തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

ഇന്ത്യൻ വിപണിയിൽ കൊറിയൻ വാഹന നിർമ്മാതാക്കളൈായ കിയയ്ക്ക് മികച്ചയൊരു അടിസ്ഥാനം സ്ഥാപിക്കാൻ സെൽറ്റോസ് സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം, എസ്‌യുവി 14,005 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

ഇത് 2019 ഒക്ടോബറിൽ വിറ്റ 12,854 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒമ്പത് ശതമാനം മാന്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ഉയർന്ന വിൽപ്പന പ്രകടനത്തോടെ സെൽറ്റോസ് വിപണിയിൽ ന്യൂമെറോ യുനോ പദവി പോലും നേടിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ ഒന്നാം നമ്പർ വിൽപ്പനയുള്ള എസ്‌യുവിയുമാണിത്.

തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകളുള്ള ശക്തമായ എഞ്ചിനുകൾ, നിരവധി സവിശേഷതകൾ, അതിശയകരമായ ഡിസൈൻ എന്നിവ ഉൾപ്പെടെ കിയ സെൽറ്റോസിന് നികവധി ആകർഷകമായ ഘടകങ്ങളുള്ളതിനാൽ ഈ നേട്ടം ആശ്ചര്യകരമല്ല.

തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

2019 ഒക്ടോബറിൽ പോലും 65 ശതമാനം വളർച്ച രേഖപ്പെടുത്തി, 2019 സെപ്റ്റംബറിൽ 7,754 യൂണിറ്റുകളിൽ നിന്ന് വിൽപ്പന 12,854 യൂണിറ്റായി ഉയർന്നു.

തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

മറ്റൊരു പരിഷ്കാരത്തിൽ നിലവിൽ 9.69-16.99 ലക്ഷം രൂപ എക്സ്-ഷോറൂം വില പരിധിയിൽ വിൽക്കുന്ന കിയ സെൽറ്റോസിന് ഗണ്യമായ വിലവർദ്ധനവ് ഉണ്ടാവുമെന്നും അടുത്തിടെ നിർമ്മാതാക്കൾ അറിയിച്ചു.

തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

ഡീലർഷിപ്പ് പങ്കാളികൾക്ക് നൽകിയ വിജ്ഞാപനത്തിൽ, നിലവിലുള്ള വില പട്ടിക ഡിസംബർ -31 വരെ പ്രാബല്യത്തിൽ തുടരുമെന്ന് കാർ കമ്പനി അറിയിച്ചിട്ടുണ്ട്, അതിനുശേഷം നിരക്കിൽ വർദ്ധനവ് കാണും.

തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

നിലവിലുള്ള വില ഒരു ആമുഖ ഓഫറാണെന്നും പ്രീ-ബുക്കിംഗിനിടെ സാക്ഷ്യം വഹിച്ച ഉയർന്ന ഡിമാൻഡ് അനുസരിച്ചാണ് ഇത് ചെയ്തതെന്നും കമ്പനി വാദിക്കുന്നു.

തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായിട്ടാണ് കിയ സെൽറ്റോസ് വിൽപ്പനയ്‌ക്കെത്തുന്നത്.

തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

എൻട്രി ലെവൽ പെട്രോൾ ഓപ്ഷൻ പരമാവധി 115 bhp കരുത്തും 144 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. മറുവശത്ത് ഡീസൽ പതിപ്പ് 115 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു.

തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

എല്ലാ മോട്ടോറുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുമ്പോൾ പെട്രോൾ, ഡീസൽ മോട്ടോറുകൾക്ക് യഥാക്രമം ഓപ്ഷണൽ CVT, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയും ലഭ്യമാണ്.

Most Read: കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

നിരയിലെ ഏറ്റവും ഉയർന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പരമാവധി 140 bhp കരുത്തും 242 Nm torque ഉം നൽകുന്നു. ആര് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സുകളാണ് ഈ എഞ്ചിന് നിർമ്മാതാക്കൾ ഒരുക്കുന്നത്.

Most Read: ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 വാഹനങ്ങളുടെ പട്ടികയിൽ കിയ സെൽറ്റോസും

തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

കിയ സെൽറ്റോസ് വളരെ വിശാലമായ സവിശേഷതകളോടെയാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ഏറ്റവും ഉയർന്ന പതിപ്പുകളിൽ ഇലക്ട്രിക് സൺറൂഫ്, ബോസ് മ്യൂസിക് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മുന്നിൽ പാർക്കിംഗ് സെൻസറുകളുള്ള 360 ഡിഗ്രി ക്യാമറ, കണക്റ്റഡ് ആപ്ലിക്കേഷൻ സ്യൂട്ട് എന്നിവയുണ്ട്.

Most Read: സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

തുടർച്ചയായ രണ്ടാം മാസവും വിൽപ്പനയിൽ ഒന്നാമതെത്തി കിയ സെൽറ്റോസ്

വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് സ്റ്റേഷനും തിരഞ്ഞെടുക്കാവുന്ന ടെറൈൻ-റെസ്‌പോൺസ് യൂണിറ്റുള്ള മൾട്ടി ഡ്രൈവ് മോഡുകളും എസ്‌യുവിയിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
KIA Seltos Remains the best selling SUV cosequtively for second month. Read more Malayalam.
Story first published: Monday, December 2, 2019, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X