അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

മെയ്ബാക്ക് ശ്രേണിയിലേക്ക് പുതിയ GLS 600 അവതരിപ്പിച്ച് ജർമ്മൻ ആഢംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡീസ് ബെൻസ്. ചൈനയിൽ നടക്കുന്ന 2019 ഗ്വാങ്‌ഷോ മോട്ടോർ ഷോയിലാണ് പുതിയ വാഹനത്തിനെ കമ്പനി പുറത്തിറക്കിയത്.

അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

എസ്-ക്ലാസ് അധിഷ്ഠിത മെയ്‌ബാക്ക് സെഡാനിനൊപ്പം സ്ഥാനം പിടിച്ചിരിക്കുന്ന ടോപ്പ്-ഫ്ലൈറ്റ് എസ്‌യുവി ബെന്റ്ലി ബെന്റായിഗ, റേഞ്ച് റോവർ എന്നിവയ്‌ക്ക് എതിരാളിയായാണ് വിപണിയിലെത്തുന്നത്. ഇത് സവിശേഷമായ സ്റ്റൈലിംഗ് സൂചകങ്ങൾ, മൈൽഡ്-ഹൈബ്രിഡ് ഡ്രൈവ്ട്രെയിൻ, നവീകരിച്ച ഇന്റീരിയർ എന്നിവ ഉൾക്കൊള്ളുന്നു.

അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

മെയ്ബാക്ക് ബാഡ്ജ് ചെയ്ത എസ്-ക്ലാസിൽ കാണുന്ന നിരവധി സ്റ്റൈലിംഗ് ഘടകങ്ങളെ പുതിയ മോഡലിലും മെഴ്‌സിഡീസ് അണിനിരത്തുന്നുണ്ട്. ഇത് സ്റ്റാൻഡേർഡ് മൂന്നാം തലമുറ GLS-ൽ നിന്ന് GLS 600-നെ വേർതിരിച്ചറിയാൻ സഹായിക്കും.

അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

ലംബമായ ലൂവറുകൾ, സൈഡ് വിൻഡോയ്‌ക്ക് ചുറ്റുമുള്ളതും സില്ലുകൾക്കൊപ്പമുള്ളതുമായ ക്രോം ഹൈലൈറ്റുകൾ, സ്റ്റാൻഡേർഡ് 22 ഇഞ്ച് (ഓപ്‌ഷണൽ 23-ഇഞ്ച്) വീലുകൾ, എട്ട് വ്യത്യസ്ത കളർ കോമ്പിനേഷനുകൾ, അതോടൊപ്പം ഓപ്‌ഷണൽ ഡ്യുവൽ ടോൺ എക്സ്റ്റീരിയർ പെയിന്റ് സ്‌കീം എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്.

അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

മുൻവശത്ത് സവിശേഷമായ ഒരു ക്രോം ഗ്രില്ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രോസ്-റിബൺ സിഗ്നേച്ചർ ഉപയോഗിച്ച് റണ്ണിംഗ് ബോർഡുകളും ക്രോംഡ് ടെയിൽ പൈപ്പുകളും വിപുലീകരിച്ചിട്ടുണ്ട്.

അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

5,202 മില്ലീമീറ്റർ നീളമുള്ള മെഴ്‌സിഡീസ് മെയ്ബാക്ക് GLS നപ്പ ലെതർ അപ്ഹോൾസ്റ്ററിയും അതുല്യമായ ട്രിം ഘടകങ്ങളും ഉൾക്കൊള്ളുന്ന ഒരു ഇന്റീരിയറാണ് അവതരിപ്പിക്കുന്നത്. മസാജ് ഫംഗ്ഷനോടു കൂടിയ പിൻ സീറ്റുകൾ, സെന്റർ കൺസോൾ, റഫ്രിജറേറ്റർ, എന്നിവയാണ് നാല് സീറ്റുള്ള ലേഔട്ടിൽ ലഭ്യമാകുന്നത്. കൂടാതെ ഒരു പനോരമിക് സൺറൂഫും വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നു.

അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

520 ലിറ്ററാണ് GLS 600-ന്റെ ബൂട്ട് ശേഷി. അതിന്റെ ഉയർന്ന ആഢംബര പൊസിഷനിംഗ് പ്രതിഫലിപ്പിക്കുന്ന ഏറ്റവും പുതിയ മെയ്ബാക്ക് മോഡലിന് സ്റ്റാൻഡേർഡ് ഡ്രൈവിംഗ് എയ്ഡുകളുടെ ഒരു നീണ്ട പട്ടികയും ലഭിക്കുന്നു.

Most Read: എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

മെർസിഡീസ് ബെൻസിന്റെ ഏറ്റവും ആഢംബര എസ്‌യുവിയായ GLS 600-ന് 4 മാറ്റിക് ഡ്രൈവ്ട്രെയിൻ ഉപയോഗിച്ച് വാഗ്ദാനം ചെയ്യും. മൈൽഡ്-ഹൈബ്രിഡ് യൂണിറ്റ് ടർബോചാർജ്ഡ് 4.0 ലിറ്റർ V8 പെട്രോൾ എഞ്ചിൻ 48V ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ മോട്ടോർ ഉപയോഗിച്ച് 6,000 rpm-ൽ 558 bhp കരുത്തും 2,500-5,000 rpm-ൽ നിന്ന് 730 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

Most Read: ഫോർച്ചൂണറിന്റെ ഉത്പാദനം കുറയ്ക്കാനൊരുങ്ങി ടൊയോട്ട

അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

9 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സ്, 4 മാറ്റിക് ഓൾ-വീൽ ഡ്രൈവാണ് വാഗ്ദാനം ചെയ്യുന്നത്. 4.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ GLS 600 4 മാറ്റിക്കിന് സാധിക്കുമെന്ന് മെഴ്‌സിഡീസ് ബെൻസ് അവകാശപ്പെടുന്നു. വാഹനത്തിന്റെ ഉയർന്ന വേഗത 250 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

Most Read: ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

മെഴ്‌സിഡീസ് ബെൻസിന്റെ ഇ-ആക്റ്റീവ് ബോഡി കൺട്രോൾ സസ്‌പെൻഷന്റെ പ്രത്യേകമായി ട്യൂൺ ചെയ്ത പതിപ്പാണ് പുതിയ ടോപ്പ്-ഓഫ്-ലൈനാണ് GLS മോഡലിന് അടിവരയിടുന്നത്. ഒരു പുതിയ കർവ് ഇൻസിലേഷൻ ഫംഗ്ഷനും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അൾട്രാ-ആഢംബര എസ്‌യുവിയായ GLS 600-നെ അവതരിപ്പിച്ച് മെഴ്‌സിഡീസ്

മെയ്ബാക്ക് GLS ആദ്യം ചൈന, അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിപണികളിൽ അവതരിപ്പിക്കുമെങ്കിലും, ഈ ആഢംബര എസ്‌യുവി ഇന്ത്യൻ വിപണിയിലും എത്തിക്കുമെന്നാണ് മെഴ്‌സിഡീസിൽ നിന്നും ലഭിക്കുന്ന സൂചന.

Most Read Articles

Malayalam
English summary
Ultra-Luxurious Mercedes Maybach GLS 600 Flagship SUV Revealed. Read more Malayalam
Story first published: Friday, November 22, 2019, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X