മെർസിഡീസ് ബെൻസ് G 350d എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു
ജർമ്മൻ വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ് ഇന്ത്യൻ വിപണിയിൽ പുതിയ ജി-വാഗൺ അവതരിപ്പിച്ചു. മെർസിഡീസ് ബെൻസ് G 350d ഇപ്പോൾ 1.5 കോടി രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമാണ്. കമ്പനിയുടെ നിലവിലുള്ള 'ജി-ക്ലാസ്' ലൈനപ്പിലേക്കുള്ള എൻട്രി ലെവൽ മോഡലാണ് G 350d.

പെർഫോമൻസ് അധിഷ്ഠിതമായ മെർസിഡീസ് AMG G 63 കമ്പനി ഇതിനകം തന്നെ 2.19 കോടി രൂപയ്ക്ക് ഇന്ത്യയിൽ വിൽക്കുന്നുണ്ട്. 3.0 ലിറ്റർ ഇൻലൈൻ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് പുതിയ മെർസിഡീസ് ബെൻസ് ജി-വാഗൺ അല്ലെങ്കിൽ G 350d മോഡലിൽ പ്രവർത്തിക്കുന്നത്.

ഇത് 282 bhp കരുത്തിൽ 600 Nm torque ഉത്പാദിപ്പിക്കുന്നു. ഇതേ എഞ്ചിനാണ് ഇന്ത്യൻ വിപണിയിൽ S- ക്ലാസ് 350d-ക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ തുടക്കം മുതൽ തന്നെ ബിഎസ്-VI കംപ്ലയിന്റാണ്.

എഞ്ചിൻ ഒരു സ്റ്റാൻഡേർഡ് 9 G-ട്രോണിക് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഫോർവീൽ ഡ്രൈവ് വാഹനമാണിത്. മണിക്കൂറിൽ 0 - 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.4 സെക്കൻഡ് മാത്രമതിയാകും വാഹനത്തിന്. കൂടാതെ G 350d-ക്ക് മണിക്കൂറിൽ 199 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നു.

ജി-വാഗൺ ഫ്രണ്ട്, റിയർ ആക്‌സിലുകളിൽ ഡിഫറൻഷ്യൽ ലോക്കുകളും സെൻട്രൽ ഡിഫറൻഷ്യലും നൽകുന്നു. ഗിയർബോക്‌സിൽ നിന്നുള്ള പവർ സ്ഥിരമായ ഫോർ വീൽ ഡ്രൈവ് സിസ്റ്റവുമായി പ്രവർത്തിക്കുന്നു. ഇത് ഏത് തരത്തിലുള്ള ഓഫ്-റോഡിംഗ് ഭൂപ്രദേശങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

241 mm ഗ്രൗണ്ട് ക്ലിയറൻസുള്ള മെർസിഡീസ് ബെൻസ് G 350d-ന് 700 mm വാട്ടർ വേഡിംഗ് ശേഷിയുണ്ട്. സ്റ്റാൻഡേർഡ് ജി-വാഗൺ അതിന്റെ G 63 AMG സഹോദരങ്ങളേക്കാൾ മികച്ച സമീപനവും പുറപ്പെടൽ കോണുകളും വാഗ്ദാനം ചെയ്യുന്നു. അപ്രോച്ച്, പുറപ്പെടൽ, റാമ്പുകൾ ബ്രേക്ക്ഓവർ ആംഗിളുകൾ എന്നിവയ്ക്ക് യഥാക്രമം 30.9-ഡിഗ്രി, 29.9-ഡിഗ്രി, 25.7-ഡിഗ്രി എന്നിവ വാഗ്ദാനെ ചെയ്യുന്നു.

ജി-വാഗണിന്റെ പര്യായമായ മെർസിഡീസ് ബെൻസ് 350d അതേ ബോക്‌സി, ഐക്കോണിക്ക് രൂപകൽപ്പന അവതരിപ്പിക്കുന്നത് തുടരുന്നു. നേരായ കോണുകൾ, മുൻവശത്ത് വലിയ പാൻ-അമേരിക്കാന ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, 20 ഇഞ്ച് വലിയ അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് വാഹനത്തിന്റെ സ്വഭാവത്തെ വർധിപ്പിക്കുന്നു.
Most Read: 2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

അകത്തളത്ത് ജി-വാഗൺ ധാരാളം ആഢംബര സവിശേഷതകളും ഉപകരണങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി 12.3 ഇഞ്ച് സ്‌ക്രീൻ, ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, പവർഡ് ഫ്രണ്ട് സീറ്റുകൾ, പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം പുതിയ മെർസിഡീസ് ബെൻസ് 350d-യുടെ സവിശേഷതകളാണ്.
Most Read: പോർഷ കയെന്‍ കൂപ്പെ ഡിസംബറിൽ വിപണിയിലെത്തും

സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിൽ പുതിയ 350d-യിൽ എട്ട് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഇഎസ്‌സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും മെർസിഡീസ് ബെൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

സിബിയു റൂട്ട് വഴിയായിരിക്കും മെർസിഡീസ് ബെൻസ് 350d ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുക. റേഞ്ച് റോവർ സ്പോർട്ട്, ടൊയോട്ട ലാൻഡ് ക്രൂയിസർ എൽസി 200 എന്നീ വാഹനങ്ങളാണ് ഇന്ത്യയിലെ മെഴ്‌സിഡീസ് ബെൻസ് 350d-യുടെ എതിരാളികൾ.


Click it and Unblock the Notifications








