ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

ഹ്യുണ്ടായി ഇന്ത്യ പുതിയ എലാന്റ്ര സെഡാൻ വിപണിയിൽ അവതരിപ്പിച്ചു. 15.89 ലക്ഷം രൂപയാണ് പുതിയ എലാന്റ്ര സെഡാൻ പ്രരംഭ എക്സ്-ഷോറൂം വില. S, SX, SX (O) എന്നീ മൂന്ന് വകഭേതങ്ങളിലാണ് പുതിയ ഹ്യുണ്ടായ് എലാന്റ്ര ലഭ്യമാവുന്നത്. ഏറ്റവും ഉയർന്ന വകഭേതമായ SX (O) ഓട്ടോമാക്കിന് 20.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

വാഹനത്തിന് ഏറ്റവും അനിവാര്യമായ ഫെയ്‌സ്‌ലിഫ്റ്റാണ് കമ്പനി ഇപ്പോൾ നൽകിയിരിക്കുന്നത്. ഈ വിഭാഗത്തിലെ എതിരാളികളോട് മത്സരിക്കാൻ സഹായിക്കുന്ന നിരവധി പുതിയ പരിഷ്കാരങ്ങളും ഹ്യുണ്ടായ് പുതുതലമുറ സെഡാനിന് നൽകിയിരിക്കുന്നു. പുനരാവിഷ്കരിച്ച രൂപകൽപ്പന, പരിഷ്കരിച്ച സവിശേഷതകൾ, എഞ്ചിൻ സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു.

Variant Prices
S Rs 15.89 Lakh

SX

Rs 18.49 Lakh
SX AT Rs 19.49 Lakh
SX(O) AT Rs 20.39 Lakh
ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ ഹ്യുണ്ടായ് എലാന്റ്രയിൽ മുൻവശത്ത് പരിഷ്കരിച്ച കാസ്കേഡിംഗ് ഗ്രില്ല്, ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, പുതിയ എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എന്നിവയുൾപ്പെടുന്നു.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

മുൻവശത്തും പിൻവശത്തും പുനർരൂപകൽപ്പന ചെയ്ത ബമ്പറും പുതിയ സെഡാനിൽ ലഭ്യമാണ്, അതോടൊപ്പം പുതുക്കിയ എൽഇഡി ടെയിൽ ലാമ്പുകളുമാണ്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

വാഹനത്തിന് പുറമേ നൽകിയിരിക്കുന്ന മാറ്റങ്ങൾ പോലെ തന്നെ അകത്തളവും ഹ്യുണ്ടായി പരിഷ്കാരിച്ചിരിക്കുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

കൂടാതെ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വയർലെസ് ചാർജിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, 10 -തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക് സൺറൂഫ്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

ഇവയ്ക്ക് പുറമേ മുൻ പാർക്കിംഗ് സെൻസറുകൾ, ഹാൻഡ്‌സ് ഫ്രീ ടെയിൽ‌ഗേറ്റ്, ക്രൂയിസ് കൺ‌ട്രോൾ എന്നിങ്ങനെ നിരവധി ഫീച്ചറുകളും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

Most Read: കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

പുതുതലമുറ ഹ്യുണ്ടായ് എലാന്റ്രയിൽ നിർവധി അടിസ്ഥാന സുരക്ഷാ സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആറ് എയർബാഗുകൾ, ഇലക്ട്രോണിക്ക് ബ്രേക്ക് ഫോർസ് ഡിസ്ട്രിബ്യൂഷൻ, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, പിൻ പാർക്കിംഗ് ക്യാമറ, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഹിൽഹോൾഡ് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നീ ക്രമീകരണങ്ങളുണ്ട്.

Most Read: ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

ഒരൊറ്റ പെട്രോൾ എഞ്ചിൻ ഓപ്ഷനുമായാണ് പുതിയ ഹ്യുണ്ടായ് എലാന്റ്ര ഇപ്പോൾ വിപണിയിൽ എത്തുന്നത്. 152 bhp കരുത്തും 192Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ യൂണിറ്റാണ് വാഹനത്തിന്റെ ഹൃദയം.

Most Read: ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് അടിസ്ഥാനമായി സെഡാനിൽ വരുന്നത്. ഓപ്ഷണലായി ആറ് സ്പീഡ് torque-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. 2020 ഏപ്രിൽ മുതൽ നടപ്പിലാക്കാൻ പോകുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് എഞ്ചിൻ ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Elantra Launched In India: Prices Start At Rs 15.89 Lakh. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X