കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കിയ തങ്ങളുടെ കാർണിവൽ എംപിവി ഇന്ത്യൻ തീരത്തേക്ക് കൊണ്ടുവരുന്നതിനായുള്ള പ്രവർത്തിലാണെന്നത് രഹസ്യമല്ല. ചില വിപണികളിൽ സെഡോണ എന്ന പേരിൽ അറിയപ്പെടുന്ന കാർണിവൽ 2018 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി കിയ ഇന്ത്യയിൽ പ്രദർശിപ്പിച്ചത്.

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കൊറിയൻ വാഹന നിർമ്മാതാക്കൾ 2020 ഓട്ടോ എക്സ്പോയിൽ കാർ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം എം‌പി‌വി വിഭാഗത്തിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ആദ്യ എതിരാളിയായിരിക്കുമോ കാർണിവൽ?

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അതോ അതിലും മികച്ചത് ആവുമോ? ഇതേപറ്റി സ്വയം തീരുമാനിക്കാൻ വരാനിരിക്കുന്ന കിയ എം‌പി‌വിയെക്കുറിച്ചുള്ള ചില കാര്യങ്ങൾ ഇതാ -

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1. ബാഹ്യ രൂപകൽപ്പനയും അളവുകളും

കിയ കാർണിവൽ രണ്ടാമത്തെ വരിയിലെ സ്ലൈഡിംഗ് ഡോറുകൾ കാരണം ഒരു എം‌പിവിയേക്കാൾ ഒരു മിനിവാനെ പോലെ കാണപ്പെടുന്നു. മുൻവശത്ത്, കിയയുടെ സിഗ്നേച്ചർ ഗ്രിൽ വാഹനം വഹിക്കുന്നു. മൊത്തത്തിൽ, അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന കാർണിവൽ അത്യാധുനികവും പ്രീമിയവുമായ എംപിവിയാണ്. വാഹനത്തിന്റെ ഇന്ത്യൻ പതിപ്പിന് രൂപകൽപ്പനയിൽ കുറച്ച് മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം.

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ, കാർണിവൽ 5,115 mm നീളവും 1,985 mm വീതിയും 3,060 mm വീൽബേസും 1,740 mm ഉയരവുമുണ്ട്. ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ കാർണിവലിന് 420 mm നീളവും 150 mm വീതിയും 310 mm വീൽബേസും ഉണ്ട്, എന്നാൽ ക്രിസ്റ്റയ്ക്ക് കാർണിവലിനേക്കാൾ 55 mm ഉയരമുണ്ട്.

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2. ഇന്റീരിയറുകൾ

അന്താരാഷ്ട്ര തലത്തിൽ, ഏഴ്, എട്ട് അല്ലെങ്കിൽ പതിനൊന്ന് സീറ്റിംഗുമായാണ് കിയ കാർണിവലിൽ വരുന്നത്. എന്നിരുന്നാലും, കൊറിയൻ കാർ നിർമ്മാതാക്കൾ കാർണിവലിന്റെ ഏഴ് സീറ്റ് പതിപ്പായിരിക്കും ആദ്യം ഇന്ത്യയിലേക്ക് എത്തിക്കുന്നത്. കൂടുതൽ വികസിപ്പിക്കാവുന്ന ലെഗ് റെസ്റ്റുകളുള്ള ക്യാപ്റ്റൻ സീറ്റുകൾ വാഹനത്തിന്റെ ഉയർന്ന വകഭേദങ്ങൾ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കാം.

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കാറിന്റെ രണ്ടാം വരി സീറ്റുകൾ പൂർണ്ണമായും മടക്കിക്കാൻ സാധിക്കുന്നതും മൂന്നാം നിരയിലെ യാത്രക്കാർക്ക് ഉള്ളിലേക്ക് പ്രവേശനവും എളുപ്പമാക്കുകയും ചെയ്യും. മൂന്നാം നിര സീറ്റുകൾ പൂർണ്ണമായും ഉയർന്നിരുന്നാലും, കാർണിവലിൽ ഇപ്പോഴും 1,000 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ടാവും, ഇത് ഇന്ത്യയിലെ ഏതൊരു എംപിവിയേക്കാളും കൂടുതലാണ്.

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

3. എഞ്ചിൻ

ബി‌എസ്‌ VI-കംപ്ലയിന്റ് 2.2 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാവും കിയ ഇന്ത്യയിൽ കാർണിവലിൽ വാഗ്ദാനം ചെയ്യുന്നത്. 202 bhp കരുത്തും 441 Nm torque ഉം ഉത്പാദിപ്പിക്കാൻ എഞ്ചിന് സാധിക്കും, മാത്രമല്ല ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാവും വാഹനത്തിൽ വരുന്നത്.

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അന്താരാഷ്ട്ര വിപണിയിൽ 270 bhp കരുത്തും 318 Nm torque ഉം സൃഷ്ടിക്കുന്ന 3.3 ലിറ്റർ V6 പെട്രോൾ എഞ്ചിനും കാർണിവലിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, കിയ ഈ എഞ്ചിൻ യൂണിറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് തോന്നുന്നില്ല.

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

4. സവിശേഷതകളും സുരക്ഷയും

കിയയുടെ UVO കണക്ടിവിറ്റി സവിശേഷതകൾക്കൊപ്പം ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, രണ്ട് സൺറൂഫുകൾ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്.

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കൂടാതെ ട്രിപ്പിൾ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടെ നിരവധി സവിശേഷതകളോടെ കിയ കാർണിവൽ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. പിന്നിലെ യാത്രക്കാർക്കായി ഒന്നിലധികം 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീനുകളുള്ള ഒരു എന്റർടെയിൻമെന്റ് പാക്കേജും കമ്പനി ഒരുക്കുന്നു.

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സുരക്ഷയുടെ കാര്യത്തിൽ, കാർണിവലിന് നാല് എയർബാഗുകൾ, ABS + EBD, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ലഭിക്കും.

Most Read: ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

5. ലോഞ്ച്

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയ്ക്കായുള്ള തയ്യാറഎടുപ്പിലാണ് കിയ കാർണിവൽ എംപിവി. കാറിനായുള്ള ബുക്കിംഗ് അൽപ്പം നേരത്തെ ജനുവരിയിൽ 2020 ൽ ആരംഭിച്ചേക്കാം. എന്നിരുന്നാലും, അടുത്ത വർഷം ജൂലൈ പകുതിയോടെ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: വെൽഫെയർ എംപിവിയെ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

6. വില

CKD യൂണിറ്റായിട്ടാവും കാർണിവൽ ഇന്ത്യയിൽ കൊണ്ടുവരുന്നതിനാൽ, കൊറിയൻ വാഹന നിർമാതാക്കൾ എം‌പിവിക്ക് 24 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ (എക്സ്ഷോറൂം) വില നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

കിയ കാർണിവൽ എംപിവി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

7. എതിരാളികൾ

കാർണിവലിന്റെ വലുപ്പവും വിപുലമായ സവിശേഷതകളും മനസ്സിൽ വച്ചാൽ, നിലവിൽ ഇന്ത്യയിൻ വിപണിയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ മാത്രമാണ് ഏകദേശം അടുത്തു വരുന്ന ഒരു എതിരാളി. ഇന്നോവയേക്കാൾ തീർച്ചയായും കൂടുതൽ പ്രീമിയം വാഹനമായിരിക്കും കാർണിവൽ.

Most Read Articles

Malayalam
English summary
Things to know about KIA Carnival Premium MPV. Read more Malayalam.
Story first published: Friday, November 29, 2019, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X