പോർഷ കയെന്‍ കൂപ്പെ ഡിസംബറിൽ വിപണിയിലെത്തും

പുതിയ കയെന്‍ കൂപ്പെ എസ്‌യുവിയെ ഈ വർഷം ഡിസംബറിൽ അവതരിപ്പിക്കാൻ ഒരുങ്ങി പോര്‍ഷ. പോർഷ ഇന്ത്യ മേധാവി പവൻ ഷെട്ടി വാഹനത്തിന്റെ അവതരണത്തെക്കുറിച്ച് നേരത്തെ ജൂലൈയിൽ സ്ഥിരീകരിച്ചിരുന്നു.

പോർഷ കയെന്‍ കൂപ്പെ ഡിസംബറിൽ വിപണിയിലെത്തും

3.0 ലിറ്റർ V6, ടർബോ വകഭേദകളിൽ കയെൻ കൂപ്പെ വാഗ്ദാനം ചെയ്യും. അതോടൊപ്പം പോർഷയുടെ ഇന്ത്യൻ പദ്ധതികളിൽ ടർബോ എസ് ഇ-ഹൈബ്രിഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

പോർഷ കയെന്‍ കൂപ്പെ ഡിസംബറിൽ വിപണിയിലെത്തും

ബി‌എം‌ഡബ്ല്യു X6, X4, X2, മെഴ്‌സിഡസ് ബെൻസ് GLE കൂപ്പെ, GLC കൂപ്പെ, ഔഡി Q8 എന്നിവയെ പിന്തുടർന്ന് ‘കൂപ്പ് എസ്‌യുവി' റൂട്ടിലേക്ക് പോകുന്ന ഏറ്റവും പുതിയ ആഢംംബര കാർ നിർമ്മാതാക്കളാണ് പോർഷ.

പോർഷ കയെന്‍ കൂപ്പെ ഡിസംബറിൽ വിപണിയിലെത്തും

ബേസ് പതിപ്പായ V6, V8 പവർഡ് ടർബോ പതിപ്പ് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് കയെന്‍ കൂപ്പെ 2019 ഡിസംബറിൽ വിപണിയിലെത്തുക. 680 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന V8 PHEV എഞ്ചിനോടുകൂടിയ ഉയർന്ന വകഭേദം കയെന്‍ ടർബോ എസ് ഇ-ഹൈബ്രിഡ് കൂപ്പെയെ കമ്പനി പിന്നീട് വിപണിയിൽ അവതരിപ്പിക്കും.

പോർഷ കയെന്‍ കൂപ്പെ ഡിസംബറിൽ വിപണിയിലെത്തും

ടർബോചാർജ്ഡ് പെട്രോൾ V6 340 bhp കരുത്തും 450 Nm torque ഉം ഉത്പദിപ്പിക്കും. ട്വിൻ-ടർബോ V8 വകഭേദം 550 bhp കരുത്തും, 770 Nm torque ഉം സൃഷ്ടിക്കും. രണ്ട് കാറുകൾക്കും ഓൾ-വീൽ ഡ്രൈവും 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമാകും പോർഷ അണിനിരത്തുക.

പോർഷ കയെന്‍ കൂപ്പെ ഡിസംബറിൽ വിപണിയിലെത്തും

എന്നിരുന്നാലും രണ്ട് വകഭേദത്തിനും ചില മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കയെന്‍ കൂപ്പെയുടെ പിന്നിൽ 18 മില്ലീമീറ്റർ വീതിയുള്ള റിയർ ട്രാക്കാണ് കമ്പനി നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് കയെന് അതിന്റെ റൂഫിൽ സ്‌പോയിലർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും, ടെയിൽ‌ഗേറ്റിന്റെ താഴെയായാണ് സ്ഥാപിച്ചിരിക്കുന്നത്.

പോർഷ കയെന്‍ കൂപ്പെ ഡിസംബറിൽ വിപണിയിലെത്തും

ടർബോയിൽ പതിപ്പിൽ 600 ലിറ്ററും സ്റ്റാൻഡേർഡ് പതിപ്പിൽ 625 ലിറ്ററുമാണ് ബൂട്ട് സ്പേസ്. കയെന്‍ കൂപ്പെയ്ക്ക് ഒരു നിശ്ചിത ഗ്ലാസ് പനോരമിക് റൂഫ് ലഭിക്കുന്നു. ഓപ്ഷനായി, ഒരു കാർബൺ-ഫൈബർ റൂഫും വാഗ്ദാനം ചെയ്യുന്നു. ഇത് വാഹനത്തിന്റെ ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

Most Read: പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

പോർഷ കയെന്‍ കൂപ്പെ ഡിസംബറിൽ വിപണിയിലെത്തും

വിലയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ഇല്ലെങ്കിലും 1.4 കോടി രൂപ മുതലായിരിക്കും വാഹനത്തിന്റെ പ്രാരംഭ വില എന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: സെപ്റ്റംബർ മാസത്തിൽ മാരുതി സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവ്

പോർഷ കയെന്‍ കൂപ്പെ ഡിസംബറിൽ വിപണിയിലെത്തും

3.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന വാഹനമാണ് പോര്‍ഷയുടെ കയെന്‍ കൂപ്പെ. പോർഷയുടെ എക്കാലത്തെയും കരുത്തേറിയ എസ്‌യുവിയാണ് ഈ വാഹനം.

Most Read: മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പോർഷ കയെന്‍ കൂപ്പെ ഡിസംബറിൽ വിപണിയിലെത്തും

എസ്‌യുവി കൂപ്പെ എന്ന ആശയത്തിന് ബി‌എം‌ഡബ്ല്യുവാണ് തുടക്കം കുറിച്ചത്. പിന്നീട് മെർസിഡീസ്, ഔഡി എന്നിവ ഇതിനെ പിന്തുടരുകയും ചെയ്തു. ഉദ്ദേശ്യമില്ലാത്ത ഈ ബോഡി ശൈലിയെ പോർഷ തുടക്കത്തിൽ എതിർത്തെങ്കിലും കൂപ്പെ മോഡലുകൾക്ക് ലഭിച്ച ജനപ്രീതി ജർമ്മൻ‌ സ്പോർ‌ട്സ് കാർ‌ നിർമ്മാതാക്കളെയും ഇതിലേക്ക് എത്തിച്ചു.

പോർഷ കയെന്‍ കൂപ്പെ ഡിസംബറിൽ വിപണിയിലെത്തും

മൂന്നാം തലമുറ കയെൻ സമാരംഭിച്ച് ഒരു വർഷത്തിനുശേഷം കയെൻ കൂപ്പെയും ആഗോള വിപണിയിൽ എത്തുകയായിരുന്നു.

More from DriveSpark

Article Published On: Tuesday, October 8, 2019, 8:30 [IST]
English summary
Porsche Cayenne Coupe India launch in December. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X