മാരുതി സിയാസിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

പ്രീമിയം സെഡാൻ വിഭാഗത്തിലെ ജനപ്രിയ മോഡലുകളിൽ ഒന്നായ മാരുതി സുസുക്കി സിയാസിൽ പുതിയ എഞ്ചിൻ യൂണിറ്റ് വാഗ്ദാനം ചെയ്യാൻ ഒരുങ്ങുന്നതായി സൂചന.

മാരുതി സിയാസിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

സിയാസിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പുതിയ എഞ്ചിൻ ഓപ്ഷനും വാഹനത്തിൽ ഇടംപിടിക്കാൻ പോകുന്നെന്ന സൂചനകൾ ലഭിച്ചിരിക്കുന്നത്.

മാരുതി സിയാസിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളിൽ മാരുതുയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയ്ക്ക് സമാനമായ ശൈലിയിലുള്ള അലോയ് വീലുകളാണ് സിയാസിന് നൽകിയിരിക്കുന്നത്. ഹാച്ച്ബാക്കിൽ നിന്നുള്ള 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ സെഡാനിൽ ഇടംപിടിക്കാൻ തയ്യാറാകുന്നെന്ന അനുമാനത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

മാരുതി സിയാസിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ഇത് നിലവിൽ 89 bhp കരുത്തും 115 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇതോടൊപ്പം എഞ്ചിന് ഒരു ടർബോചാർജർ ഉൾപ്പെടുത്തി അതിന്റെ പ്രകടനം മറ്റ് എതിരാളി മോഡലുകൾക്ക് തുല്യമായി ഉയർത്താനും മാരുതി സുസുക്കി തയ്യാറായേക്കും.

മാരുതി സിയാസിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ വിപണികളിലെത്തിയ SX4 സെഡാന്റെ പിൻഗാമിയായാണ് C-വിഭാഗത്തിലേക്ക് സിയാസ് പ്രവേശിച്ചത്. ഹോണ്ട സിറ്റിയുടെ വിപണി ലക്ഷ്യമാക്കിയാണ് മാരുതി പ്രധാനമായും സിയാസിനെ അവതരിപ്പിച്ചതും.

മാരുതി സിയാസിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ആഭ്യന്തര വിപണിയിൽ അര ദശാബ്ദത്തിനുള്ളിൽ സിയാസിന്റെ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടെന്നും ഏതാനും മാസങ്ങൾക്ക് മുമ്പ് മാരുതി സുസുക്കി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം വാഹനത്തിന്റെ 46,000 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചതും.

മാരുതി സിയാസിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

നിലവിൽ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ ഷോറൂമുകൾ വഴിയാണ് സിയാസിന്റെ വിൽപ്പന നടത്തുന്നത്. കമ്പനി തന്നെ വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ K15B നാല് സിലിണ്ടർ SHVS പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.

Most Read: സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

മാരുതി സിയാസിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ഇത് പരമാവധി 104.7 bhp കരുത്തിൽ 138 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്.

Most Read: ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

മാരുതി സിയാസിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

സിയാസ് ശ്രേണിയിൽ വാഗ്ദാനം ചെയ്തിരുന്ന ഫിയറ്റ് സോഴ്സ്ഡ് 1.3 DDiS എഞ്ചിനെ ഈ വർഷം തുടക്കത്തിൽ മാരുതി മാറ്റിസ്ഥാപിച്ചിരുന്നു. കമ്പനി തന്നെ വികസിപ്പിച്ച 1.5 ലിറ്റർ DDiS 225 നോൺ SHVS ഡീസൽ എഞ്ചിനാണ് പകരമായി വാഹനത്തിൽ ഇടംപിടിച്ചത്.

Most Read: ട്രൈബർ തരംഗം; ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായി റെനോ

മാരുതി സിയാസിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ എർട്ടിഗ, XL6 എന്നിവയിലെന്നപോലെ ബിഎസ്-VI പാലിക്കലിനായി ഉടൻ പരിഷ്ക്കരിക്കും. എന്നാൽ ഡീസൽ യൂണിറ്റിനെപ്പറ്റിയുള്ള അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

മാരുതി സിയാസിന് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

എന്നാൽ 1.3 യൂണിറ്റാണോ 1.5 എഞ്ചിനാണോ പരിഷ്ക്കരിച്ച് വിപണിയിൽ എത്തുകയെന്ന കാര്യം വ്യക്തമല്ല. മാരുതി സുസുക്കി സിയാസിന് 8.19 ലക്ഷം മുതൽ 11.38 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

Source: Gaadiwaadi

More from DriveSpark

Article Published On: Monday, December 9, 2019, 11:19 [IST]
English summary
Maruti Ciaz Spotted On Test. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X