ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

2019 മെയ് മാസത്തിൽ അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറ്റം കുറിച്ച ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌ പതിപ്പ് ഇന്ത്യൻ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. 2020 ജനുവരിയിൽ വാഹനത്തെ വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

നോക്ക്-ഡൗണ്‍ വഴിയാകും വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. അതേസമയം, ഡീലർഷിപ്പുകൾ പഴയ മോഡലിന്റെ സ്റ്റോക്ക് ക്ലിയറൻസിലാണ്. അതിനാൽ, വരും ദിവസങ്ങളിൽ നിലവിലെ തലമുറ ഡിസ്കവറി സ്‌പോർട്ടിന് മികച്ച ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

ഫെയിസ്‌ലിഫ്റ്റിനൊപ്പം, ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് പുതിയതും ധീരവുമായ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി. അത് കൂടുതൽ പ്രീമിയവും മികച്ച ബാഹ്യ രൂപകൽപ്പനയും നൽകുന്നു.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

ഈ ആഢംബര സി-എസ്‌യുവിയിൽ ഇപ്പോൾ സ്ലീക്കർ ലുക്കിംഗ്, എൽഇഡി ഡിആർഎല്ലുകളുള്ള ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ ലഭ്യമാകുന്നു. ഇത് ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകളും ഉൾപ്പെടുന്നു.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

കൂടുതൽ സങ്കീർണ്ണമായ ഹെഡ്‌ലാമ്പുകൾക്ക് പുറമേ, പുതിയ റേഡിയേറ്റർ ഗ്രിൽ, പുതുക്കിയ ലോവർ ഇൻ‌ടേക്ക് ലേഔട്ട്‌, പുനർ‌നിർമ്മിച്ച ബമ്പർ എന്നിവയും വാഹനത്തിന്റെ മാറ്റങ്ങളിൽ ഇടംപിടിക്കുന്നു. സി-എസ്‌യുവിയുടെ പിൻഭാഗത്തും സമാനമായ പരിഷ്ക്കരണങ്ങൾ നൽകാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

പുതുതായി രൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡും സ്റ്റിയറിംഗ് വീലും, പുനർ രൂപകൽപ്പന ചെയ്ത സെന്റർ കൺസോളും ഒപ്പം കൂടുതൽ പരിഷ്കൃതവും നൂതനവുമായ രൂപവുമാണ് ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റിന്റെ ഇന്റീരിയറിലെ മാറ്റങ്ങൾ.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

അതോടൊപ്പം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയ്ക്കൊപ്പം പുതിയ 10.25 ഇഞ്ച് ടച്ച് പ്രോ HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനവും പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

Most Read: പുതുതലമുറ D-മാക്സ് പിക്ക്-അപ്പ് ട്രക്കിനെ തായ് മോട്ടോർ എക്സ്പോയിൽ പുറത്തിറക്കി ഇസൂസു

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

12.3 ഇഞ്ച് HD ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്ലിയർസൈറ്റ് ഗ്രൗണ്ട്‌ വ്യൂ, വയർലെസ് ചാർജിംഗ്, സ്മാർട്ട് റിയർവ്യൂ മിറർ, ഫ്രണ്ട് മസാജിംഗ് സീറ്റുകൾ എന്നിവയാണ് പുതിയ ഡിസ്കവറി സ്‌പോർട്ടിന്റെ ഉപകരണ പട്ടികയിലെ മറ്റ് പ്രധാന കൂട്ടിച്ചേർക്കലുകൾ. ഈ പുതിയ സവിശേഷതകൾ ഇന്ത്യൻ പതിപ്പ് മോഡലിൽ ലഭ്യമാകില്ല.

Most Read: ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

ഫെയിസ്‌ലിഫ്റ്റഡ് ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ടും ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് വകഭേദം വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അത് ഇന്ത്യൻ വിപണിയിൽ എത്തുമോ എന്ന കാര്യം വ്യക്തമല്ല.

Most Read: മാരുതി സിയാസിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

ഇന്ത്യൻ പതിപ്പിന് പരിചിതമായ 2.0 ലിറ്റർ Si4 പെട്രോൾ എഞ്ചിൻ, 2.0 ലിറ്റർ TD4 ഡീസൽ എഞ്ചിൻ എന്നിവയാകും ലഭ്യമാവുക. പെട്രോൾ യൂണിറ്റ് 240 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 150 bhp പവറാണ് സൃഷ്ടിക്കുന്നത്. രണ്ട് എഞ്ചിനുകളും 9 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

പുതിയ ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട് ഫെയിസ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു X3, ഔഡി Q5, വോൾവോ XC60 എന്നിവയ്ക്ക് എതിരാളിയാകും.

More from DriveSpark

Article Published On: Wednesday, December 11, 2019, 15:20 [IST]
English summary
Land Rover Discovery Sport facelift to be launched in India January 2020. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X