ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി അവരുടെ ഏറ്റവും പുതിയ കോംപാക്ട് സെഡാനായ ഓറയെ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും.

ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

അതിനു മുന്നോടിയായി ഇന്ത്യയിലുടനീളം വാഹനത്തിന്റെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി. നിലവിലുള്ള എക്സെനറ് സെഡാന്റെ പിൻഗാമിയായാണ് ഓറ വിപണിയിൽ എത്തുക. കൂടാതെ പുതുതലമുറ ഗ്രാൻഡ് i10 നിയോസിനെ അടിസ്ഥാനമാക്കിയുളള മോഡൽ കൂടിയായിരിക്കും ഈ വരാനിരിക്കുന്ന കോംപാക്ട് സെഡാൻ.

ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

സമകാലിക സ്റ്റൈലിംഗിന്റെ സമന്വയത്തിലൂടെ രാജ്യത്തെ ഉപഭോക്താക്കളെ ആകർഷിക്കാൻ ഓറ സജ്ജമാണെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. മികച്ച സുഖസൗകര്യങ്ങൾ, ശൈലി, സാങ്കേതികവിദ്യ എന്നിവയെല്ലാം വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

ഇപ്പോൾ ഹ്യുണ്ടായി ഓറയുടെ മുൻ-പിൻ രൂപകൽപ്പനയുടെ ഔദ്യോഗിക റെൻഡർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. രൂപകൽപ്പനയുടെ കാര്യത്തിൽ i10 നിയോസിന് സമാനമായ സ്പോർട്സ് കാസ്കേഡിംഗ് ഫ്രണ്ട് ഗ്രിൽ, ഇന്റഗ്രേറ്റഡ് ബൂമറാംഗ് ആകൃതിയിലുള്ള ഡി‌ആർ‌എല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കും.

ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

അതോടൊപ്പം പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകൾക്കൊപ്പം സമാനമായ ത്രികോണ ഫോഗ് ലാമ്പുകളും എൽഇഡി ടെയിൽ ലാമ്പുകളും വാഹനത്തിൽ ഇടംപിടിക്കുന്നു. ഇതിൽ ഒരു ഷാർക്ക് ഫിൻ ആന്റിനയും ഡ്യുവൽ ടോൺ പെയിന്റ് സ്കീമും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

അടുത്ത തലമുറ ഡിസൈൻ സംവിധാനം, സെൻസസ് സ്പോർട്ടിനെസ്, മോഡേൺ യുണിക്ക് ഡിസൈൻ തുടങ്ങിയ വാക്കുകൾ പുതിയ കാറിനെ വിവരിക്കാൻ ഹ്യുണ്ടായി ഇന്ത്യ ഉപയോഗിക്കുന്നു.

ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

ഹ്യുണ്ടായി ഓറയുടെ ഇന്റീരിയറുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും i10 നിയോസിൽ നിന്ന് ചില ഘടകങ്ങൾ കടമെടുക്കാം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം 8 "ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവയെല്ലാം ഹ്യുണ്ടായി ഓറ സെഡാനിൽ വാഗ്ദാനം ചെയ്യും.

Most Read: ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

എന്നാൽ i10 നിയോസിൽ ലഭ്യമല്ലാത്ത ബ്ലൂലിങ്ക് കണക്റ്റിവിറ്റി സാങ്കേതികവിദ്യയും വാഹനത്തിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന. പിൻ സീറ്റ് ആംസ്ട്രെസ്റ്റുകളും ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും ഉള്ള ഒരു പുതിയ കളർ സ്കീമിൽ അപ്‌ഹോൾസ്റ്ററികൾ ലഭ്യമാക്കും.

Most Read: സെഡാൻ, ഹാച്ച്ബാക്ക് മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ടാറ്റ

ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

2020 ഹ്യുണ്ടായി ഓറയിൽ മൂന്ന് ബി‌എസ്‌-VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാകുമെന്ന് കമ്പനി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ 1.2 ലിറ്റർ പെട്രോൾ, ഡീസൽ ഉൾപ്പെടും.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

കൂടാതെ ഹ്യുണ്ടായി വെന്യുവിന് കരുത്തേകുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന്റെ റീ-ട്യൂൺ ചെയ്ത പതിപ്പും വാഹനത്തിൽ ലഭ്യമാകും എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

1.2 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കുമ്പോൾ 1.2 ലിറ്റർ, 3 സിലിണ്ടർ ഡീസൽ എഞ്ചിൻ 74 bhp പവറിൽ 190 Nm torque സൃഷ്ടിക്കും. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിക്കും.

ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

വിപണിയിൽ മാരുതി ഡിസയർ, ഹോണ്ട അമേസ്, ഫോർഡ് ആസ്പയർ, ഫോക്‌സ്‌വാഗണ്‍ അമിയോ, ടാറ്റ ടിഗോർ എന്നിവയ്‌ക്കെതിരെ മത്സരിക്കും. നിവലിൽ പുതിയ കോംപാക്ട് സെഡാന്റെ വിലയെക്കുറിച്ച് സൂചനകളൊന്നും തന്നെയില്ലെങ്കിലും 5.81 ലക്ഷം രൂപ മുതൽ 8.75 ലക്ഷം രൂപ വരെയായിരിക്കാം വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇത് ഹ്യുണ്ടായി എക്സെന്റിനേക്കാൾ 20,000 മുതൽ 1,00,000 രൂപ വരെ കൂടുതലായിരിക്കാം.

More from DriveSpark

Article Published On: Tuesday, December 17, 2019, 11:01 [IST]
English summary
Hyundai Aura sedan official render images Revealed. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X