കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ ആൽ‌ട്രോസിന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ പതിഞ്ഞു. ഈ വർഷം ആദ്യം നടന്ന ജനീവ മോട്ടോർ ഷോയിൽ ടാറ്റ മോട്ടോഴ്‌സ് കാർ പ്രദർശിപ്പിച്ചിരുന്നു, രാജ്യത്തുടനീളം പരീക്ഷിക്കുന്നതിനിടെ ഒന്നിലധികം തവണ വാഹനം കണ്ടെത്തിയിരുന്നു.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതിന് മുന്നോടിയായി അന്തിമ പരിശോധനയിലൂടെയും കാലിബ്രേഷനിലൂടെയുമാവാം വാഹനം ഇപ്പോൾ കടന്നുപോകുന്നത്.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്പൈ ചിത്രങ്ങളിലെ പ്രൊഡക്ഷൻ-സ്പെക്ക് ആൽട്രോസ് ജനീവയിൽ ടാറ്റ മോട്ടോഴ്‌സ് പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡലിനൊട് വളരെയധികം സാമ്യമുള്ളതാണ്. സ്രാവിന്റെ മൂക്കിനെ അനുസ്മരിക്കുന്ന മുൻവശം, റാക്ക്ഡ് ഹണികോമ്പ് മെഷ് ഗ്രിൽ, നേർത്ത ഹെഡ്‌ലാമ്പുകൾ എന്നിവ പുതിയ ഹാച്ച്ബാക്കിൽ കാണാം.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഫോഗ് ലാമ്പുകൾ നിർമ്മാതാക്കൾ ആൽ‌ട്രോസിന്റെ ബമ്പറിലാണ് ഒരുക്കിയിരിക്കുന്നത്, മുൻ പിൻ ബമ്പറുകളിൽ ഇടയ്ക്ക് നൽകിയിരിക്കുന്ന കറുത്ത നിറം വാഹനത്തിന് കൂടുതൽ പരുക്കൻ സ്വഭാവം നൽകുന്നു.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈൻ സൈലിയിൽ അവതരിപ്പിക്കുന്ന സ്പോർട്ടി ലുക്കിംഗ് ഹാച്ച്ബാക്കാണ് ആൽ‌ട്രോസ്. മുൻവശത്തെ വാതിലുകൾ 90 ഡിഗ്രി വരെ തുറക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഗ്രേ, കറുപ്പ് നിറങ്ങളിലുള്ള ഘടകങ്ങൾ കൊണ്ട് പൂർത്തിയാക്കിയ പ്രീമിയം ലുക്കിംഗ് ഇന്റീരിയറാണ് ടാറ്റ ആൾട്രോസിൽ അവതരിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആംബിയന്റ് ലൈറ്റിംഗ്, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഘടകങ്ങൾ വാഹനത്തിൽ ഉണ്ടായിക്കുമെന്നും മുമ്പത്തെ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ആൾട്രോസിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിജിറ്റൽ മൾട്ടി-ഇൻഫൊർമേഷൻ ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾപ്പെടും.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇരട്ട എയർബാഗുകൾ, EBD സംവിധാനത്തോടു കൂടിയ ABS, ക്യാമറയുള്ള പിൻ പാർക്കിങ് സെൻസറുകൾ, അതിവേഗ അലേർട്ട് സംവിധാനം, സീറ്റ് ബെൽറ്റ് റിമൈൻഡർ സംവിധാനം എന്നിവയാണ് വാഹനത്തിൽ പ്രതീക്ഷിക്കുന്ന സുരക്ഷാ സവിശേഷതകൾ.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

മൂന്ന് ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകളിൽ ടാറ്റ ആൽ‌ട്രോസ് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെട്രോൾ ഓപ്ഷനുകളിൽ ടിയാഗോയിൽ നിന്ന് ഉപയോഗിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും നെക്സോണിൽ നിന്ന് ഉപയോഗിക്കുന്ന 1.2 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും ഉൾപ്പെടുന്നു.

Most Read: ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബറില്‍ അവതരിപ്പിച്ചേക്കും

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 83 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നു, 1.2 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് 98 bhp കരുത്തും 140 114 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ക്മപനി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: നെക്സോണിന്റെ സുരക്ഷ മുൻ നിർത്തി രസകരമായ പരസ്യവുമായി ടാറ്റ

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് അഞ്ച് സ്പീഡ് മാനുവൽ, AMT ഗിയർബോക്സും, 1.2 ലിറ്റർ പെട്രോൾ 1.5 ലിറ്റർ ഡീസൽ മോഡലുകൾക്ക് ആറ് സ്പീഡ് മാനുവൽ, AMT ഓപ്ഷൻ എന്നിവ ഉൾപ്പെടും.

Most Read: ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ ഇനി ടിഗോര്‍ ഇലക്ട്രിക്കും

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ ആൾട്രോസിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ മോട്ടോർസ് അൽട്രോസിന്റെ ഒരു ഇലക്ട്രിക് പതിപ്പും വികസിപ്പിക്കുന്നു. ഡിസംബർ 16 ന് പുറത്തിറങ്ങാൻ ഒരുങ്ങുന്ന നെക്‌സൺ EV -ൽ ലഭ്യമാകുന്ന അതേ സിപ്‌ട്രോൺ പവർട്രെയിൻ തന്നെയാവും ഈ ഇലക്ട്രിക് വാഹനത്തിലും ഉൾപ്പെടുത്തുന്നത്.

Source: Zigwheels

More from DriveSpark

Article Published On: Friday, November 15, 2019, 13:47 [IST]
English summary
Spy Pics: Tata Spotted Testing Again Ahead Of India Launch. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X