ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പനയിൽ 40 ശതമാനം ഇടിവ്
മിഡ് സൈസ് എസ്‌യുവി ശ്രേണിയിലെ ജനപ്രിയ മോഡലായ ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പനയിൽ 40 ശതമാനം ഇടിവ്. വാഹനത്തിന്റെ 2019 സെപ്റ്റംബർ മാസത്തിലെ വിൽപ്പനയിലാണ് ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഹ്യുണ്ടായി ക്രെറ്റ എസ്‌യുവി കഴിഞ്ഞ മാസത്തിൽ 6,641 യൂണിറ്റ് വിൽപ്പനയാണ് രജിസ്റ്റർ ചെയ്തത്. 2018 സെപ്റ്റംബറിൽ ഇത് 11,000 യൂണിറ്റുകളായിരുന്നു.

ഇന്ത്യൻ വിപണിയിൽ എത്തിയതു മുതൽ ഹ്യുണ്ടായിയിൽ നിന്നുള്ള മിഡ് സൈസ് എസ്‌യുവി ഈ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ പിന്നീട് കിയ സെൽറ്റോസ്, എംജി ഹെക്ടർ തുടങ്ങിയ എതിരാളികളുടെ വരവോടെ ക്രെറ്റയുടെ വിൽപ്പന തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു.

തുടർച്ചയായ രണ്ടാം മാസവും കിയ സെൽറ്റോസിന് മികച്ച വിൽപ്പനയാണ് നേടാനായത്. 2019 സെപ്റ്റംബറിൽ 7,754 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്ത കിയ സെൽറ്റോസ് നിലവിൽ ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ് സൈസ് എസ്‌യുവിയാണ്. 2019 ഓഗസ്റ്റിൽ 6,236 യൂണിറ്റ് വിൽപ്പനയായിരുന്നു സെൽറ്റോസിന് ഉണ്ടായിരുന്നത്.

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ് സൈസ് എസ്‌യുവികളുടെ പട്ടികയിൽ മഹീന്ദ്ര സ്കോർപിയോയും എംജി ഹെക്ടറും മൂന്നും നാലും സ്ഥാനങ്ങളിലാണ്. മഹീന്ദ്ര സ്കോർപിയോ സെപ്റ്റംബറിൽ 3,600 യൂണിറ്റും എംജി ഹെക്ടർ 2,608 യൂണിറ്റ് വിൽപ്പനയും രേഖപ്പെടുത്തി.
| Rank | Models | September 2019
| September 2018
| Sales Diff (%)
|
| 1 | Kia Seltos | 7,754 | 0 | - |
| 2 | Hyundai Creta | 6,641 | 11,000 | -40 |
| 3 | Mahindra Scorpio | 3,600 | 3,941 | -9 |
| 4 | MG Hector | 2,608 | 0 | - |
| 5 | Mahindra XUV500 | 1,120 | 1,902 | 41 |
| 6 | Maruti S-Cross | 1,040 | 3,005 | 65 |
| 7 | Tata Harrier | 941 | 0 | - |
| 8 | Jeep Compass | 603 | 1,196 | 50 |
| 9 | Renault Duster | 544 | 616 | 12 |
| 10 | Nissan Kicks | 204 | 0 | - |

ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ ഉത്‌പാദനം വർധിപ്പിക്കുമെന്നാണ് എംജി വ്യക്തമാക്കിയിരിക്കുന്നത്. വിൽപ്പന പ്രകടനത്തിന്റെ കാര്യത്തിൽ ഇത് ഹ്യുണ്ടായി ക്രെറ്റയ്ക്ക് കടുത്ത സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.

രണ്ടാം തലമുറ മോഡൽ അവതരിപ്പിച്ചുകൊണ്ട് ക്രെറ്റയ്ക്ക് വർധിച്ചുവരുന്ന മത്സരത്തെ മറികടക്കാനാണ് ഹ്യുണ്ടായി ശ്രമിക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ പുതിയ ഹ്യുണ്ടായി ക്രെറ്റ വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Most Read: ഗോ, ഗോ പ്ലസ് മോഡലുകൾക്ക് വില വർധിപ്പിച്ച് ഡാറ്റ്സൻ

2019 ബീജിംഗ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ix25 എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് അടുത്ത തലമുറ ഹ്യുണ്ടായി ക്രെറ്റയുടെ രൂപകല്പ്പന. നിരവധി ഫീച്ചകളും ഉപകരണങ്ങളും ഡിസൈൻ പരിഷ്ക്കരണങ്ങളും പുതിയ ക്രെറ്റയിൽ ഉണ്ടാകും.
Most Read: സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഫോക്‌സ്‌വാഗണ്‍

2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. പുതിയ 2020 ക്രെറ്റ ഇതിനകം തന്നെ ഇന്ത്യയിൽ നിരവധി പരീക്ഷണ ഓട്ടം നടത്തിയിട്ടുണ്ട്.
Most Read: സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

പുതിയ തലമുറ ഹ്യുണ്ടായി ക്രെറ്റ കിയ സെൽറ്റോസിൽ നിന്ന് എഞ്ചിൻ ഓപ്ഷനുകൾ കടമെടുക്കും. 1.5 ലിറ്റർ പെട്രോൾ, ഡീസൽ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായാകും വിപണിയിലെത്തിക്കുക.

കിയ സെൽറ്റോസിലെ രണ്ട് എഞ്ചിനുകളും 115 bhp കരുത്തും 144 Nm torque (പെട്രോൾ), 250 Nm torque (ഡീസൽ) ഉത്പാദിപ്പിക്കും. മാനുവൽ, ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനുകളുമായി വാഹനം നിരത്തിലെത്തും.


Click it and Unblock the Notifications








