ദ്രാവിഡിന്റെ ഗ്യാരേജില്‍ പുതിയ അതിഥി
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സിന്റെ ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. കറുപ്പ് നിറത്തിലുള്ള ജിഎല്‍ഇ -യാണ് താരം സ്വന്തമാക്കിയത്.

അതേസമയം ജിഎല്‍ഇയുടെ ഏത് വേരിയന്റാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. മെഴ്സിഡിസ് ബെന്‍സിന്റെ ജിഎല്‍ഇ തുടക്ക പതിപ്പായ 250D വേരിയന്റിന് വിപണിയില്‍ 61.75 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന പതിപ്പായ 350G വേരിയന്റിന് 77.82 ലക്ഷം രൂപയും.

ഹ്യുണ്ടായ് ട്യൂസോണ്‍, ഔഡി Q5, ബിഎംഡബ്ല്യു 5 സീരീസ് സെഡാന്‍ തുടങ്ങിയ ലക്ഷ്വറി കാറുകളും താരത്തിന്റെ ഗ്യാരേജിലുണ്ട്. എന്നാല്‍ ദ്രാവിഡ് സ്വന്തമാക്കുന്ന മെഴ്സിഡിസ് ബെന്‍സിന്റെ ആദ്യ മോഡലാണിത്.

മൂന്ന് വേരിയന്റുകളിലാണ് ജിഎല്‍ഇ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 2.1 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ V6 ഡീസല്‍, 3.0 ലിറ്റര്‍ V6 പെട്രോള്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനാണ് ജിഎല്‍ഇ എസ്യുവിക്കുള്ളത്. മൂന്നിലും 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

ബെന്‍സ് ഇ-ക്ലാസിനെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിക്കുന്ന എസ്യുവിയാണ് ജിഎല്‍ഇ. നേരത്തെ ഈ മോഡല്‍ അറിയിപ്പെട്ടിരുന്നത് ബെന്‍സ് എം-ക്ലാസ് എന്നായിരുന്നു. പിന്നീടാണ് മോഡലിന് ജിഎല്‍ഇ എന്ന പേര് നല്‍കിയത്.

2015 -ലാണ് മോഡലിനെ കമ്പനി ഇന്ത്യയില്‍ എത്തിക്കുന്നത്. നേരത്തെ മുതല്‍ വാഹനം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്നെങ്കിലും അടുത്തിടെയാണ് വാഹനത്തിന് വിപണിയില്‍ ആവശ്യക്കാർ ഏറിയത്.

ബെന്‍സ് എം-ക്ലാസില്‍ നിന്നും വ്യത്യസ്തമായി, പുതുക്കിയ ഗ്രില്‍, പുതിയ ഹെഡ് ലാമ്പുകള്‍, എല്‍ഇഡിയോട് കൂടിയ ടെയില്‍ ലാമ്പുകള്‍ എന്നിവയോടെയാണ് വാഹനം നിരത്തിലെത്തിയത്. അകത്തളത്തില്‍ ഇലക്ട്രിക്ക് സീറ്റ് അഡ്ജസ്റ്റ്മെന്റ്, അഞ്ച് ഡ്രൈവ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളും അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആറ് എയര്‍ബാഗുകള്‍, ക്രോസ് വിന്റ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് പ്ലസ് എന്നീ സുരക്ഷ സംവിധാനങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മൂന്ന് എഞ്ചിന്‍ ഓപഷനുകളിലാണ് വാഹനം നിരത്തിലെത്തിയിരിക്കുന്നത്. ബേസ് മോഡലില്‍ നല്‍കിയിരിക്കുന്ന 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 201 bhp പവറും 500Nm torque ഉം ഉത്പാദിപ്പിക്കുന്നു.
Most Read: ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി കങ്കണ റണാവത്ത്

3.0 ലിറ്റര്‍ V 6 പെട്രോള്‍ എഞ്ചിനാണ് നടുക്കത്തെ പതിപ്പിലെ എഞ്ചിന്‍ കരുത്ത്. ഇത് 333 bhp പവറും 480 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത് 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനാണ്. ഇതിന് 225 bhp പവറും 620 Nm torque ഉം ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Most Read:ടാറ്റ നെക്‌സോണ്‍ XT - പതിപ്പിന് പകരക്കാരനായി, XT+ പതിപ്പ് വിപണിയില്‍

സെലിബ്രറ്റികളുടെയെല്ലാം ഗ്യാരേജില്‍ ഇടം പിടിച്ചിട്ടുള്ള വാഹനമാണ് ബെന്‍സ് ജിഎല്‍എ. അടുത്തിടെയായിരുന്നു ബോളിവുഡ് താരം കങ്കണ റണാവത്ത് വെള്ള നിറത്തിലുള്ള മെഴ്സിഡിസ് ബെന്‍സിന്റെ ജിഎല്‍ഇ സ്വന്തമാക്കിയത്.

മെഴ്സിഡിസ് ബെന്‍സ് ജിഎല്‍എ ക്ലാസ് എസ്‌യുവിയുടെ ഉല്‍പാദനം ഇന്ത്യയില്‍ തന്നയൊണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജിഎല്‍എ ക്ലാസ്സിന് പ്രിയം വര്‍ധിച്ചുവരുന്നത് മനസ്സിലാക്കിയാണ് മെഴ്‌സിഡിസ് ഈ നീക്കം നടത്തുന്നത്.

നിലവില്‍ ആറ് മോഡലുകളാണ് മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഏകദേശം 100 കോടി രുപയ്ക്ക് മുകളില്‍ ഇതിനായി കമ്പനി ഇന്ത്യയില്‍ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്. ഇനിയും ഭാവിയിലെ മുന്നേറ്റങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








