എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ആസ്റ്റൺ മാർട്ടിൻ
ഏറ്റവും പഴയ ആഢംബര സ്പോർട്സ് കാർ നിർമാതാക്കളിലൊരാളായ ആസ്റ്റൺ മാർട്ടിൻ, എസ്‌യുവികളുടെയും ക്രോസ്ഓവറുകളുടെയും ഏറ്റവും പുതിയ ആഗോള വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു.

DBX എന്ന അഞ്ച് സീറ്റർ എസ്‌യുവിയെ യുകെ ആസ്ഥാനമായുള്ള ബ്രാൻഡ് 2019 ലോസ് ഏഞ്ചൽസ് ഓട്ടോ ഷോയിൽ ഔദ്യോഗികമായി വെളിപ്പെടുത്തി.

ആസ്റ്റൺ മാർട്ടിൻ 2015 മുതൽ വെയിൽസിലെ സെന്റ് അഥാനിലെ പുതിയ ഫാക്ടറിയിൽ എസ്‌യുവിക്കായിട്ടുള്ള പ്രവർത്തനങ്ങളിലായിരുന്നു. എക്കാലത്തെയും വളരുന്ന എസ്‌യുവി വിപണിയിൽ മത്സരിക്കുമ്പോൾ എത്തുമ്പോൾ ബ്രാൻഡ് മൂല്യം പുനരുജ്ജീവിപ്പിക്കാനാവുമെന്ന പ്രതീക്ഷയാണ് നിർമ്മാതാക്കൾ.

ആസ്റ്റൺ മാർട്ടിൻ ശ്രമിക്കുന്നത് പുതിയ കാര്യമായിരിക്കാം, പക്ഷേ സ്റ്റൈലിംഗിന്റെ കാര്യത്തിൽ വാഹനം ബ്രാൻഡിന്റെ ഡിഎൻഎയ്ക്ക് അനുസൃതമായി നിൽക്കുന്നു, ഒപ്പം സ്പോർട്ടി ഫാസ്റ്റ്ബാക്ക് രൂപകൽപ്പനയും മുൻവശത്ത് ആസ്റ്റൺ മാർട്ടിൻ സിഗ്നേച്ചർ ഗ്രില്ലും സ്ഥാനം പിടിക്കുന്നു.

ഇന്റീരിയറിന് ചുറ്റും നിരവധി ഘടകൾങ്ങൾ ലെതറിലാണ് ഒരുക്കിയിരിക്കുന്നത്, ചില ഭാഗങ്ങൾ തടിയിലും തീർത്തിരിക്കുന്നു, 10.25 ഇഞ്ച് tft ടച്ച്‌സ്‌ക്രീൻ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിയ MID, വലിയ പനോരമിക് സൺറൂഫ് എന്നിവ കാറിന് ലഭിക്കുന്നു.

AMG-ഒരുക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് DBX ന്റെ ഹൃദയം, DB11, വാൻടേജ് എന്നിവയിലും ഇതേ എഞ്ചിൻ കാണപ്പെടുന്നു, എന്നാൽ ടൂണിങ്ങിന് ശേഷം ഇത് DBX ൽ 542 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

വെറും 4.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിന് കഴിയും, 290 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

ഓഫ്-റോഡ് പാതകളിൽ അനായാസം മുന്നേറുന്നതിന് അഡാപ്റ്റീവ് ട്രിപ്പിൾ വോളിയം എയർ സസ്പെൻഷനോടൊപ്പം DBX -നെ ആസ്റ്റൺ മാർട്ടിൻ സജ്ജീകരിച്ചിരിക്കുന്നു.

ഒപ്പം കാറിന്റെ ബോഡി റോൾ പരിമിതപ്പെടുത്താൻ സഹായിക്കുന്ന 48V ഇലക്ട്രിക് ആന്റി-റോൾ കൺട്രോൾ സിസ്റ്റവും (EARC) ഇലക്ട്രോണിക് അഡാപ്റ്റീവ് ഡാംപറുകളും വാഹനത്തിലുണ്ട്.
Most Read: ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

ആസ്റ്റൺ മാർട്ടിൻ ഉടമസ്ഥാവകാശത്തിന്റെ ആദ്യ അനുഭവം നിരവധി ആളുകൾക്ക് നൽകുന്ന ഒരു കാറാണ് DBX. അതുപോലെ, ഞങ്ങളുടെ സ്പോർട്സ് കാറുകളിൽ സ്ഥാപിച്ച പ്രധാന മൂല്യങ്ങളോട് നീതിപുലർത്തുന്നതിനൊപ്പം, ഒരു ആഢംബര എസ്‌യുവിൽ പ്രതീക്ഷിക്കുന്ന സുഖ സൗകര്യങ്ങളും വൈവിധ്യവും നൽകുന്നു.
Most Read: ഫോർച്ചൂണറിന്റെ ഉത്പാദനം കുറയ്ക്കാനൊരുങ്ങി ടൊയോട്ട

ഇത്തരത്തിൽ മനോഹരവും സാങ്കേതികമായി മുന്നേറുന്നതുമായ കാർ നിർമ്മിച്ചത് ആസ്റ്റൺ മാർട്ടിന് അഭിമാനകരമായ നിമിഷമാണ് എന്ന് പ്രത്യേക അവസരത്തിൽ ആസ്റ്റൺ മാർട്ടിൻ CEO ആൻഡി പാമർ പറഞ്ഞു.
Most Read: ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ജെയിംസ് ബോണ്ടിന്റെ പ്രിയപ്പെട്ട കാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടിൻ 2020 ന്റെ ആദ്യ പകുതിയിൽ DBX പുറത്തിറക്കും. വിപണിയിലെത്തി കഴിഞ്ഞാൽ ആഢംബര എസ്‌യുവി ബെന്റ്ലി ബെന്റായിഗ, പോർഷെ കയീൻ ടർബോ, ലംബോർഗിനി ഉറുസ്, റോൾസ് റോയ്‌സ് കള്ളിനൻ എന്നിവയുമായി ഏറ്റുമുട്ടും.


Click it and Unblock the Notifications








