ആഗസ്റ്റിൽ 2,018 യൂണിറ്റുകൾ വിറ്റഴിച്ച് എംജി ഹെക്ടര്‍

വിപണിയില്‍ വന്‍ കോളിളക്കവുമായി എത്തിയ എംജി ഹെക്ടര്‍ ഉത്പാദനത്തില്‍ വലിയൊരു നാഴിക കല്ല് പിന്നിട്ടിരിക്കുകയാണ്. ആഗസ്റ്റ് 31 -ലെ കണക്കുകള്‍ പ്രകാരം ഹെക്ടര്‍ എസ്‌യുവിയുടെ 5000 യൂണിറ്റുകളുടെ നിര്‍മ്മാണം കമ്പനി പൂര്‍ത്തീകരിച്ചിരിക്കുകയാണ്.

ആഗസ്റ്റിൽ 2,018 യൂണിറ്റുകൾ വിറ്റഴിച്ച് എംജി ഹെക്ടര്‍

ഉത്സവ കാലങ്ങളുടെ ആരംഭത്തിന് മുന്നോടിയായി കൃത്യസമയത്തുള്ള ഉത്പാദനവും, വാഹനങ്ങളുടെ ഡെലിവറിയും കമ്പനിയെ സംഭന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.

ആഗസ്റ്റിൽ 2,018 യൂണിറ്റുകൾ വിറ്റഴിച്ച് എംജി ഹെക്ടര്‍

നിരവധി മതവിശ്വാസങ്ങള്‍ പ്രകാരം ഒരു വിശേഷ ദിവസം വാഹനങ്ങളുടെ ഡെലിവറി സ്വീകരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. അതിനാല്‍ തന്നെ ഇത്തരം വിശേഷ ദിവസങ്ങളില്‍ ഡെലി വറികള്‍ ലഭിക്കുന്നതിനായി പ്രത്യേകം പറഞ്ഞുറപ്പിച്ചതാവും നിരവധി ബുക്കിങ്ങുകളും.

ആഗസ്റ്റിൽ 2,018 യൂണിറ്റുകൾ വിറ്റഴിച്ച് എംജി ഹെക്ടര്‍

വാഹന വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുമ്പോഴും ഹെക്ടറിന്റെ വില്‍പ്പനയിലും എംജി മുന്നേറുകയാണ്. 2019 ആഗസ്റ്റില്‍ 2,018 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ജൂലായി 2019 -ലെ കണക്കുകളില്‍ ഇത് 1,508 യൂണിറ്റുകളായിരുന്നു.

ആഗസ്റ്റിൽ 2,018 യൂണിറ്റുകൾ വിറ്റഴിച്ച് എംജി ഹെക്ടര്‍

നാളിതുവരെ പ്രതിമാസം 2000 യൂണിറ്റുകള്‍ മാത്രം നിര്‍മ്മിക്കാനുള്ള ശേഷിയേ കമ്പനിയുടെ നിര്‍മ്മാണശാലയ്ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ അത് പ്രതിമാസം 3000 യൂണിറ്റുകളായി ഉയര്‍ത്തി എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ആഗസ്റ്റിൽ 2,018 യൂണിറ്റുകൾ വിറ്റഴിച്ച് എംജി ഹെക്ടര്‍

28,000 ബുക്കിങ്ങുകളാണ് ഇതുവരെ ഹെക്ടറിന് ലഭിച്ചത്. ജൂലായില്‍ വാഹനത്തിന്റെ ബുക്കിങ്ങുകള്‍ കമ്പനി താല്‍കാലികമായി നിര്‍ത്തി വയ്ച്ചിരുന്നു, എന്നാല്‍ 2020 -ല്‍ വാഹനത്തിന്റെ ഡെലിവറി ലഭിക്കാവുന്ന ഉപഭോക്താക്കളുടെ ഒരു താല്‍ക്കാലിക പട്ടിക ഡീലര്‍ഷിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

ആഗസ്റ്റിൽ 2,018 യൂണിറ്റുകൾ വിറ്റഴിച്ച് എംജി ഹെക്ടര്‍

ഇതിന്‍ പ്രകാരം 11,000 പേരുകളാണ് പട്ടികയില്‍ ഇപ്പോഴുള്ളത്. ഇതും കൂടെ ചേര്‍ത്താല്‍ വാഹനത്തിന് 39,000 ബുക്കിങ്ങുകളാണ് ലഭിച്ചിരിക്കുന്നത്.ഹെക്ടറിന്റെ ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് വാഹന രംഗ്ത്ത് തന്നെ ആദ്യമായ 'വെര്‍ത്ത് വെയിറ്റിങ് ഫോര്‍' എന്നൊരു പദ്ധതിയും നിര്‍മ്മാതാക്കള്‍ ഒരുക്കുന്നുണ്ട്.

ആഗസ്റ്റിൽ 2,018 യൂണിറ്റുകൾ വിറ്റഴിച്ച് എംജി ഹെക്ടര്‍

വാഹത്തിനായി ഒരു ആഴ്ച്ച കാത്തിരിക്കുമ്പോള്‍ ഉപഭോക്താവിന് 1000 പോയിന്റുകള്‍ ലഭിക്കുന്നു. അങ്ങനെ 10 ആഴ്ച്ചകള്‍ കാത്തിരിക്കുമ്പോള്‍ 10,000 ഫോയിന്റുകള്‍ ലഭിക്കും. ഈ പോയിന്റുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് എംജി ഡീലര്‍ഷിപ്പുകളില്‍ നിന്ന് ഒഫീഷ്യല്‍ അക്‌സസറീസോ, സര്‍വ്വീസ് പാക്കേജുകളോ വാങ്ങാവുന്നതാണ്.

ആഗസ്റ്റിൽ 2,018 യൂണിറ്റുകൾ വിറ്റഴിച്ച് എംജി ഹെക്ടര്‍

അതോടൊപ്പം ഹെക്ടറിനായി രണ്ട് ആഴ്ച്ച ഒരു ഉപഭോക്താവ് കാത്തിരിക്കുമ്പോള്‍ രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു പെണ്‍കുട്ടിയുടെ പഠന ചിലവ് കമ്പനി ഏറ്റെടുക്കുമെന്ന മറ്റൊരു ഓഫറും ഈ പദ്ധതി പ്രധാനം ചെയ്യുന്നു.

Most Read: ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷന്റെ വിലവിവരങ്ങൾ പുറത്ത്

ആഗസ്റ്റിൽ 2,018 യൂണിറ്റുകൾ വിറ്റഴിച്ച് എംജി ഹെക്ടര്‍

നിലവില്‍ ഗുജറാത്തിലെ എംജിയുടെ നിര്‍മ്മാണശാലയിലും, ജെനറല്‍ മോട്ടോര്‍സിന്റെ ഷെവര്‍ലെയുടെ പ്ലാന്റിലുമാണ് ഹെക്ടറിന്റെ ഉത്പാദനം നടക്കുന്നത്. വരും കാലത്ത് വാഹനത്തിന്റെ നിര്‍മ്മാണം കൂടുതല്‍ വേഗത്തിലാക്കാനാണ് കമ്പനിയുടെ തീരമാനം.

Most Read: 2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ആഗസ്റ്റിൽ 2,018 യൂണിറ്റുകൾ വിറ്റഴിച്ച് എംജി ഹെക്ടര്‍

താല്‍ക്കാലികമായി നിര്‍ത്തി വച്ച ബുക്കിങ്ങുകള്‍ ഈ വര്‍ഷം അവസാനം പുനരാരംഭിക്കുവാനും നിര്‍മ്മാതാക്കള്‍ക്ക് ആലോചനയുണ്ട്. വിപണിയില്‍ ലഭിച്ച വന്‍ വരവേല്‍പ്പ് കണക്കിലെടുത്ത് അടുത്തതായി eZS എന്ന ഇലക്ട്രിക്ക് എസ്‌യുവിയെ ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് എംജി.

Most Read: വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകളൊരുക്കാൻ എംജി

ആഗസ്റ്റിൽ 2,018 യൂണിറ്റുകൾ വിറ്റഴിച്ച് എംജി ഹെക്ടര്‍

ഈ വര്‍ഷം അവസാനത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനുള്ള കമ്പനിയുടെ ആദ്യ പദ്ധതി പിന്നീട് അടുത്ത വര്‍ഷത്തേക്ക് മാറ്റി. ഇലക്ട്രിക്ക് വാഹനത്തെ പുറത്തിറക്കുന്നതിന് മുന്നോടിയായി ഡെല്‍റ്റ ഇലക്ട്രോണിക്‌സുമായി ചേര്‍ന്ന് രാജ്യത്ത് ഇലക്ട്രിക്ക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് എംജി. 2020 -ഓടെ ഹെക്ടറിന്റെ ബിഎസ് VI വകഭേതവും, ഏഴ് സീറ്റര്‍ പതിപ്പും കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector sells over 2018 units in August 2019. Read more Malayalam.
Story first published: Monday, September 2, 2019, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X