ഹ്യുണ്ടായി ഓറ ജനുവരിയില്‍ വിപണിയില്‍ എത്തും

ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കോമ്പാക്ട് സെഡാനായ ഓറയെ കഴിഞ്ഞ ദിവസമാണ് കമ്പനി വിപണിയില്‍ എത്തിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന തിയതി കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

ഹ്യുണ്ടായി ഓറ ജനുവരിയില്‍ വിപണിയില്‍ എത്തും

ജനുവരി 21 -ന് വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്. മുന്‍തലമുറ എക്‌സെന്റിന്റെ പിന്‍ഗാമിയായിട്ടാണ് പുതിയ ഓറ നിരത്തുകളിലെത്തുക. ഫോക്‌സ്‌വാഗണ്‍ അമിയോ, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍, മാരുതി ഡിസയര്‍ മോഡലുകളാണ് വിപണിയില്‍ ഓറയുടെ എതിരാളികള്‍.

ഹ്യുണ്ടായി ഓറ ജനുവരിയില്‍ വിപണിയില്‍ എത്തും

വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആറു ലക്ഷം രൂപ മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. എക്‌സെന്റ് ടാക്‌സി വിഭാഗത്തെയും ലക്ഷ്യം വെയ്ക്കുമ്പോള്‍ ഓറ വ്യക്തിഗത ഉപഭോക്താക്കളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് അവതരണവേളയില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ എസ്.എസ് കിം വ്യക്തമാക്കിയിരുന്നു.

ഹ്യുണ്ടായി ഓറ ജനുവരിയില്‍ വിപണിയില്‍ എത്തും

ഹ്യുണ്ടായി എക്‌സെന്റ്, ഗ്രാന്‍ഡ് i10 നിയോസ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓറയെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരത്തിലുള്ള കോമ്പാക്ട് സെഡാന്‍ ശ്രേണിയിലെ തന്നെ ഏറ്റവും ഉയര്‍ന്ന കരുത്തും നിരവധി ഫീച്ചറുകളും വാഹനത്തിന്റെ മുഖമുദ്രയാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഹ്യുണ്ടായി ഓറ ജനുവരിയില്‍ വിപണിയില്‍ എത്തും

കാഴ്ചയില്‍ ഗ്രാന്‍ഡ് i10 നിയോസുമായി ഓറയ്ക്ക് ഏറെ സാമ്യമുണ്ട്. നിയോസില്‍ നിന്ന് കടമെടുത്ത കേസ്‌കേഡ് ഗ്രില്ല്, പ്രൊജക്ട് ഹെഡ്‌ലാമ്പ്, ബൂമറാംങ് ഷേപ്പിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ചെറിയ ഫോഗ്‌ലാമ്പ്, എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകള്‍.

ഹ്യുണ്ടായി ഓറ ജനുവരിയില്‍ വിപണിയില്‍ എത്തും

പിന്നിലേക്ക് വരുമ്പോള്‍ ഫോര്‍ഡ് ആസ്പയറുമായി സാമ്യമുള്ളതായി തോന്നും. ഹാച്ച്‌ഡോറിലേക്ക് കയറിയ ടെയില്‍ ലാമ്പ്, മധ്യഭാഗത്തായി ഓറ എന്ന ക്രോം ബാഡ്ജിങ്, ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് പിന്‍വശത്ത് എടുത്ത് പറയേണ്ട സവിശേഷതകള്‍. സ്‌പോര്‍ടി അലോയി വീലുകള്‍, പുതിയ മിറര്‍, ഷാര്‍ക്ക്ഫിന്‍ ആന്റിന എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

ഹ്യുണ്ടായി ഓറ ജനുവരിയില്‍ വിപണിയില്‍ എത്തും

അകത്തളത്തിലും നിരവധി ഫീച്ചറുകളാണ് വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രായിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഉയര്‍ന്ന വകഭേദങ്ങളില്‍ വയര്‍ലെസ് ചാര്‍ജിങ് സൗകര്യം എന്നിവയും ലഭ്യമാണ്.

Most Read: അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

ഹ്യുണ്ടായി ഓറ ജനുവരിയില്‍ വിപണിയില്‍ എത്തും

എയര്‍ കര്‍ട്ടന്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍, ഇക്കോ കോട്ടിംഗ് ടെക്‌നോളജി, ലെതര്‍ പൊതിഞ്ഞ ഗിയര്‍ നോബ്, ക്രോമില്‍ പൂര്‍ത്തിയാക്കിയ ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും വാഹനത്തിന്റെ അകത്തളത്തെ സവിശേഷതകളാണ്.

Most Read: പുതുമകളോടെ നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ചു

ഹ്യുണ്ടായി ഓറ ജനുവരിയില്‍ വിപണിയില്‍ എത്തും

ബിഎസ് VI നിലവാരത്തിലുള്ള മൂന്ന് എഞ്ചിനുകളാണ് ഓറയ്ക്ക് കരുത്ത് നല്‍കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയായിരിക്കും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുക.

Most Read: വിപണിയിലെത്തും മുമ്പ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ബിഎസ് VI -ന്റെ ബുക്കിംഗ് ആരംഭിച്ചു

ഹ്യുണ്ടായി ഓറ ജനുവരിയില്‍ വിപണിയില്‍ എത്തും

ചെറിയ പെട്രോള്‍ യൂണിറ്റ് 100 bhp പവറും 172 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍ കാപ്പ പെട്രോള്‍ 83 bhp കരുത്തില്‍114 Nm torque സൃഷ്ടിക്കുന്നു. സിംഗിള്‍ ഓയില്‍ ബര്‍ണര്‍ ഡീസല്‍ യൂണിറ്റ് 75 bhp-യും 190 Nm torque ഉം നല്‍കും.

ഹ്യുണ്ടായി ഓറ ജനുവരിയില്‍ വിപണിയില്‍ എത്തും

1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സും. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്‌സും ലഭ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Aura compact sedan to be launched in India on 21 January. Read more in Malayalam.
Story first published: Saturday, December 21, 2019, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X