2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്

അടുത്ത തലമുറ GLE എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് മെർസിഡീസ് ബെൻസ് ഇന്ത്യ. അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഓട്ടോ എക്സ്പോയ്ക്ക് മുന്നോടിയായി വാഹനത്തിന്റെ വില പ്രഖ്യാപനം കാണുമെന്നും കമ്പനി സ്ഥിരീകരിച്ചു.

2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്

ബെൻസ് M-ക്ലാസ് എന്ന് മുമ്പറിയപ്പെട്ടിരുന്ന നാലാം തലമുറ GLE-യ്ക്ക് പുതിയ സ്റ്റൈലിംഗ് അവതരിപ്പിക്കുന്നുണ്ടെങ്കിലും ആദ്യ തലമുറയിൽ പെട്ട എസ്‌യുവിയിൽ നിന്ന് പുറത്തെടുക്കുന്ന അതുല്യമായ ബാഹ്യരൂപം തന്നെയാണ് 2020 പതിപ്പിലും കമ്പനി തുടരുന്നത്. എങ്കിലും. ഇതിന് കൂടുതൽ ക്യാബിൻ സ്പേസ് മെർസിഡീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്

ഇതിന്റെ അധിക നീളവും 80 മില്ലിമീറ്റർ വീൽബേസ് വർധനവും ക്യാബിൻ ഇടം വർധിപ്പിക്കാൻ സഹായിച്ചു. പുതിയ മെർസിഡീസ് ബെൻസ് മോഡലുകളിൽ കാണുന്നതുപോലെ 2020 മോഡൽ എസ്‌യുവിയുടെ അകത്തളത്തിൽ രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകളും മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീലും ലഭിക്കും.

2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്

ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനുകൾക്കൊപ്പം അടുത്ത തലമുറ GLE-യെ മെർസിഡീസ് അവതരിപ്പിക്കും. എന്നിരുന്നാലും, ആദ്യ ഘട്ടത്തിൽ ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ചായിരിക്കും എസ്‌യുവി പുറത്തിറങ്ങുകയെന്നാണ് സൂചന. എന്നാൽ അധികം വൈകാതെ ഒരു പെട്രോൾ എഞ്ചിനും കമ്പനി വാഗ്ദാനം ചെയ്യും.

2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്

വകഭേദങ്ങളെ ആശ്രയിച്ച് മൂന്ന് എഞ്ചിൻ മോഡലുകൾ മെർസിഡീസ് GLE എസ്‌യുവിക്ക് ഉണ്ടാകും. ഉയർന്ന പതിപ്പ് GLE 400d-ൽ 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാകും ഉണ്ടാവുക. ഇത് 325 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കും.

2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്

രണ്ടാമത്തെ ഡീസൽ വകഭേദം GLE 300d-യിൽ പുതിയ 2.0 ലിറ്റർ ഇൻ-ലൈൻ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാകും വാഗ്ദാനം ചെയ്യുക. ഇത് 241 bhp കരുത്തും 500 Nm torque ഉം സൃഷിടിക്കും.

Most Read: 2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്

3.02 ലിറ്റർ, ഇൻ-ലൈൻ ആറ് സിലിണ്ടർ എഞ്ചിനാണ് GLE-യുടെ പെട്രോൾ വേരിയന്റിന് കരുത്ത് പകരുന്നത്. ഇത് 362 bhp കരുത്തിൽ 500 Nm torque ഉം ഉത്പാദിപ്പിക്കും. GLE-യുടെ പെട്രോൾ എഞ്ചിൻ 3.0 ലിറ്റർ, ഇൻ-ലൈൻ ആറ് സിലിണ്ടർ യൂണിറ്റായിരിക്കും. ഇത് 362 bhp കരുത്തിൽ 500 Nm torque ഉം സൃഷ്ടിക്കും.

Most Read: ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്

എല്ലാ എഞ്ചിനുകളും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു. പുതിയ തലമുറ ബി‌എം‌ഡബ്ല്യു X5, ലാൻഡ് റോവർ ഡിസ്കവറി, ഔഡി Q7, വോൾവോ XC90 എന്നീ മോഡലുകളാണ് ഇന്ത്യൻ വിപണിയിലെ 2020 GLE-യുടെ പ്രധാന എതിരാളികൾ.

Most Read: ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്

കൂടാതെ മൂന്നാം തലമുറ മെർസിഡീസ് ബെൻസ് GLE എസ്‌യുവി ഇന്ത്യയിൽ വിറ്റുപോയതായും മെഴ്‌സിഡസ് ബെൻസ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഡൽഹി NCR മേഖലയിൽ മാത്രം 250-ലധികം കാറുകൾ കമ്പനി ഉപഭോക്താക്കൾക്ക് കൈമാറി. മുംബൈ, പൂനെ, ഗുജറാത്ത്, കൊൽക്കത്ത, ദില്ലി എൻ‌സി‌ആർ, പഞ്ചാബ് എന്നിവിടങ്ങളിൽ ഒരേ ദിവസം 600-ലധികം വാഹനങ്ങൾ വിതരണം ചെയ്തു.

Most Read Articles

Malayalam
English summary
2020 Mercedes-Benz GLE bookings open in India. Read more Malayalam
Story first published: Saturday, October 26, 2019, 16:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X