ഫോർഡ് മസ്താംഗ് മാക്-ഇ നവംബർ 17-ന് ആഗോളതലത്തിൽ അവതരിപ്പിക്കും
ടെസ്‌ല വൈ ഇലക്ട്രിക്കിന്റെ എതിരാളിയായ ഫോർഡിന്റെ ഓൾ-ഇലക്ട്രിക്ക് എസ്‌യുവിയെ നവംബർ 17-ന് ആഗോളതലത്തിൽ അവതരിപ്പിക്കും. മസ്താംഗ് മാക്-ഇ എന്നാണ് ഇലക്ട്രിക്ക് മോഡലിന് കമ്പനി നൽകിയിരിക്കുന്ന പേര്.

നേരത്തെ 'മസ്താംഗ്-പ്രചോദിത' ഇലക്ട്രിക്ക് എസ്‌യുവി എന്ന് വിളിച്ചിരുന്ന മസ്താംഗ് മാക്-ഇലക്ട്രിക്ക് ഫോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കാറുകളുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ പേരുകളിൽ ഒന്നാണ് 'മസ്താംഗ്'. മാക്-ഇ അവതരിപ്പിച്ചുകൊണ്ട് കമ്പനി ഈ പേരിനെ വിപണിയിൽ ഉപയോഗിക്കാനാണ് ഫോർഡ് പദ്ധതിയിടുന്നത്.

എന്നിരുന്നാലും വാഹനത്തിന്റെ വില നിർണ്ണയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ തലമുറ മസ്താംഗിൽ നിന്ന് ഡിസൈൻ സൂചനകൾ കടമെടുത്താണ് മാക്-ഇ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരേ നീളമുള്ള ഹുഡ്, വിശാലമായ റിയർ ഹാൻചുകൾ എന്നിവ ഇത് നിലനിർത്തുന്നു.

മുൻവശത്ത്, ഇതിന് ഒരു പുതിയ ക്ലോസ്ഡ്-ഓഫ് മെയിൻ ഗ്രിൽ ലഭിക്കുന്നു. അത് ഫ്യൂച്ചറിസ്റ്റിക് ലുക്കിംഗ് എൽഇഡി ഡിആർഎല്ലുകൾ ഉൾക്കൊള്ളുന്ന സ്ലീക്ക് സ്വീപ്പ്-ബാക്ക് ഹെഡ്‌ലാമ്പ് യൂണിറ്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. മൊത്തത്തിൽ ഇതിന് വളരെ ക്രോസ്ഓവർ പോലുള്ള രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്.

വെബ്‌സൈറ്റ് ചിത്രങ്ങൾ വെളിപ്പെടുത്തിയതുപോലെ, ഫോർഡ് മസ്താംഗ് മാക്-ഇ ഇലക്ട്രിക്ക് എസ്‌യുവി അകത്ത് വളരെ ചുരുങ്ങിയ രൂപകൽപ്പനയും ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് ലംബമായി ഘടിപ്പിച്ച ഇൻഫോടെയിൻമെന്റ് സ്‌ക്രീനും സ്ഥാപിക്കും. മാത്രമല്ല, മനോഹരമായി കാണപ്പെടുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആധുനിക രൂപത്തിലുള്ള അകത്തളത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

ഫോർ വീൽ ഡ്രൈവിൽ പ്രാപ്തമാക്കുന്ന പുതിയ ബെസ്‌പോക്ക് പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമ്മാണം പൂര്ർത്തിയാക്കിയിരിക്കുന്നത്. ഇത് ഫോർഡിന്റെ വിശാലമായ ഇലക്ട്രിക്ക് പദ്ധതിക്ക് ചുക്കാൻ പിടിക്കും.

ആഗോളതലത്തിൽ അവതരിപ്പിക്കുന്നതോടെ പുതിയ മോഡലിന്റെ ബുക്കിംഗ് യുഎസിലും യൂറോപ്പിലും ആരംഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. എന്നാൽ ഫോർഡിന്റെ ഓൾ-ഇലക്ട്രിക് എസ്‌യുവിയുടെ ചൈനീസ് വിപണിയിലെ അരേങ്ങറ്റം വൈകിയേക്കുമെന്നാണ് സൂചന.
Most Read: രണ്ടാം തലമുറ GLA എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങി മെഴ്‌സിഡീസ്

പൂർണ ചാർജിൽ മസ്താംഗ് മാക്-ഇ 595 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് അമേരിക്കൻ കാർ നിർമ്മാതാക്കളുടെ അവവകാശവാദം. ഇത് WLTP സർട്ടിഫൈഡ് ആണെന്നും കമ്പനി വ്യക്തമാക്കി. കുറഞ്ഞ ബാറ്ററി ശേഷിയും ശ്രേണിയും ഉള്ള മാക്-ഇ-യുടെ വിലകുറഞ്ഞ പതിപ്പും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read: കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

മറ്റ് സാങ്കേതിക സവിശേഷതയെയും വിശദാംശങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടും. പുതിയ മോഡലിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള വരവിനെക്കുറിച്ച് സ്ഥിരീകരണമൊന്നുമില്ല.
Most Read: ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ മഹീന്ദ്രയുമായുള്ള സംയുക്ത സംരംഭത്തെ അടുത്തിടെ ബ്രാൻഡ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മഹീന്ദ്ര ഇന്ത്യൻ വിപണിയിൽ ഫോർഡിനൊപ്പം ഏഴ് പുതിയ മോഡലുകൾ വികസിപ്പിക്കും.


Click it and Unblock the Notifications








