Just In
- 22 min ago
M340i എക്സ്ഡൈവിനെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി ബിഎംഡബ്ല്യു; അവതരണം ഉടന്‍
- 47 min ago
കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്
- 1 hr ago
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
- 2 hrs ago
ഇന്ന് ബുക്ക് ചെയ്താൽ 2022 ഡെലിവറി ലഭിച്ചേക്കാം; പുതിയ മഹീന്ദ്ര ഥാറിനായി 10 മാസം വരെ കാത്തിരിക്കണം
Don't Miss
- Travel
താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍
- Sports
IND vs ENG: റെക്കോര്‍ഡിട്ട് ഹിറ്റ്മാന്, ലോക ചാംപ്യന്‍ഷിപ്പിലെ ആദ്യത്തെ ഓപ്പണര്‍!
- Movies
'ലുക്ക് ഒണ്ടന്നേയുള്ളു ഞാന്‍ വെറും കൂതറയാണ്'; ഇനി ചോദിക്കാനോ പറയാനോ നിക്കില്ല തൂക്കി എടുത്ത് ദൂരെ എറിയും
- News
മുഖ്യമന്ത്രി നടത്തുന്നത് മുസ്ലിം പ്രീണനം; ക്രൈസ്തവര്‍ക്ക് അവഗണന;വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം
- Finance
പെട്രോളിന് 75 രൂപ, ഡീസലിന് 68 രൂപ?; ഇന്ധനങ്ങള്‍ ജിഎസ്ടി പരിധിയില്‍ വന്നാല്‍
- Lifestyle
ശിവരാത്രി പൂജയില്‍ മറക്കരുത് ഇക്കാര്യങ്ങള്‍; ദോഷം ഫലം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടാറ്റ ഗ്രാവിറ്റാസ്; ഹാരിയർ ഏഴ് സീറ്ററിന്റെ പേര് വെളിപ്പെടുത്തി ഔദ്യോഗിക ടീസർ
ടാറ്റ മോട്ടോർസ് തങ്ങളുടെ ഏഴ് സീറ്റർ എസ്‌യുവിയുടെ പേര് വെളിപ്പെടുത്തി. ടാറ്റ ഗ്രാവിറ്റാസ് എന്നാണ് വാഹനത്തിന് നിർമ്മാതാക്കൾ ഔദ്യോഗികമായി നൽകിയിരിക്കുന്ന പേര്.

2019 ജനീവ മോട്ടോർ ഷോയിൽ ബസാർഡ് എന്ന പേരിലാണ് വാഹനം പ്രദർശിപ്പിച്ചിരുന്നത്. ടാറ്റ ഹാരിയർ അഞ്ച് സീറ്ററിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്.

ടാറ്റ ഉടനടി വിപണിയിലെത്തിക്കാനൊരുങ്ങുന്ന പുതിയ വാഹന നിരയിൽ ആൽട്രോസ്, നെക്സൺ ഫെയ്‌സ്‌ലിഫ്റ്റ്, നെക്‌സൺ ഇവി എന്നിവയോടൊപ്പം ഏഴ് സീറ്റർ ടാറ്റ ഗ്രാവിറ്റാസും ഉൾപ്പെടുന്നു.

2020 ഫെബ്രുവരിയിൽ പുതിയ ഗ്രാവിറ്റാസ് എസ്‌യുവി ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു. ഓട്ടോ എക്‌സ്‌പോ അതേ മാസം തന്നെ നടക്കുമെന്നത് കണക്കിലെടുക്കുമ്പോൾ, 2020 ഓട്ടോ എക്‌സ്‌പോയിൽ പുതിയ ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവി പുറത്തിറങ്ങാൻ സാധ്യതയുണ്ട്.

ടാറ്റ ഗ്രാവിറ്റാസ് ഏഴ് സീറ്റർ നിരവധി തവണ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാരിയറിലെ മിററുകളുടെ നിലവിലെ വലുപ്പം വളരെ വലുതാണ്.

ഡ്രൈവർക്ക് ഇവ പ്രയാസം സൃഷ്ടിക്കുമെന്നും കമ്പനിക്ക് ലഭിച്ച ഫീഡ്‌ബാക്കുകൾ സ്വീകരിച്ച്, പരീക്ഷണയോട്ടം നടത്തുന്ന വാഹനങ്ങളിൽ ചെറിയ വലുപ്പത്തിലുള്ള മിററുകൾ നിർമ്മാതാക്കൾ നൽകിയിരുന്നു.

തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവിയുടെ പേര് വെളിപ്പെടുത്തുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും, ഇതോടെ, തങ്ങളുടെ ഉപഭോക്താക്കൾക്ക് അത്യാധുനികമായ മറ്റൊരു ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും പുതിയ എസ്‌യുവിയുടെ പേര് പ്രഖ്യാപിച്ച ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞു.

ആഡംബരത്തിന്റെയും പ്രകടനത്തിന്റെയും കാര്യത്തിൽ ഗ്രാവിറ്റാസ് മുൻതൂക്കം നൽകും, 2020 ഫെബ്രുവരിയിൽ ഈ ഉൽപ്പന്നം വിപണിയിൽ അവതരിപ്പിക്കുന്നതിൽ ഉത്സുകരാണ്. ഉപഭോക്താക്കൾക്കിടയിലും വ്യവസായത്തിലും ഒരുപോലെ മികച്ച ഉൽപ്പന്നമായി ഗ്രാവിറ്റാസ് മാറുകയും വിപണി നയിക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് സീറ്റർ ഹാരിയറുമായി അതിന്റെ ബാഹ്യ രൂപകൽപ്പനയിൽ ഭൂരിഭാഗവും വാഹനം പങ്കിടുന്നു. സ്പ്ലിറ്റ് ഹെഡ്ലാംപുകൾ, സമാനമായ ഗ്രിൽ, ബമ്പർ, എന്നിവയാണെങ്കിലും പുതുക്കിയ ടെയിൽ ലാമ്പുകളാണ് വാഹനത്തിൽ വരുന്നത്. പനോരമിക് സൺറൂഫും, വലിയ 18 ഇഞ്ച് അലോയ് വീലുകളുമാണ് പുതിയ ഗ്രാവിറ്റാസിൽ വരുന്നത്.

അളവനുസരിച്ച്, അഞ്ച് സീറ്റർ പതിപ്പിനെ അപേക്ഷിച്ച് ഏഴ് സീറ്റർ എസ്‌യുവിക്ക് 63 mm നീളവും 72 mm വീതിയും 80 mm ഉയരവും കൂടുതലാണ്. 4,661 mm നീളവും 1,894 mm വീതിയും 1,786 mm ഉയരവുമാണ് ടാറ്റ ഹാരിയറിനുള്ളത്. 2,741 mm വീൽബേസ് ഹാരിയറിനും ഗ്രാവിറ്റസിനും സമാനമാണ്.

ഇന്റീരിയർ രൂപകൽപ്പന അടുത്തിടെ പുറത്തിറങ്ങിയ സ്പൈഷോട്ടുകൾ വിശദീകരിക്കുന്നു, അഞ്ച് സീറ്റർ മോഡലിന് സമാനമായ മൂന്ന് സ്പോക്ക് സ്റ്റിയറിംഗ് വീൽ ഡിസൈൻ, ബ്ലാക്ക് ബ്രൗൺ ഇരട്ട ടോൺ കളർ സ്കീം, പിയാനോ ബ്ലാക്ക് ഹൗസിംഗ്, വാഹനത്തിനുള്ളിലെ നിയന്ത്രണങ്ങൾ എന്നിവയുമായി സാമ്യമുണ്ട്.

2.0 ലിറ്റർ ടർബോചാർജ്ഡ് ക്രയോടെക് ഡീസൽ എഞ്ചിനാവും ടാറ്റ ഹാരിയർ ഏഴ് സീറ്റർ ഗ്രാവിറ്റസിന്റെ ഹൃദയം. 170 bhp കരുത്തും 350 Nm torque ഉം സയഷ്ടിക്കുന്ന എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.
Most Read: നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

തുടക്കത്തിൽ തന്നെ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്കരിച്ച എഞ്ചിനാവും. ഓട്ടോമാറ്റിക് ഗിയർബോക്സ് ഹ്യൂണ്ടായിയിൽ നിന്നാണ് കടംകൊണ്ടിരിക്കുന്നത്.
Most Read: H2X കൺസെപ്പ്റ്റിനെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

അടുത്ത വർഷം സമാനമായ ബിഎസ് VI 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ടാറ്റ ഹാരിയറിനെ കമ്പനി പരിഷ്കരിക്കുന്നതിനൊപ്പം XT, XT+ ലൈനപ്പിലേക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് ചേർക്കുകയും ചെയ്യും.

നിലവിൽ വിലവിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാലും ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ വില 15 ലക്ഷം രൂപയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംജി ഹെക്ടർ, മഹീന്ദ്ര XUV500 തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രധാന എതിരാളികൾ.