ഗോ, ഗോ പ്ലസ് മോഡലുകൾക്ക് വില വർധിപ്പിച്ച് ഡാറ്റ്സൻ
ഗോ, ഗോ പ്ലസ് മോഡലുകളുടെ വില വർധിപ്പിച്ച് ഡാറ്റ്സൻ. ഉത്പാദനത്തിലെ ഒന്നിലധികം ചെലവുകളുടെ വർധനവ് ചൂണ്ടിക്കാട്ടിയാണ് കമ്പനി പുതിയ മോഡലുകളുടെ വിലയിൽ അഞ്ച് ശതമാനം വരെ വർധനവ് പ്രഖ്യാപിച്ചത്.

ഡീലർഷിപ്പുകളിൽ കമ്പനി 11,000 രൂപയ്ക്ക് ഗോ സിവിടി, ഗോ പ്ലസ് സിവിടി എന്നിവയ്ക്കായി പ്രീ ബുക്കിംഗ് ആരംഭിച്ചതിന് ശേഷമാണ് പുതിയ വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. വാഹനങ്ങളുടെ സിവിടി പതിപ്പ് അടുത്തിടെയാണ് ഡാറ്റ്സൻ ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി വകഭേദങ്ങൾ ഈ മാസം വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക്ക് വാഹനങ്ങളാണ് ഈ രണ്ട് മോഡലുകളും. സിവിടി ട്രാൻസ്മിഷൻ ലഭ്യമാക്കുന്നത് ഡാറ്റ്സന്റെ മാതൃ കമ്പനിയായ നിസ്സാൻ മൈക്രാ ഹാച്ച്ബാക്കിൽ നിന്നാണ്.

ഇന്ത്യൻ വിപണിയിൽ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഹനങ്ങൾ വാങ്ങുന്നവരുടെ വർധിച്ചുവരുന്ന ആവശ്യത്തിന് മറുപടിയായാണ് ഡാറ്റ്സൻ രണ്ട് മോഡലുകളുടെയും സിവിടി വേരിയന്റുകൾ അവതരിപ്പിക്കുന്നത്. പഴയ മോഡലുകളിൽ ഓട്ടോമാറ്റിക്ക് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നു എന്നതിനു പുറമെ കാര്യമായ മെക്കാനിക്കൽ മാറ്റങ്ങളൊന്നും പുതിയ ഗോ, ഗോ പ്ലസ് വാഹനങ്ങളിൽ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല.

രണ്ട് മോഡലുകളിലെയും സിവിടി ഓപ്ഷനുകൾ ‘T', ‘T (O)' എന്നീ രണ്ട് പതിപ്പുകളിലാകും വാഗ്ദാനം ചെയ്യും. 2019 ഒക്ടോബറിൽ ഇന്ത്യയിൽ നിലവിൽ വരുന്ന ക്രാഷ് പ്രൊട്ടക്ഷൻ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ ഗോ, ഗോ പ്ലസ് എന്നിവ വിപണിയിലെത്തുന്നത്. കൂടാതെ സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്കും ഡാറ്റ്സൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാനുവൽ ഗിയർബോക്സ് മോഡലുകളിൽ നിന്ന് വേറിട്ടുനിൽക്കാൻ ടെയിൽഗേറ്റിൽ സിവിടി ബാഡ്ജ് ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് വേരിയന്റുകളിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇരുവാഹനങ്ങളിലും ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നത്. ഇത് 68 bhp കരുത്തും 104 Nm torque ഉം ഉത്പാദിപ്പിക്കും.
Most Read: ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ഇന്ത്യന്‍ നിര്‍മ്മിത ഫിഗൊ

രണ്ട് വാഹനങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്ന പെട്രോൾ എഞ്ചിൻ ഇപ്പോഴും ബിഎസ്-IV കംപ്ലയിന്റാണ്. എങ്കിലും അടുത്ത വർഷം ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിനുകൾ പരിഷ്ക്കരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
Most Read: അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

മാരുതി വാഗൺ ആർ, ഹ്യുണ്ടായി സാൻട്രോ, ടാറ്റ ടിയാഗോ എന്നീ വാഹനങ്ങളാണ് ഡാറ്റ്സൻ ഗോയുടെ വിപണിയിലെ പ്രധാന എതിരാളികൾ. ഡാറ്റ്സൻ ഗോയുടെ മികച്ച സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രേണിയിലെ മറ്റ് കമ്പനികളെല്ലാം അവരുടെ മോഡലുകളിൽ എഎംടി ഓട്ടോമാറ്റിക്ക് ഗിയർബോക്സാണ് അവതരിപ്പിക്കുന്നത്.
Most Read: വിവിധ മോഡലുകളെ തിരിച്ചുവിളിച്ച് മാരുതി

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് മോഡലുകളുടെ ഉയർന്ന വകഭേദങ്ങളിൽ മാത്രമേ പുതിയ സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തുകയുള്ളൂ. രണ്ട് മോഡലിന്റെയും ഉയർന്ന മോഡലുകൾക്ക് നിലവിൽ യഥാക്രമം 5.17 ലക്ഷം രൂപയും 5.94 ലക്ഷം രൂപയുമാണ് നിലവിലെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








