ഹ്യുണ്ടായി വെന്യു ബുക്കിങ് തുടങ്ങി, ലക്ഷ്യം മാരുതി ബ്രെസ്സയുടെ വിപണി

ഹ്യുണ്ടായി വെന്യു ബുക്കിങ് ആരംഭിച്ചു. രാജ്യമെങ്ങമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ പുതിയ കോമ്പാക്ട് എസ്‌യുവി, വെന്യുവിന്റെ പ്രീബുക്കിങ് സ്വീകരിക്കാന്‍ തുടങ്ങി. ബുക്കിങ് തുക 21,000 രൂപ. മെയ് 21 -ന് എസ്‌യുവി വിപണിയില്‍ വില്‍പ്പനയ്ക്ക് വരും. നാലു മീറ്ററില്‍ താഴെ ഹ്യുണ്ടായി കൊണ്ടുവരുന്ന ആദ്യ എസ്‌യുവിയാണ് വെന്യു.

ഹ്യുണ്ടായി വെന്യു ബുക്കിങ് തുടങ്ങി, ലക്ഷ്യം മാരുതി ബ്രെസ്സയുടെ വിപണി

മാരുതി ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര XUV300 എന്നിവരുമായി ഹ്യുണ്ടായി വെന്യു കൊമ്പുകോര്‍ക്കും. എസ്‌യുവി പോര് കണക്കിലെടുത്ത് ഏഴരലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെയായിരിക്കും വെന്യുവിന്റെ വിലസൂചിക. ഔദ്യോഗിക അവതരണ വേളയില്‍ മാത്രമേ മോഡലിന്റെ വില ഹ്യുണ്ടായി വെളിപ്പെടുത്തുകയുള്ളൂ.

ഹ്യുണ്ടായി വെന്യു ബുക്കിങ് തുടങ്ങി, ലക്ഷ്യം മാരുതി ബ്രെസ്സയുടെ വിപണി

പ്രതിമാസം പതിനായിരം യൂണിറ്റുകളുടെ ശരാശരി വില്‍പ്പനയാണ് വെന്യുവില്‍ ദക്ഷിണ കൊറിയന്‍ കമ്പനി പ്രതീക്ഷിക്കുന്നത്. ഇതു യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി ബ്രാന്‍ഡായി ഹ്യുണ്ടായി അറിയപ്പെടും. ക്രെറ്റ, ട്യൂസോണ്‍ എസ്‌യുവികള്‍ ചേര്‍ന്ന് പ്രതിമാസം 10,000 യൂണിറ്റുകളുടെ വില്‍പ്പന കമ്പനിക്ക് മുടങ്ങാതെ നേടിക്കൊടുക്കുന്നുണ്ട്.

Most Read: ഹാരിയറിന് ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ട് ടാറ്റ

ഹ്യുണ്ടായി വെന്യു ബുക്കിങ് തുടങ്ങി, ലക്ഷ്യം മാരുതി ബ്രെസ്സയുടെ വിപണി

നിലവില്‍ മാരുതിയാണ് ഇന്ത്യയിലെ ഏറ്റവുമധികം വില്‍പ്പനയുള്ള എസ്‌യുവി ബ്രാന്‍ഡ്. പ്രതിമാസം 12,000 മുതല്‍ 14,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന മാരുതി ബ്രെസ്സ ഒറ്റയ്ക്കാണ് നേടുന്നത്. വെന്യുവിന്റെ കടന്നുവരവ് സമവാക്യങ്ങള്‍ തിരുത്താം. രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയെന്നാണ് വെന്യുവിനെ ഹ്യുണ്ടായി വിശേഷിപ്പിക്കുന്നത്.

ഹ്യുണ്ടായി വെന്യു ബുക്കിങ് തുടങ്ങി, ലക്ഷ്യം മാരുതി ബ്രെസ്സയുടെ വിപണി

ഉടമയുടെ സ്മാര്‍ട്ട്‌ഫോണുമായി എസ്‌യുവി മുഴുവന്‍ സമയം ബന്ധപ്പെട്ടിരിക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കാര്‍ പ്രവര്‍ത്തിപ്പിക്കാം. നിര്‍ത്താം. എസി, വിന്‍ഡോ, ഇന്‍ഫോടെയ്ന്‍മെന്റ് പോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഉടമയ്ക്ക് സ്മാര്‍ട്ട്‌ഫോണിലൂടെ കഴിയും. ഇന്ത്യയില്‍ ഹ്യുണ്ടായി കൊണ്ടുവരുന്ന ആദ്യ ടര്‍ബ്ബോ പെട്രോള്‍ കാറെന്ന സവിശേഷത വെന്യുവിനുണ്ട്.

ഹ്യുണ്ടായി വെന്യു ബുക്കിങ് തുടങ്ങി, ലക്ഷ്യം മാരുതി ബ്രെസ്സയുടെ വിപണി

ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ആദ്യ ഹ്യുണ്ടായി കാറും ഇതുതന്നെ. മൂന്നു എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ അണിനിരക്കും. 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍, 1.4 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ വെന്യുവിലുണ്ടെന്നാണ് വിവരം.

Most Read: ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

ഹ്യുണ്ടായി വെന്യു ബുക്കിങ് തുടങ്ങി, ലക്ഷ്യം മാരുതി ബ്രെസ്സയുടെ വിപണി

1.2 ലിറ്റര്‍ പെട്രോള്‍ 82 bhp കരുത്തും 114 Nm torque ഉം കുറിക്കും. 118 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കാന്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് സാധ്യമാണ്. 89 bhp കരുത്തും 220 Nm torque -മാണ് 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ സമന്വയിക്കുക.

ഹ്യുണ്ടായി വെന്യു ബുക്കിങ് തുടങ്ങി, ലക്ഷ്യം മാരുതി ബ്രെസ്സയുടെ വിപണി

ഇതില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുണ്ടാവുകയുള്ളൂ. 1.0 ലിറ്റര്‍ പെട്രോള്‍ മോഡലില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങും. ആറു സ്പീഡാണ് ഡീസല്‍ മോഡലിലെ ഗിയര്‍ബോക്‌സ്. മുന്‍ വീല്‍ ഡ്രൈവായിരിക്കും വെന്യു മോഡലുകള്‍ മുഴുവന്‍.

Most Read: ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ പരസ്യങ്ങള്‍ പുറത്ത്

ഹ്യുണ്ടായി വെന്യു ബുക്കിങ് തുടങ്ങി, ലക്ഷ്യം മാരുതി ബ്രെസ്സയുടെ വിപണി

ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, പിന്‍ പാര്‍ക്കിങ് ക്യാമറ, വൈദ്യുത സണ്‍റൂഫ്, ഓട്ടോമാറ്റിക് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, വയര്‍ലെസ് ചാര്‍ജിങ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, സെല്‍ഫ് ക്ലീനിങ് എസി തുടങ്ങിയ ഒരുപാട് വിശേഷങ്ങള്‍ എസ്‌യുവിയിലുണ്ട്. അവതരണത്തിന് പിന്നാലെ ഡീലര്‍ഷിപ്പുകള്‍ ബുക്ക് ചെയ്തവര്‍ക്ക് വെന്യു യൂണിറ്റുകള്‍ കൈമാറുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue Bookings Open. Read in Malayalam.
Story first published: Friday, May 3, 2019, 12:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X