സെപ്റ്റംബർ മാസത്തിൽ മാരുതി സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവ്

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ സെപ്റ്റംബർ മാസത്തെ വിൽപ്പനയിൽ 24.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഇതേ കാലയളവിൽ വിറ്റ 162,290 യൂണിറ്റുകളെ അപേക്ഷിച്ച് 122,640 യൂണിറ്റാണ് ഇത്തവണ കമ്പനി വിറ്റത്.

സെപ്റ്റംബർ മാസത്തിൽ മാരുതി സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവ്

അതിൽ മിക്ക മോഡലുകളുടെയും വിൽപ്പനയിൽ 20 മുതൽ 30 ശതമാനം വരെ മാത്രം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഏറ്റവും കൂടുതൽ ബാധിച്ചത് പ്രീമിയം സെഡാനായ സിയാസിന്റെ വിൽപ്പനയെയാണ്.

സെപ്റ്റംബർ മാസത്തിൽ മാരുതി സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവ്

കഴിഞ്ഞ മാസം 1,715 യൂണിറ്റ് സിയാസ് മോഡലുകൾ മാത്രമാണ് കമ്പനിക്ക് വിൽക്കാൻ സാധിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6,246 യൂണിറ്റായിരുന്നു. 72.5 ശതമാനത്തിന്റെ വൻ ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്.

സെപ്റ്റംബർ മാസത്തിൽ മാരുതി സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവ്

മിഡ്-സൈസ് എസ്‌യുവികൾ പ്രധാനമായും വാങ്ങുന്നവർ തെരഞ്ഞെടുക്കുമ്പോൾ സി-സെഗ്‌മെന്റ് സെഡാനുകളുടെ ജനപ്രീതിയിൽ സമീപകാലത്ത് വലിയ ഇടിവാണ് നേരിടുന്നത്. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മാരുതി സുസുക്കി സിയാസിന്റെ വിൽപ്പനയെയാണ്.

സെപ്റ്റംബർ മാസത്തിൽ മാരുതി സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവ്

2018 സെപ്റ്റംബറിൽ വിറ്റ 74,011 മോഡലുകളെ അപേക്ഷിച്ച് 2019 സെപ്റ്റംബറിൽ 57,179 യൂണിറ്റുകൾ വിറൽപ്പന നടത്തി 22.7 ശതമാനം ഇടിവാണ് കമ്പനിയുടെ കോംപാക്റ്റ് സെഗ്‌മെന്റിന് സംഭവിച്ചത്. പുതിയ വാഗൺ ആർ, സെലേറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഭേദപ്പെട്ട വിപണി നേടുന്നുമുണ്ട്.

സെപ്റ്റംബർ മാസത്തിൽ മാരുതി സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവ്

ആൾട്ടോ, എസ്-പ്രസ്സോ തുടങ്ങിയ കമ്പനിയുടെ മിനി സെഗ്മെൻറ് കഴിഞ്ഞ മാസം 20,085 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. ഇത് 42.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 34,971 യൂണിറ്റായിരുന്നു മിനി സെഗ്മെന്റ് നേടിയത്.

Most Read: മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സെപ്റ്റംബർ മാസത്തിൽ മാരുതി സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവ്

ആഭ്യന്തര വിൽപ്പനയ്ക്ക് പുറമെ കയറ്റുമതി വിൽപ്പനയിലും കമ്പനി 17.8 ശതമാനം ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം 8,740 യൂണിറ്റ് വിൽപ്പന ഉണ്ടായിരുന്നിടത്തു നിന്ന് ഈ വർഷം സെപ്റ്റംബറിലത് 7,188 ആയി ചുരുങ്ങി.

Most Read: ടിയാഗൊ, ടിഗോർ മോഡലുകൾക്ക് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

സെപ്റ്റംബർ മാസത്തിൽ മാരുതി സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവ്

കഴിഞ്ഞ ആറുമാസമായി ലോക സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, ആഗോള മാന്ദ്യം, നികുതി നിരക്കുകൾ എന്നിവ കാരണം ഇന്ത്യൻ വാഹന വ്യവസായം ചരിത്രത്തിലെ ഏറ്റവും മോശം വിൽപ്പനയെയാണ് അഭിമുഖീകരിക്കുന്നത്. മാസങ്ങളായി വിൽപ്പനയിൽ കാര്യമായ ഇടിവാണ് പ്രധാന വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി നേരിടുന്നത്.

Most Read: ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

സെപ്റ്റംബർ മാസത്തിൽ മാരുതി സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവ്

സമീപഭാവിയിൽ വാഹന വ്യവസായത്തിൽ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ, സർക്കാർ അടുത്തിടെ കോർപ്പറേറ്റ് നികുതി 10 ശതമാനം കുറച്ചു. അതിന്റെ ഭാഗമായി മാരുതി സുസുക്കി തങ്ങളുടെ എല്ലാ മോഡലുകളുടെയും വില 5,000 രൂപയായി കുറച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കളെ ആകർഷിച്ച് വിൽപ്പനയിൽ നേരിടുന്ന തകർച്ചയെ മറികടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Maruti sales report september 2019 Ciaz Suffers 72.5 Per Cent Sales Decline. Read more Malayalam
Story first published: Thursday, October 3, 2019, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X