മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ഉത്സവനാളുകളില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായു പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാരും തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും തെരഞ്ഞെടുത്ത കുറച്ച് മോഡലുകള്‍ക്ക് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ മാരുതി സുസുക്കി, ടാറ്റ മോട്ടാര്‍സ്, ഹോണ്ട, റെനോ, മഹീന്ദ്ര എന്നിവര്‍ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു. വിപണിയിലെ മാന്ദ്യത്തെ ഒരു പരിധി വരെ ചെറുക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ വാഹനങ്ങള്‍ക്ക് ഓഫര്‍ കൂടി നല്‍കിയിരിക്കുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ഹ്യണ്ടായി ക്രെറ്റ, സാന്‍ട്രോ, ഗ്രാന്‍ഡ് i10, എലൈറ്റ് i20 മോഡലുകള്‍ക്കാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 21 മുതല്‍ 30 വരെയാണ് ഈ ഓഫറുകളുടെ കലാവധിയെന്നും കമ്പനി അറിയിച്ചു. 95,000 രൂപയുടെ വരെ ഓഫറുകളാണ് മോഡലുകളില്‍ ലഭിക്കുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ഹ്യുണ്ടായി സാന്‍ട്രോ

കഴിഞ്ഞ വര്‍ഷം അവസാനമാണ് സാന്‍ട്രോയെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഫാമിലി കാര്‍ എന്ന വിശേഷണത്തോടെയാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

4.20 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വിപണിയിലെ വില ആരംഭിക്കുന്നത്. ഈ മോഡലില്‍ കമ്പനി 65,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് വര്‍ഷത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.1 ലിറ്റര്‍ എപ്സിലോണ്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ഈ എന്‍ജിന്‍ 69 bhp പവറും 99 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവര്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ ഈ വാഹനം പുറത്തിറങ്ങുന്നുണ്ട്. റെനോ ക്വിഡ്, മാരുതി സെലറിയോ, ടാറ്റ ടിയാഗൊ എന്നിവരാണ് സാന്‍ട്രോയുടെ എതിരാളികള്‍.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ഹ്യുണ്ടായി ഗ്രാന്‍ഡ് i10

ഹ്യുണ്ടായിയുടെ ജനപ്രീയ ഹാച്ച്ബാക്ക് മോഡലാണ് ഗ്രാന്‍ഡ് i10. അടുത്തിടെയാണ് ഗ്രാന്‍ഡ് i10 -ന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പായ ഗ്രാന്‍ഡ് i10 നിയോസിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. പഴയ പതിപ്പിന് ഇപ്പോള്‍ 95,000 രൂപയുടെ വിലക്കിഴിവാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Most Read: സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

അതിനൊപ്പം തന്നെ നാല് വര്‍ഷത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ ഓപഷ്നുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. പുതിയ പതിപ്പില്‍ നിരവധി ഫീച്ചറുകളും പുതുമകളുമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ഹ്യുണ്ടായി എലൈറ്റ് i20

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ നിരയില്‍ എറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡലാണ് എലൈറ്റ് i20. 2020 -ഓടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അതിന് മുമ്പായി പഴയ മോഡലിനെ വിറ്റുതീര്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Most Read: തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി -വീഡിയോ

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

പഴയ പതിപ്പിന് 65,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഈ മാസം കമ്പനി നല്‍കുന്നത്. അതിനൊപ്പം നാല് വര്‍ഷത്തേക്കുള്ള വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 2014 -ലാണ് ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് എലൈറ്റ് i20 -യെ അവതരിപ്പിച്ചത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ആഡംബര കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യമായിരുന്നു മോഡലിനെ വിപണിയില്‍ ജനപ്രീയ കാറക്കി മാറ്റിയത്. 1.4 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. മാരുതി ബലെനോ, ടൊയോട്ട ഗ്ലന്‍സ, ഹോണ്ട ജാസ് എന്നിവരാണ് നിരത്തിലെ എലൈറ്റ് i20 -യുടെ എതിരാളികള്‍.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ഹ്യുണ്ടായി ക്രെറ്റ

2015 -ല്‍ വിപണിയില്‍ എത്തിയ ക്രെറ്റ ഹ്യുണ്ടായിയുടെ ഏറ്റവും വില്‍പ്പന ഉള്ളൊരു വാഹനമാണ്. അധികം വൈകാതെ തന്നെ പുതിയൊരു പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതോടെ പഴയ പതിപ്പില്‍ 80,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി ഓഫര്‍ ചെയ്തിരിക്കുന്നത്.

മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

മറ്റ് മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നതുപോലെ നാല് വര്‍ഷത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും പുതിയ ക്രെറ്റക്ക് കരുത്ത് പകരുക. എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് എന്നിവരാണ് ക്രെറ്റയുടെ എതിരാളികള്‍.

Article Published On: Monday, September 23, 2019, 13:18 [IST]
English summary
Hyundai car discounts festive season benefits. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X