വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

ഒരു വാഹനം വാങ്ങുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ പരിശോധിക്കുന്നവരാണ് പലരും. മൈലേജ്, വില, ഫീച്ചറുകള്‍, കമ്പനി, സുരക്ഷ ഇങ്ങനെ പലതും പരിശോധിച്ച ശേഷം മാത്രമാകും പലരും ഒരു വാഹനം സ്വന്തമാക്കുന്നത്.

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

ചിലര്‍ക്ക് വാഹനത്തിന്റെ നിറവും ഒരു പ്രധാന ഘടകം തന്നെയാണ്. പൊതുവേ വെള്ള നിറത്തിനോടാണ് ആളുകള്‍ക്ക് താല്പര്യം. അതിന് കാരണങ്ങള്‍ പലതുമുണ്ട്. അത് പറയുന്നതിന് മുമ്പ്, ഗ്ലോബല്‍ ഓട്ടോമോട്ടീവ് കളര്‍ പോപ്പുലാരിറ്റിയുടെ (GACP) റിപ്പോര്‍ട്ട് ഒന്ന് പരിശേധിക്കാം.

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

അവരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വിപണിക്ക് പ്രിയം മൂന്ന് നിറങ്ങളോടാണ്. ഇതില്‍ വെള്ള നിറത്തിനാണ് വിപണിയില്‍ പ്രധാന്യം കൂടതലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വെള്ള 38 ശതമാനവും, കറുപ്പ് 19 ശതമാനവും, ഗ്രേ 13 ശതമാനവും ആളുകൾ തെരഞ്ഞെടുക്കുന്നത്.

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

മറ്റ് നിറങ്ങളും ഇടം പിടിക്കുമെങ്കിലും 2011 മുതല്‍ വെള്ള നിറമാണ് ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സില്‍വര്‍ നിറത്തിനെ പിന്തള്ളിയാണ് ഇത്തവണ ഗ്രേ കളര്‍ മുന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഗ്രേ കളറിന് ആവശ്യക്കാര്‍ കൂടുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടിണ്ട്. വെള്ള, കറുപ്പ്, ഗ്രേ, സില്‍വര്‍ എന്നീ മികച്ച നാല് നിറങ്ങള്‍ ലോകമെമ്പാടുമുള്ള കാര്‍ വിപണിയുടെ 80 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

ദൂരെ നിന്ന് നോക്കുമ്പോള്‍ തന്നെ വെള്ള നിറത്തില്‍ ഓടിയെത്തുന്ന വാഹനം സമ്മാനിക്കുന്നത് ഒരു ക്ലാസ് ലുക്ക് തന്നെയാണ്. വെള്ള നിറം തെരഞ്ഞെടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. വെള്ള നിറം ഒരിക്കലും ഔട്ട്ഡേറ്റഡ് ഫാഷന്‍ ആകില്ല.

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

കാലഘട്ടത്തിന് അനുസരിച്ച് പലവിധ നിറങ്ങള്‍ കാര്‍ വിപണിയില്‍ എത്തിയിട്ടുണ്ടെങ്കിലും, അന്നും ഇന്നും വെള്ള നിറത്തിന് ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല. എന്തൊക്കെയാണ് വെള്ള നിറത്തിന്റെ ഗുണങ്ങളും ദോഷവശങ്ങളും എന്ന് പരിശോധിക്കാം.

Most Read: ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

റീസെയില്‍ മൂല്യമാണ് വെള്ള നിറത്തിന്റെ പ്രധാന ഗുണം. മറ്റ് നിറങ്ങളെ അപേക്ഷിച്ച് വെള്ള നിറത്തില്‍ ഒരുങ്ങിയ കാറുകള്‍ക്ക് റീസെയില്‍ മൂല്യം കൂടുതല്‍ ലഭിക്കും.

Most Read: പിന്നിട്ടത് ഒമ്പത് വര്‍ഷങ്ങള്‍; 6 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി റെനോ

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാണ് വെള്ള നിറം. മറ്റ് നിറങ്ങളെ അപേക്ഷിച്ച്, കഠിനമായ ചൂടിനെ പ്രതിരോധിക്കാന്‍ വെള്ള നിറത്തിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Most Read: അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

എല്ലാ കാറുകളും ആദ്യമായി വെള്ള നിറത്തിലാണ് ഡിസൈന്‍ ചെയ്യുന്നതും. പ്രീ-പ്രൊഡക്ഷന്‍ പ്രശ്നങ്ങളെ അതിവേഗം കണ്ടെത്തി വിലയിരുത്താന്‍ വെള്ളനിറത്തില്‍ സാധിക്കും.

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

വേനല്‍ക്കാലത്ത് വെള്ള നിറത്തില്‍ ഒരുങ്ങിയ കാറുകളില്‍ ചൂട് താരതമ്യേന കുറവാണ്. ഇതിന് പുറമെ, ചെറിയ സ്‌ക്രാച്ചുകളും ചതവുകളും വെള്ള നിറത്തില്‍ ഏറെ ദൃശ്യമാകില്ല.

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

എത്ര വൃത്തിയായി സുക്ഷിച്ചാലും എളുപ്പത്തില്‍ വൃത്തിഹീനമാകുമെന്നാതാണ് വെള്ള നിറത്തിനുള്ള ഒരു പ്രധാന ദോഷവശം.

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

റോഡില്‍ വെള്ള നിറമുള്ള കാറുകള്‍ അനുദിനം വര്‍ധിക്കുകയാണ്. വെള്ള നിറം കാറുകള്‍ക്ക് പ്രത്യേക ഭംഗിയൊരുക്കുമെന്നത് വാസ്തവം തന്നെ. ഇക്കാരണത്താല്‍ ഭൂരിപക്ഷം പേരും വെള്ള നിറമുള്ള കാര്‍ മതിയെന്ന് തീരുമാനിക്കുന്നു. ഫലമോ, ആള്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ട് നില്‍ക്കാന്‍ വെള്ള നിറമുള്ള മോഡലുകള്‍ക്ക് സാധിക്കില്ല.

വിപണിക്ക് താല്പര്യം ഈ നിറത്തിലുള്ള വാഹനങ്ങളോട്

വെള്ളയില്‍ തന്നെ ഇന്ന് പല വിധ വെള്ളകളുണ്ട്. ഇതില്‍ ഏത് നിറം തെരഞ്ഞെടുക്കണമെന്ന സംശയവും ഇന്ന് സാധാരണമാണ്. പേള്‍സെന്റ്, മെറ്റാലിക് വൈറ്റ് പോലുള്ള നിറഭേദങ്ങള്‍ പ്രശ്നപരിഹാരമായി എത്തുന്നുണ്ട്. പക്ഷേ ഇവയ്ക്ക് മെയിന്റനന്‍സ് ചെലവ് കൂടും.

Most Read Articles

Malayalam
English summary
White remains most popular colour for car buyers worldwide in 2019. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X