സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

കിയ മോട്ടോർസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ സെൽറ്റോസിന്റെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2020 ജനുവരി ഒന്ന് മുതലാണ് വില വർധനവ് പ്രാബല്യത്തിൽ വരിക.

സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

2018 ഓഗസ്റ്റിലാണ് കമ്പനി സെൽറ്റോസ് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 9.69 ലക്ഷം രൂപയാണ് എൻട്രി ലെവൽ പെട്രോൾ വകഭേദത്തിന്റെ പ്രാരംഭ വില. സെൽറ്റോസിനുള്ള വിലകൾ‌ ആമുഖമാണെന്നും ഉടൻ‌ തന്നെ നിരക്ക് വർധിപ്പിക്കുമെന്നും കമ്പനി പ്രഖ്യാപിക്കുകയായിരുന്നു.

സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

മുമ്പ് പ്രഖ്യാപിച്ച ആമുഖ വിലയ്ക്ക് 2019 ഡിസംബർ 31 വരെ കമ്പനി സെൽറ്റോസ് വിൽപ്പനക്കെത്തിക്കുന്നത് തുടരും. ഇതിനർത്ഥം, ഈ തീയതിക്ക് മുമ്പായി സെൽറ്റോസ് സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് ആമുഖ വില നിർണ്ണയത്തിന് യോഗ്യത ലഭിക്കും.

സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

സെൽറ്റോസിന്റെ വിലകൾ 2020 ജനുവരി ഒന്നു മുതൽ ഉയരും. ജനുവരി ഒന്നിന് ശേഷം വിതരണം ചെയ്യുന്ന എല്ലാ യൂണിറ്റുകളും വർധിച്ച വിലയ്ക്ക് കീഴിലായിരിക്കും വിപണിയിലെത്തുക.

സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

വില നിർണ്ണയത്തിലെ വ്യത്യാസം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും സെൽറ്റോസിന്റെ എല്ലാ വകഭേദത്തിലും വില വർധനവ് ഉണ്ടാകുമെന്നാണ്.

സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

രണ്ട് പ്രധാന പതിപ്പുകളായി 16 വകഭേദങ്ങളിൽ കിയ സെൽറ്റോസ് എസ്‌യുവി വിപണിയിലെത്തി. HT-ലൈൻ കൂടുതൽ പരമ്പരാഗത ശ്രേണിയും ജിടി-ലൈൻ സ്‌പോർട്ടിയർ ഒന്നുമാണ്. ജിടി-ലൈനിൽ പുറംമോഡിയിൽ ചുവന്ന ആക്സന്റ്, അലോയ് വീലുകൾക്ക് സവിശേഷമായ ഡിസൈൻ, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ് ഉള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ എന്നിവ ലഭിക്കുന്നു.

സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

16 വകഭേദങ്ങളിലായി അണിനിരക്കുന്നുണ്ടെങ്കിലും സെൽറ്റോസിന്റെ ഉയർന്ന മോഡലായ GTX+ ഇപ്പോഴും ഒരു ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടില്ല. ഇത് 1.4 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ഉപയോഗിച്ച് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി സംയോജിപ്പിച്ച് മാത്രമേ ലഭ്യമാവുകയുള്ളൂ.

Most Read: മഹീന്ദ്ര റോക്സോറിന് അമേരിക്കൻ വിപണിയിൽ വിലക്ക്

സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

ഉപഭോക്താക്കളുടെ പ്രതികരണത്തിന് അനുസരിച്ച് സെപ്റ്റംബറിൽ കമ്പനി രണ്ട് പുതിയ ഉയർന്ന വകഭേദങ്ങൾ കൂടി അവതരിപ്പിക്കുകയുണ്ടായി. GTX+ പെട്രോൾ, GTX+ ഡീസൽ എന്നിവയാണ് ആ മോഡലുകൾ.

Most Read: ടാറ്റ ഗ്രാവിറ്റാസ്; ഹാരിയർ ഏഴ് സീറ്ററിന്റെ പേര് വെളിപ്പെടുത്തി ഔദ്യോഗിക ടീസർ

സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

2019 ഓഗസ്റ്റ് 22-ന് വിപണിയിലെത്തിയതിന് ശേഷം 70 ദിവസത്തിനുള്ളിൽ 26,840 യൂണിറ്റുകൾ വിറ്റഴിച്ച സെൽറ്റോസ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ ഒരു താരമായി മാറിയിരിക്കുകയാണ്. തുടർന്ന് ഇന്ത്യൻ വിപണിയിലെ മികച്ച അഞ്ച് കാർ നിർമാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസിന് ഇടം നേടി കൊടുക്കാനും സെൽറ്റോസിനായി.

Most Read: റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

നിലവിൽ, സെൽറ്റോസിനായുള്ള കാത്തിരിപ്പ് കാലയളവ് രണ്ട് മാസത്തിൽ കൂടുതലാണ്. അടുത്ത വർഷം വരാനിരിക്കുന്ന പുതിയ ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയർ, നിസ്സാൻ കിക്ക്സ്, റിനോ ക്യാപ്‌ച്ചർ, എം‌ജി ഹെക്ടർ തുടങ്ങിയ മോഡലുകളാണ് വിപണിയിൽ സെൽറ്റോസിന്റെ പ്രധാന എതിരാളികൾ.

സെൽറ്റോസിന് വില വർധിപ്പിക്കാനൊരുങ്ങി കിയ

അടുത്ത വർഷം ജനുവരിയിൽ കിയ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ എംപിവി വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്.

Most Read Articles

Malayalam
English summary
Kia Motors will hike prices of Seltos SUV. Read more Malayalam
Story first published: Thursday, November 28, 2019, 15:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X