കാർണിവൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന തങ്ങളുടെ രണ്ടാമത്തെ മോഡലായ കാർണിൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ചു.

കാർണിവൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

2020 ജനുവരിയിൽ ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന കാർണിവൽ എംപിവിക്കായി രാജ്യത്തൊട്ടാകെയുള്ള കിയ മോട്ടോർസ് ഡീലർഷിപ്പുകളിലൂടെയാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. കിയയിൽ നിന്നുള്ള രാജ്യത്തെ രണ്ടാമത്തെ ഓഫറായി കാർണിവൽ മാറും. ഈ വർഷം ആദ്യം പുറത്തിറക്കിയ സെൽറ്റോസ് എസ്‌യുവിയാണ് ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യ മോഡൽ.

കാർണിവൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

രൂപകൽപ്പനയുടെ കാര്യത്തിൽ, കാർണിവൽ ഒരു എം‌പിവിയേക്കാൾ ഒരു മിനി വാനായി കാണപ്പെടുന്നു. സ്ലൈഡിംഗ് ഡോറുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഇത് കാറിനകത്തേക്കും പുറത്തേക്കും പ്രവേശിക്കുന്നത് തടസ്സരഹിതമായ അനുഭവമാക്കി മാറ്റുന്നു.

കാർണിവൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

മുൻവശത്ത് കിയയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഐസ് ക്യൂബ് ഡിസൈൻ എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ് ലാമ്പുകളുള്ള സംയോജിത എൽഇഡി ഡിആർഎൽ എന്നിവ ഉൾപ്പെടും.

കാർണിവൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

പിൻഭാഗത്ത്, കാർണിവലിന് എൽഇഡി ടെയിൽ ലാമ്പുകളും നമ്പർ പ്ലേറ്റിന് മുകളിൽ ഇരിക്കുന്ന നേർത്ത ക്രോം സ്ട്രിപ്പും ലഭിക്കും. എന്നിരുന്നാലും, കാർണിവലിനെക്കുറിച്ചുള്ള പ്രധാന ശ്രദ്ധാ കേന്ദ്രം അതിന്റെ ഇലക്ട്രിക്കലി പ്രവർത്തിപ്പിക്കാവുന്ന സ്ലൈഡിംഗ് ഡോറുകൾ തന്നെയാണ്

കാർണിവൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

സെൽറ്റോസ് പോലുള്ള കിയയുടെ UVO കണക്റ്റഡ് കാർ സാങ്കേതികവിദ്യയുമായി കാർണിവൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറിലെ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുമായി സംയോജിപ്പിക്കും.

കാർണിവൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫംഗ്ഷനുകളുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ് എന്നിവ കാർണിവലിനൊപ്പം വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Most Read: രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡ

കാർണിവൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

അന്താരാഷ്ട്ര പതിപ്പ് കാർണിവലിന് 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് ലഭിക്കുന്നത്. അത് പരമാവധി 197 bhp കരുത്തും 440 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

Most Read: തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

കാർണിവൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഈ യൂണിറ്റ് ബി‌എസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായാകും വിപണിയിൽ എത്തുക.

Most Read: ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

കാർണിവൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

അന്താരാഷ്ട്ര വിപണിയിൽ 203 bhp കരുത്തും 330 Nm torque ഉം സൃഷ്ടിക്കുന്ന 3.3 ലിറ്റർ പെട്രോൾ എഞ്ചിൻ കാർണിവൽ എംപിവിയിൽ കിയ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇത് അവതരിപ്പിക്കാൻ സാധ്യതയില്ല.

കാർണിവൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ

കിയ കാർണിവൽ എംപിവിക്ക് 27 ലക്ഷം രൂപ മുതൽ 36 ലക്ഷം രൂപ വരെയായിരിക്കും ഓൺ-റോഡ് വിലയെന്നാണ് സൂചന. ഇത് ഇന്ത്യയിലെ കാർണിവലിന്റെ പ്രധാന എതിരാളിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെക്കാൾ കൂടുതലാണ്.

More from DriveSpark

Article Published On: Thursday, December 5, 2019, 12:19 [IST]
English summary
Kia Carnival Bookings opens In India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X