2020 ഹ്യുണ്ടായി വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങൾ പുറത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ സെഡാൻ മോഡലായ വെർണയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

2020 ഹ്യുണ്ടായി വെർണ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ചൈനയിൽ നടന്ന മോട്ടോർ ഷോയിൽ കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചു. ഇന്ത്യൻ പതിപ്പ് വെർണയെ 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ഹ്യുണ്ടായി അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

തീർത്തും പുതിയ രൂപകൽപ്പനയിൽ 2020 ഹ്യുണ്ടായി വെർണ ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള മോഡലിനേക്കാൾ തികച്ചും വ്യത്യസ്തമാണ്. വാഹനത്തിന്റെ പുറംമോഡിയിലും അകത്തളത്തെയും സവിശേഷതകളുടെ കാര്യത്തിൽ മാത്രമല്ല, അതിന്റെ അളവുകൾ പരിഗണിക്കുന്നിടത്തും 2020 വെർണ വ്യത്യസ്തമാകുന്നു.

വലിയ ഫ്രണ്ട് ഗ്രില്ലിൽ ആധിപത്യം പുലർത്തുന്ന പുതിയ ഫ്രണ്ട് ബമ്പർ ഡിസൈനാണ് വാഹനത്തിനുള്ളത്. ഇതിന് കട്ടിയുള്ള ക്രോം സ്ലേറ്റുകൾ, ട്രിപ്പിൾ പോഡ് ഹെഡ്‌ലാമ്പുകൾ, വിശാലമായ സെൻട്രൽ എയർ ഡാം, വീതിയിലുടനീളം പ്രവർത്തിക്കുന്ന നേർത്ത എൽഇഡി സ്ട്രിപ്പുള്ള പുതിയ ടെയിൽ ലാമ്പുകൾ, സൺറൂഫ്, ഷാർക്ക് ഫിൻ ആന്റിന എന്നിവ ലഭിക്കുന്നു.

അതോടൊപ്പം മോണോടോൺ കളർ സ്കീമിൽ പൂർത്തിയാക്കിയ പുതിയ അലോയ് വീലുകളും ഇതിന് ലഭിക്കും. ഉയർന്ന വകഭേദങ്ങൾക്ക് ഡ്യുവൽ ടോൺ മെഷീൻ കട്ട് അലോയ് വീലുകളും ലഭിക്കും.

അടുത്തിടെ അവതരിപ്പിച്ച എലാൻട്രയിൽ നിന്ന് കടമെടുത്ത 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും അകത്തളത്തെ വ്യത്യസ്തമാക്കുന്നു. വെന്യുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹ്യുണ്ടായി ബ്ലൂലിങ്ക് സാങ്കേതിക വിദ്യയും മറ്റ് ഇന്റീരിയർ പരിഷ്ക്കരണങ്ങളായ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വയർലെസ് ചാർജിംഗും ഇന്ത്യൻ പതിപ്പിന് ലഭിക്കും.

സുരക്ഷയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, സ്പീഡ് അലേർട്ട്, എബിഎസ്, ഇബിഡി എന്നിവയും ഉൾപ്പെടും. അളവുകൾ നേരിയ തോതിൽ 4,450 mm വർധിച്ചിട്ടുണ്ട്. ഇത് മുൻഗാമിയേക്കാൾ 25 mm നീളമുള്ളതാണ്, വീതി 1,720 mm, ഉയരം 1,455 mm എന്നിങ്ങനെയാണ്. എന്നാൽ വീൽബേസ് 2,600 mm ആയി തുടരുന്നു.
Most Read: നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിൻ ഓപ്ഷനുകളും ഹ്യുണ്ടായി പരിഷ്ക്കരിക്കും. ഇന്ത്യൻ പതിപ്പിന് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ കമ്പനി വാഗ്ദാനം ചെയ്യും. പെട്രോൾ എഞ്ചിൻ 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കും.
Most Read: മെർസിഡീസ് ബെൻസ് G 350d എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു

2020 ഹ്യുണ്ടായി വെർണ ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം അവസാനത്തോടെ ചൈനയിൽ വിപണിയിലെത്തും. ബിഎസ്-VI മാനദണ്ഡങ്ങൾ നടപ്പിലാക്കുന്ന 2020 ഏപ്രിൽ ഒന്നിന് മുമ്പ് ഇന്ത്യയിലും വാഹനത്തെ അവതരിപ്പിക്കും.
Most Read: സെപ്റ്റംബറിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സെഡാനുകൾ

മാരുതി സുസുക്കി സിയാസ്, സ്കോഡ റാപ്പിഡ്, വരാനിരിക്കുന്ന 2020 ഹോണ്ട സിറ്റി, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയാണ് 2020 ഹ്യുണ്ടായി വെർണ ഡെഡാന്റെ വിപണിയിലെ എതിരാളികൾ. 8.5 ലക്ഷം രൂപ മുതൽ 14 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








