കിയ QYI കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ പുതിയ സബ് കോംപാക്ട് എസ്‌യുവിയെ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്. ഹ്യുണ്ടായി വെന്യുവിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡലിനെ കമ്പനി ഒരുക്കുന്നത്.

കിയ QYI കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിൽ QYI എന്ന് പേരിട്ടിരിക്കുന്ന സബ്-4 മീറ്റർ എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തി വരികയാണ്. അതിന്റെ ഭാഗമായി ഡൽഹിയിൽ നടത്തിയ പരീക്ഷണയോട്ട ചിത്രം ഇന്റർനെറ്റിലൂടെ പുറത്തു വന്നു.

കിയ QYI കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സ്പൈ ചിത്രങ്ങൾ വരാനിരിക്കുന്ന വാഹനത്തെക്കുറിച്ചുള്ള ചില നിർണായക വിവരങ്ങൾ വെളിപ്പെടുത്തുന്നു. കാറിൽ സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് രൂപകൽപ്പനയ്ക്ക് പകരം പരമ്പരാഗത ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന എന്നിവയ്ക്കൊപ്പം ബമ്പറിൽ ഫോഗ് ലാമ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കിയ QYI കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്നാൽ എസ്‌യുവിയിൽ സ്റ്റീൽ വീലുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ ഇത് പ്രെഡക്ഷൻ പതിപ്പിൽ അലോയ് വീലിലേക്ക് മാറാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന കിയ QYI അതിന്റെ എഞ്ചിൻ യൂണിറ്റുകൾ ഹ്യുണ്ടായി വെന്യുവിൽ നിന്ന് കടമെടുക്കും.

കിയ QYI കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതിനർത്ഥം ഇതിന് 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കുമെന്നാണ്. ഇത് പരമാവധി 82 bhp കരുത്തിൽ 115 Nm torque ഉത്പാദിപ്പിക്കും. അതോടൊപ്പം വെന്യുവിലെ 1.4 ലിറ്റർ ഡീസൽ എഞ്ചിനും പുതിയ QYI കോംപാക്ട് എസ്‌യുവിയിൽ കിയ വാഗ്ദാനം ചെയ്തേക്കും.

കിയ QYI കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഈ യൂണിറ്റ് 89 bhp പവറും 220 Nm torque ഉം സൃഷ്ടിക്കും. പെട്രോൾ യൂണിറ്റിന് 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ ഡീസൽ എഞ്ചിന് 6 സ്പീഡ് മാനുവൽ ഗിയർബോക്സ് ലഭിക്കും.

കിയ QYI കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതേസമയം 1.4 ലിറ്റർ ഡീസൽ എഞ്ചിന് പകരം 113 bhp പവറും 250 Nm torque നൽകുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ സെൽറ്റോസിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ്. അതിനാൽ, QYI സമാന ബിഎസ്-VI കംപ്ലയിന്റ് യൂണിറ്റ് ഉപയോഗിച്ച് വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.

Most Read: ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

കിയ QYI കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന കിയ സബ്-4 മീറ്റർ എസ്‌യുവിയ്ക്ക് വെന്യുവിന്റെ അതേ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനും ലഭിക്കും. കൂടാതെ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സും (DCT) വാഹനത്തിൽ ഉപയോഗിച്ചേക്കാം.

Most Read: 3000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

കിയ QYI കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹ്യുണ്ടായിയുടെ സഹോദര ബ്രാൻഡായ കിയ QYI എസ്‌യുവിക്കും വെന്യു കോംപാക്ട് എസ്‌യുവിക്ക് സമാനമായി വില നിശ്ചയിക്കും. എന്നാൽ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് പരിഷ്ക്കരിക്കുന്നതിനാൽ വിലയിൽ നേരിയ വർധനവ് പ്രതീക്ഷിക്കുന്നു.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

കിയ QYI കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വിപണിയിൽ എത്തിയാൽ ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു എന്നീ മോഡലുകളാകും കൊറിയൻ നിർമ്മാതാക്കളുടെ പുതിയ മോഡലിന്റെ പ്രധാന എതിരാളികൾ.

Source: Team BHP

Most Read Articles

Malayalam
English summary
Kia Sub-4m SUV QYI Spotted Testing. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X