്ബാക്ക് വിപണിയിലുള്ളതിനാൽ നിലവിലെ മോഡലിനൊപ്പം തന്നെ അടുത്ത തലമുറ എക്സെന്റിനെയും ഹ്യുണ്ടായി വിൽപ്പനയ്ക്കെത്തിക്കും.
Most Read: ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

എന്നിരുന്നാലും പഴയ വകഭേദത്തെ ഒരു ടാക്സി ക്യാബായി മാത്രം വിൽക്കാനും സാധ്യതയുണ്ട്. കോംപാക്റ്റ് സെഡാൻ ക്യാബ്-ഹെയ്‌ലിംഗ് സേവന വിപണിയിൽ മികച്ച വിജയം നേടിയതാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ കമ്പനിയെ പ്രേരിപ്പിക്കുക. നിലവിലെ മോഡലിന്റെ വിൽപ്പനയുടെ 50 ശതമാനത്തിലധികവും ടാക്സി വിഭാഗത്തിൽ നിന്നുമാണെന്നതും ശ്രദ്ധേയമാണ്.

5.5 ലക്ഷം രൂപ മുതൽ 8 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്. പുതിയ ഹ്യുണ്ടായി എക്സെന്റ് നിയോസിനെ 2020 ന്റെ തുടക്കത്തിൽ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Source: Rushlane


Click it and Unblock the Notifications








