പുതുതലമുറ ഹ്യുണ്ടായി എക്സെന്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ കോംപാക്ട് സെഡാനായ എക്സെന്റിനെ പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ്. ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെ ത്രീ ബോക്സ് പതിപ്പായ വാഹനത്തിന്റെ പിൻഗാമിയെ കമ്പനി അടുത്ത വർഷം തുടക്കത്തിൽ പുറത്തിറക്കിയേക്കും.

വിപണിയിൽ എത്തുന്നതിനു മുന്നോടിയായി വാഹനത്തിന്റെ പരീക്ഷണ ഓട്ടങ്ങൾ കമ്പനി മുമ്പ് പല തവണ നടത്തിയെങ്കിലും വീണ്ടും വാഹനത്തിന്റെ പരീക്ഷണ ഓട്ടങ്ങൾ ഇന്ത്യൻ നിരത്തുകളിൽ കമ്പനി നടത്തി.

വരാനിരിക്കുന്ന ഹ്യുണ്ടായി എക്സെന്റിന്റെ പിൻഗാമിക്ക് ഇതുവരെ ഔദ്യോഗികമായി പേര് നൽകിയിട്ടില്ലെങ്കിലും പുറംമോഡിയിൽ ഗ്രാൻഡ് i10 നിയോസിനോട് സാമ്യമുള്ള ഒരു ഫ്രണ്ട് ഫാസിയ ഉണ്ടാകും.കാസ്കേഡിംഗ് ഗ്രില്ലിന്റെ വിപരീത ഹണികോമ്പ് പാറ്റേൺ ആയിരിക്കും രണ്ട് കാറുകളും തമ്മിലുള്ള പ്രധാന വ്യത്യാസം.

പുതിയ സെഡാന്റെ വശങ്ങളിലും ഹാച്ച്ബാക്ക് മോഡലായ i10 നിയോസിന്റെ അതേ ഡിസൈനാകും ഹ്യുണ്ടായി നൽകുക. കൂടാതെ, കൂടുതൽ ആകർഷകമായ മെഷീൻ ഫിനിഷ്ഡ് അലോയ് വീലുകളും ഇതിൽ പ്രദർശിപ്പിക്കും. പിൻഭാഗത്ത്, പൂർണ്ണമായും പുതിയ ബൂട്ട് ലിഡ് ഉണ്ടായിരിക്കും. അത് കൂടുതൽ ക്ലീനർ ആയി കാണപ്പെടും.

റിയർ ബമ്പറിൽ ആയിരിക്കും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്ഥാനം പിടിക്കുക. ഇതിനുപുറമെ, C-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ അടങ്ങിയ പിൻഭാഗം കൂടുതൽ സ്‌പോർട്ടിയറും പുതുമയുള്ളതുമാക്കി മാറ്റും.

ഗ്രാൻഡ് i10 നിയോസിൽ നിന്ന് കടമെടുത്ത അതേ അകത്തളമായിരിക്കും 2020 ഹ്യുണ്ടായി എക്‌സെന്‌റിലും വാഗ്ദാനം ചെയ്യുക. ബ്ലാക്ക്ഔട്ട് ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, ടർബൈൻ പോലുള്ള എയർ വെന്റുകൾ എന്നിവ ഇതിന് ലഭിക്കുമെന്ന് മുൻ സ്പൈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. മാത്രമല്ല, ഇതിന് പ്ലഷർ ലെതർ അപ്ഹോൾസ്റ്ററിയും പിൻ സീറ്റുകൾക്ക് ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകളും ലഭിക്കും.

ഈ മാറ്റങ്ങളെല്ലാം അതിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ഹ്യുണ്ടായി എക്സെന്റ് നിയോസ് അൽപ്പം പ്രീമിയം മോഡലായിരിക്കും. ഇത് ഉപഭേക്താക്കളെ വാഹനത്തിലേക്ക് ആകർഷിക്കാൻ സഹായിക്കും.
Most Read: വെബ്‌സൈറ്റില്‍ ഇടംപിടിച്ചതിന് പിന്നാലെ എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

2020 ഹ്യുണ്ടായി എക്സെന്റ് ഒരു ബിഎസ്-VI 1.2 ലിറ്റർ കപ്പ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ ബിഎസ്-VI U2 1.2 ലിറ്റർ ഡീസൽ എഞ്ചിനിൽ പ്രവർത്തിക്കും. പെട്രോൾ എഞ്ചിൻ 81 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കും. ഡീസൽ എഞ്ചിൻ 74 bhp-യിൽ 190 Nm torque ആയിരിക്കും സൃഷ്ടിക്കുക.
Most Read: ബിഎസ്-VI ഹോണ്ട സിറ്റിയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്

രണ്ട് എഞ്ചിനുകൾക്കും 5 സ്പീഡ് മാനുവൽ ഗീയർബോക്സ് അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഗിയർബോക്സ് ആയിരിക്കും പുതിയ വാഹനത്തിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുക. മെച്ചപ്പെട്ട സ്റ്റൈലിംഗും കൂടുതൽ പ്രീമിയം ഇന്റീരിയറും ഉൾപ്പെടുത്തി എത്തുന്ന 2020 ഹ്യുണ്ടായി എക്സെന്റ് നിയോസ് സബ് -4 മീറ്റർ സെഡാൻ വിഭാഗത്തിലെ കമ്പനിയുടെ വിൽപ്പനയെ വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഈ വിഭാഗത്തിലെ പ്രധാന എതിരാളികളായ മാരുതി ഡിസയർ, ഹോണ്ട അമേസ് എന്നിവയുമായി നേരിട്ട മത്സരിക്കുന്നില്ലെങ്കിലും ഭേദപ്പെട്ട വിൽപ്പനയാണ് എക്സെന്റിന് ലഭിക്കുന്നത്. നിലവിലെ മോഡലിനൊപ്പം തന്നെ അടുത്ത തലമുറ എക്സെന്റിനെയും കമ്പനി വിൽപ്പനയ്ക്കെത്തിക്കും.
Source: Team BHP


Click it and Unblock the Notifications








