ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷന്റെ വിലവിവരങ്ങൾ പുറത്ത്
ടാറ്റ ഹാരിയറിന്റെ ബ്ലാക്ക് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. രൂപകൽപ്പനയിൽ വ്യത്യസ്തമായ ഹാരിയർ വിപണിയിൽ വളരെയധികം ശ്രദ്ധയാകർഷിച്ച വാഹനമാണ്.

ഇന്ത്യയിൽ പുറത്തിറക്കുന്നതിന് മുന്നോടിയായി എസ്‌യുവിയുടെ ബ്ലാക്ക് എഡിഷന്റെ വിലകൾ പുറത്തുവന്നു. റിപ്പോർട്ടുകൾ പ്രകാരം ടാറ്റ ഹാരിയർ ബ്ലാക്ക് പതിപ്പിന് 16.75 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില.

ഹാരിയറിന്റെ ഉയർന്ന മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ വാഹനം. പുതിയ അറ്റ്ലസ് ബ്ലാക്ക് എക്സ്റ്റീരിയർ പെയിന്റ് സ്കീമുമായാണ് വാഹനം വിപണിയിലെത്തുക. പുതിയ 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, വശങ്ങളിൽ പ്രത്യേക ഡാർക്ക് മോണിക്കർ, ഗ്രേ ഹെഡ്‌ലാമ്പ് ബെസെലുകൾ, ബ്ലാക്ക് ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്സ്റ്റോൺ ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ എന്നിവയും ഉൾപ്പെടുന്നു.

ഇന്റീരിയറിലും കൂടുതൽ മാറ്റങ്ങൾ ടാറ്റ വാഗ്ദാനം ചെയ്തേക്കും. പൂർണമായും കറുത്ത നിറത്തിലുള്ള അകത്തളമാണ് ഹാരിയറിനുള്ളത്. ക്യാബിന് ബ്ലാക്ക്സ്റ്റോൺ മട്രിക്സ് നിറമാണ് നൽകിയിരിക്കുന്നത്. ലെതർ സീറ്റുകൾ, ബ്ലാക്ക്സ്റ്റോൺ ലെതർ ഹാൻഡിലുകൾ എന്നിവയെല്ലാം വാഹനത്തെ കൂടുതൽ പ്രീമിയം ആക്കുന്നു.

കാഴ്ചയിലുള്ള ഈ മാറ്റങ്ങള്‍ക്ക് പുറമെ വാഹനത്തിന് മറ്റ് മാറ്റങ്ങളൊന്നും ടാറ്റ വരുത്തയിട്ടില്ല. ഹാരിയർ ഡാർക്ക് എഡിഷൻ XZ വകഭേദത്തിൽ മാത്രമേ വിപണിയിൽ ലഭ്യമാകൂ. 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, മറ്റ് നിരവധി ഘടകങ്ങളെല്ലാം ഹാരിയറിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

2.0 ലിറ്റർ KRYOTEC എഞ്ചിനാണ് ഹാരിയറിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 140 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ട്രാൻസ്മിഷനാകും വാഹനത്തിനുണ്ടാവുക. മാത്രമല്ല ബിഎസ്-VI മാനദണ്ഡമനുസരിച്ചുള്ള എഞ്ചിനുമായിരിക്കും ബ്ലാക്ക് എഡിഷനിൽ ലഭ്യവുക.

ഹാരിയറിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനാണ് ടാറ്റ ഹാരിയർ ബ്ലാക്ക് പതിപ്പ് പുറത്തിറക്കുന്നത്. എംജി ഹെക്ടർ, കിയ സെൽറ്റോസ് എന്നീ മോഡലുകളിൽ നിന്നുംം വർധിച്ചുവരുന്ന മത്സരത്തിൽ വാഹനത്തെ വ്യത്യസ്തമാക്കാനാണ് കമ്പനി പുതിയ നിറത്തിൽ വാഹനത്തെ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്.
Most Read: ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

കൂടാതെ, ഈ വർഷം അവസാനത്തോടെ ഹാരിയറിന്റെ ഏഴ് സീറ്റർ മോഡലിനെയും വിപണിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ടാറ്റ. കാസിനി എന്ന് വിളിക്കപ്പെടുന്ന ഏഴ് സീറ്റർ ടാറ്റ ഹാരിയർ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read: 2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

പുതിയ ടാറ്റ കാസ്സിനി ഒരു ഓട്ടോമാറ്റിക് ഗിയർബോക്സും വാഗ്ദാനം ചെയ്യും. അത് ഭാവിയിൽ ഹാരിയറിലും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഹാരിയറിന്റെ പെട്രോൾ പതിപ്പ് വിപണിയിൽ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
Most Read: പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

സണ്‍റൂഫ് ഉള്‍പ്പെടുത്തിയ ഹാരിയറിന്റെ പുതിയ മോഡല്‍ കമ്പനി അടുത്തിടെ വിപണിയിലെത്തിച്ചിരുന്നു. ഒരു ആക്‌സസറി ഘടകമായാണ് സണ്‍റൂഫ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ നിലവിലെ ഉപഭോക്താക്കള്‍ക്കും ഇതിന്റെ സേവനം ലഭ്യമാകും. എന്നാല്‍ സണ്‍റൂഫിന് 95,066 രൂപയാണ് കമ്പനി ഈടാക്കുന്നത്.


Click it and Unblock the Notifications








