ബിഎസ് VI മഹീന്ദ്ര XUV300 പെട്രോൾ വിപണിയിൽ; വില 8.30 ലക്ഷം
മഹീന്ദ്ര & മഹീന്ദ്ര ആഭ്യന്തര വിപണിയിൽ തങ്ങളുടെ ആദ്യ ബിഎസ് VI കംപ്ലയിന്റ് വാഹനമായ XUV300 പുറത്തിറക്കി. ബിഎസ് VI എഞ്ചിൻ നേടുന്ന ആദ്യത്തെ സബ് കോംപാക്റ്റ് എസ്‌യുവി 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ മോട്ടോർ ഉപയോഗിക്കുന്നു.

ഇത് 2020 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന ചട്ടങ്ങൾക്ക് മുന്നോടിയായി ബിഎസ് IV -ൽ നിന്ന് ബിഎസ് VI -ലേക്കുള്ള മഹീന്ദ്രയുടെ പരിവർത്തനത്തിന്റെ ഭാഗമാണ്.

ബിഎസ് VI സമയപരിധിക്ക് മുമ്പായി വാഹനങ്ങൾ പുറത്തിറക്കാനുള്ള കേന്ദ്രസർക്കാരിന്റെ കാഴ്ചപ്പാട് പ്രാദേശികമായി വളർന്നു വന്ന യൂട്ടിലിറ്റി വാഹന നിർമ്മാക്കൾ കൈ കോർത്തിരിക്കുന്നു. ബിഎസ് VI XUV300 ‘മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന്റെ ചൈതന്യം കാത്തുസൂക്ഷിക്കുന്നതായി മഹീന്ദ്ര പറയുന്നു.

ഈ വർഷം മഹീന്ദ്രയിൽ നിന്നുള്ള ഏറ്റവും നിർണായക വാഹനമാണ് XUV300. വിൽപ്പന മാന്ദ്യം വാഹന വ്യവസായത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും, ഫെബ്രുവരി മധ്യത്തിൽ അവതരിപ്പിച്ച XUV300, മറ്റ് പുതിയ മോഡലുകളായ മറാസോ, മുൻനിര വാഹനമായ അൾടുറാസ് G4 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്.

XUV300 ൽ ബിഎസ് VI പെട്രോൾ എഞ്ചിൻ പതിപ്പിന്റെ വില മഹീന്ദ്ര പ്രഖ്യാപിച്ചു. അടിസ്ഥാന W4 പതിപ്പിന് 8.30 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. സമാന ബിഎസ് IV പതിപ്പിനേക്കാൾ 20,000 രൂപയുടെ വർദ്ധനവാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന പതിപ്പിന് 11.84 ലക്ഷം രൂപ വരെ ഉയരുന്നു.

ബൊലേറോ, സ്കോർപിയോ എന്നിവയ്‌ക്കൊപ്പം മഹീന്ദ്രയുടെ വാഹന നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒരു മോഡലാണ് XUV300. മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സൺ, ഹോണ്ട WR-V എന്നിവയ്‌ക്കെതിരെയാണ് നാലു മീറ്ററിൽ താഴെയുള്ള എസ്‌യുവി വിഭാഗത്തിൽ മത്സരിക്കുന്നത്.
Most Read: ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

സാങ്‌യോങ് ടിവോലിയുടെ അതേ X100 പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ മോണോകോക്ക് എസ്‌യുവി, സൈലോ, TUV300 എന്നിവയ്ക്ക് ശേഷം നാലു മീറ്റർ എസ്‌യുവി സ്ഥലത്ത് മഹീന്ദ്രയിൽ നിന്നുള്ള ഏറ്റവും പുതിയ വാഹനമാണ്. ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2019 സെപ്റ്റംബറിൽ മഹീന്ദ്ര XUV300 ന് W6 ഡീസൽ AMT പതിപ്പും അവതരിപ്പിച്ചു.
Most Read: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു

1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 110 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കുന്നു. 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ നിലവിൽ 115 bhp കരുത്തും 300 Nm torque ഉം നൽകുന്നു.
Most Read: വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

ഇരു എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് AMT ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. XUV300 പത്തുമാസത്തിനകം ഇതുവരെ ശരാശരി 2500 യൂണിറ്റിലധികം വിൽപ്പന നേടിയിട്ടുണ്ട്.


Click it and Unblock the Notifications








